മാധവിന്റെ സിനിമാ പ്രവേശനം ഗോകുലിന്റെ തീരുമാനം; തുടക്കം നല്ലതാകണമെന്ന് അവന് നിര്‍ബന്ധമായിരുന്നു എന്ന് സുരേഷ് ഗോപി

210

മലാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. സിനിമയില്‍ ഇടവേളയ്ക്ക് ശേഷം സജീവമായ താരം. ബോക്‌സ് ഓഫീസില്‍ വന്‍ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇളയമകനും അഭിനയലോകത്തേക്ക് കടക്കുകയാണ്.

മൂത്തമകന്‍ ഗോകുല്‍ സുരേഷിന് പിന്നാലെയാണ് താര കുടുംബത്തില്‍ നിന്നും മാധവും അഭിനയിക്കാനെത്തുന്നത്. ജെഎസ്‌കെ എന്ന ചിത്രത്തിലൂടെയാണ് മാധവിന്റെ അരങ്ങേറ്റം.

Advertisements

അതേസമം, ഈ സിനിമ തെരഞ്ഞെടുത്തും അതിന് വഴിയൊരുക്കിയതും മാധവിന്റെ ചേട്ടന്‍ ഗോകുല്‍ സുരേഷ് ആണെന്ന് സുരേഷ് ഗോപി പറയുന്നു. മാധവിന്റെ തുടക്കം നല്ലൊരു സിനിമയിലൂടെ വേണമെന്നത് ഗോകുലിന്റെ തീരുമാനം ആയിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ALSO READ- ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്താല്‍ പൈസ കിട്ടുമെന്ന് നിത്യ ദാസ്; എനിക്ക് ഇന്നേവരെ അഞ്ച് പൈസ കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോന്‍; ഇനി പഠിക്കുമെന്ന് താരം

ഗോകുല്‍ തന്നെയാണ് കഥ കേട്ട ശേഷം ഈ സിനിമ തിരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. മാധവിനെ സംവിധായകനും തിരക്കഥാകൃത്തുമാണ് സിനിമയിലേക്ക് ക്ഷണിച്ചത്.

അഭിനയിക്കാന്‍ കഴിവ് വേണം. ഞാനണെങ്കിലും നന്നായി എന്ന് ആളുകളുടെ പിന്നാലെ പറഞ്ഞുനടന്ന് സിനിമയില്‍ എത്തിയ ആളാണ്. അങ്ങനെ എത്രയോ ആളുകള്‍ വരുന്നു. മാധവ് അങ്ങനെയൊരു ശ്രമം നടത്തിയിരുന്നില്ല.

ഇടയ്ക്ക് മാധവ് എന്റെ കൂടെ ‘മാ’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആ സമയത്ത് ഒരുപാട് സംവിധായകര്‍ മാധവിനെ ശ്രദ്ധിച്ചിരുന്നു. സിനിമയിലേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം നല്ലതാകണമെന്ന് മാധവിന്റെ ചേട്ടനാണ ്അവനെ നിര്‍ബന്ധിച്ചത്.

അതുകൊണ്ടുതന്നെ മാധവിന്റെ സിനിമയുടെ കഥ ഗോകുലിനോടാണ് പറഞ്ഞത്. അവന് കഥ ഇഷ്ടപ്പെട്ടു. ഒരു തുടക്കത്തിന് ഇതു നല്ലതാണെന്നു പറഞ്ഞു. മാധവ് ഇങ്ങനെ തുടങ്ങട്ടെ എന്നായിരുന്നു അഭിപ്രായം.

അതേസമയം, ഈ ചിത്രത്തില്‍ സുരേഷ് ഗോപിയും അഭിനയിക്കുന്നുണ്ട്. താരം വക്കീലായാണ് അഭിനയിക്കുന്നത്. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷക കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. എന്നാല്‍ ചിന്താമണിയിലെ വക്കീലിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തനാണെന്നും താരം വിശദീകരിച്ചു.

ALSO READ- അലന്‍സിയറെ കണ്ടിട്ട് തന്നെ ഭയമായി; ഉള്ളം കൈയ്യൊക്കെ വിയര്‍ത്ത് ഒരു പതിനഞ്ച് ടേക്ക് വരെ എടുത്തു ആ സീന്‍ ചെയ്യാന്‍: രാധിക

കൂടാതെ, ചിന്താമണി രണ്ടാം ഭാഗം വരുന്നുണ്ട്. അതിന്റെ തിരക്കഥ പകുതിയായി വച്ചിരിക്കുകയാണ്. ഉടന്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ ചിത്രം സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ്.

ജെഎസ്‌കെ കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഈ സിനിമയില്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാകും മാധവ് അവതരിപ്പിക്കുക. അനുപമ പരമേശ്വരന്‍ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും നായികയായി എത്തുന്നുണ്ട് ഈ ചിത്രത്തില്‍.

കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന സിനിമയില്‍ ശ്രുതി രാമചന്ദ്രന്‍, മുരളി ഗോപി, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Advertisement