മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയും ആണ് ശ്രീവിദ്യ മുല്ലച്ചേരി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രീവിദ്യ മുല്ലച്ചേരിമലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. ഇപ്പോള്‍ മിനി സ്ക്രീനിലും താരമാണ് ശ്രീവിദ്യ.
ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഗെയിം ഷോയിലൂടെയാണ് ശ്രീവിദ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
സ്റ്റാര്‍ മാജിക്കില്‍ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകര്‍ക്ക് വളരെ താത്പര്യമാണ്. അതേസമയം, ഈയടുത്താണ് ശ്രീവിദ്യയുടെ വിവാഹനിശ്ചയം രാഹുല്‍ രാമചന്ദ്രനുമായി നടന്നത്. സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്. ഇരുവരും ആദ്യം കണ്ടുമുട്ടിയത് മുതല്‍ എന്‍ഗേജ്മെന്റ് വരെയുള്ള കാര്യങ്ങളെക്കുറിച്ച് ശ്രീവിദ്യ തുറന്ന് പറഞ്ഞിരുന്നു. നീണ്ടനാളത്തെ പ്രണയ സാഫല്യമായിരുന്നു ഈ വിവാഹനിശ്ചയം.
ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ സംവിധായകനായ രാഹുല്‍ അടുത്തതായി ഒരുക്കുന്നത് സുരേഷ് ഗോപി നായകനായുള്ള ചിത്രമാണ്. സൂപ്പര്‍താരം സുരേഷ് ഗോപിയുമായി അടുത്ത സൗഹൃദമുണ്ട് രാഹുലിനും ശ്രീവിദ്യയ്ക്കും.
സുരേഷ് ഗോപിയെ കുറിച്ച് രാഹുല്‍ കുറിച്ച കുറിപ്പ് വൈറലാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെ എപ്പോ കണ്ടാലും ആദ്യം കാണുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് രാഹുല്‍ പറയുന്നു.
ശ്രീവിദ്യയേയും രാഹുലിനേയും ചേര്‍ത്ത് പിടിച്ചുള്ള സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച രാഹുലിന്റെ കുറിപ്പിന് നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
സുരേഷ് ഗോപി സാറിന് എന്‍ഗേജ്മെന്റിന് വരാനായില്ല. എന്നാല്‍ വീഡിയോ കോളില്‍ വെച്ച് വിഷ് ചെയ്തിരുന്നെന്നും അത് വലിയൊരു അനുഗ്രഹമാണെന്നും ശ്രീവിദ്യയും രാഹുലും പറയുകയാണ്.
സുരേഷ് ഗോപിയുമായുള്ള സിനിമയ്ക്ക് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനുള്ള പ്ലാനിലാണ്. ചിത്രത്തില്‍ ശ്രീവിദ്യയും അഭിനയിക്കുന്നുണ്ട്. സിനിമ എന്നിറങ്ങുന്നോ അടുത്താഴ്ച കല്യാണമെന്നായിരുന്നു രാഹുല്‍ പറയുന്നത്.
കൂടാതെ, രാഹുലിന് സുരേഷ് ഗോപി സാര്‍ കൊടുത്ത സപ്പോര്‍ട്ട് ചെറുതൊന്നുമല്ല. അതേക്കുറിച്ച് തനിക്ക് നേരിട്ടറിവുള്ളതാണ്. വീഡിയോ കോള്‍ പ്ലാന്‍ ചെയ്തൊന്നുമല്ലെന്നും ശ്രീവിദ്യയും പറയുന്നുണ്ട്.