അതിരുവിട്ടുള്ള സാമ്പത്തിക സഹായങ്ങള്‍ കുടുംബത്തെ ബാധിച്ചു, ഒരിടത്ത് കാലിടറി, വെളിപ്പെടുത്തി സുരേഷ് ഗോപി, ഞെട്ടി ആരാധകര്‍

145

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.

Also Read:രാഷ്ട്രീയത്തിനകത്തെ എല്ലാവരെയും മാതൃകയാക്കാനാവില്ല, പല കെട്ടജീവിതങ്ങളുമുണ്ട്, ബേസിലിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി പിണറായി വിജയന്‍

സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ഗോകുല്‍ സുരേഷും മാധവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ മകള്‍ ഭാഗ്യയുടെ വിവാഹം. ഇത് ഒത്തിരി ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ അതിരുവിട്ടുള്ള സാമ്പത്തിക സഹായങ്ങള്‍ തന്നെയും കുടുംബത്തെയും ബാധിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് സുരേഷ് ഗോപി. താന്‍ ഒരിക്കലും തന്റെ പേഴ്‌സണല്‍ ആവശ്യത്തിന് വേണ്ടി സര്‍ക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും താന്‍ അവസാനമായി ഉപയോഗിച്ചത് സര്‍ക്കാര്‍ തന്ന വീട് മാത്രമാണെന്നും സുരേഷ് ഗോപി പറയുന്നു.

Also Read:വിവാഹം ഗുരുവായൂരില്‍ വെച്ച്, കല്യാണം കഴിഞ്ഞ് പൊടിയുമായി ദുബായിയില്‍ സെറ്റിലാവും, ബിസിനസ്സുമായി മുന്നോട്ട് പോകും, മനസ്സുതുറന്ന് റോബിന്‍

തനിക്ക് അവകാശപ്പെട്ട പണം പോലും താന്‍ എടുത്തിട്ടില്ല. ആറുവര്‍ഷത്തോളമായി തനിക്ക് മര്യാദക്ക് സിനിമ കിട്ടിയില്ലെന്നും മക്കളൊക്കെ വലിയ പഠിത്തത്തില്‍ എത്തിയെന്നും അവരുടെ ഫീസൊക്കെ വലിയ ഫീസാണെന്നും പക്ഷേ എല്ലാം മാനേജ് ചെയ്ത് തട്ടീം മുട്ടീം മുന്നോട്ട് പോയി എന്നും പക്ഷേ ഒരിടത്ത് തനിക്ക് കാലിടറിയെന്നും സുരേഷ് ഗോപി പറയുന്നു.

മക്കള്‍ക്ക് അതിന്റെ പശ്ചാത്താപം ഇല്ല. അച്ഛന്‍ അച്ഛന്റെ ജോലി ചെയ്യുന്നുവെന്നും ഒപ്പം ജനങ്ങളോടുള്ള കടമയെന്നും ഈ പ്രായത്തില്‍ അച്ഛന്‍ സമ്പാദിക്കുന്നത് അച്ഛനുള്ളതാണ് തങ്ങള്‍ക്ക് വേണ്ടി ഒരു പണവും നീക്കിവെക്കേണ്ടതില്ല എന്നുമാണ് മക്കള്‍ തന്നോട് പറയുന്നതെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement