ഭാഗ്യയുടെ ആഭരണങ്ങളെല്ലാം മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനം, ഈശ്വരനെ ഓര്‍ത്ത് എന്നെയോ കുടുംബത്തെയോ തകര്‍ക്കരുത്, അപേക്ഷയുമായി സുരേഷ് ഗോപി

178

രാഷ്ട്രീയ പ്രവര്‍ത്തകനും മലയാള സിനിമയിലെ സൂപ്പര്‍താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കേരളക്കര അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത്.

Advertisements

ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. ഒരാഴ്ച നീണ്ട വിവാഹ പരിപാടികളില്‍ സംഗീത്, മെഹന്ദി, അടക്കമുള്ള എല്ലാ പരിപാടികളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Also Read:ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ മുന്‍പില്‍ അഭിമാനത്തോടെ, വിനയത്തോടെ നിന്ന മമ്മൂട്ടി, ഭാരതീയ സംസ്‌ക്കാരത്തെ ബഹുമാനിച്ച് ഭാര്യയെ കൂടെ കൊണ്ടുവന്ന മനുഷ്യന്‍, വൈറലായി നടന്‍ ദേവന്റെ കുറിപ്പ്

വിവാഹത്തിന് ഭാഗ്യയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. വളരെ ലളിതമായ വെഡ്ഡിങ് ലുക്കായിരുന്നു ഭാഗ്യയുടേത്. ഒരു താരപുത്രി വിവാഹത്തിന് ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് ഇതാദ്യമായിട്ടാവും. ഓറഞ്ച് സാരിയണിഞ്ഞ ഭാഗ്യ ആഭരണങ്ങളില്‍ മുങ്ങിക്കുളിക്കാതെ വളരെ സിംപിള്‍ ലുക്കിലാണ് എത്തിയത്. ഒരു ചോക്കറും കമ്മലും ഒരു വളയും മാത്രമായിരുന്നു ഭാഗ്യ ധരിച്ചത്. ഭാഗ്യയുടെ സിംപിള്‍ വെഡ്ഡിങ് ലുക്ക് ഒത്തിരി ശ്രദ്ധനേടിയിരുന്നു.

ഭാഗ്യയുടെ വസ്ത്രങ്ങളെയും ആഭരണങ്ങളെയും കുറിച്ച് വലിയ ചര്‍ച്ചകള്‍ തന്നെയായിരുന്നു സോഷ്യല്‍മീഡിയയില്‍ നടന്നത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഭാഗ്യ ധരിച്ച ആഭരണങ്ങളെല്ലാം മാതാപിതാക്കളും മുത്തശ്ശിമാരും നല്‍കിയ സമ്മാനമാണെന്ന് സുരേഷ് ഗോപി പറയുന്നു.

സോഷ്യല്‍മീഡിയയില്‍ അടിസ്ഥാന രഹിതമായ ദുരുദ്ദേശപരമായ വിവരങ്ങള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യത്തില്‍ താന്‍ വ്യക്തത വരുത്തുന്നതെന്നും മകള്‍ ധരിച്ച ആഭരണങ്ങളുടെ ജിഎസ്ടിയും ബില്ലുമെല്ലാം കൃത്യമായി അടച്ചുവെന്നും ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡിസൈനര്‍മാരാണ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നു.

Also Read: ഷുഐബ് മാലിക്കിന്റെ രണ്ടാംവിവാഹം, വധു സനാ ജാവേദിനെ കുറിച്ച് തെരഞ്ഞ് സോഷ്യല്‍മീഡിയ, ചില്ലറക്കാരിയല്ല

ഭീമയില്‍ നിന്നാണ് ഒരു ആഭരണം വാങ്ങിയത്. മകളുടെ ആഭരണങ്ങളെപ്പറ്റിയൊക്കെയുള്ള വ്യാജപ്രചാരണങ്ങളും ചര്‍ച്ചകളുമെല്ലാം നിര്‍ത്തുക, തന്നെയോ കുടുംബത്തേയൊ വൈകാരികമായി തകര്‍ക്കരുതെന്നും ഈ എളിയ ആത്മാവ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും ബാധ്യസ്ഥനാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisement