‘പഴയ കൂട്ടുകാരിയെ നാളുകൾക്ക് ശേഷം കണ്ടുമുട്ടി’; സന്തോഷം പങ്കുവെച്ച് സുമ ജയറാം

398

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞുനിന്നിരുന്ന സുജ ജയറാം മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. നായികയായും സഹനടിയായിട്ടുമൊക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് സുമാ ജയറാം.

ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെയാണ് സുമ ജയറാം വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് കുട്ടേട്ടൻ, എന്റെ സൂര്യ പുത്രിയ്ക്ക്, പോലീസ് ഡയറി, ഏകലവ്യൻ, കാബൂളിവാല തുടങ്ങി അനേകം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

Advertisements

ഏറെ കാലമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു നടി. അതേ സമയം ഇരട്ടക്കുട്ടികൾക്ക് ജന്മം കൊടുത്തതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ പുറത്ത് വന്നത്. ഭർത്താവിനും മക്കൾക്കുമൊപ്പം നിൽക്കുന്ന സുമയുടെ ഫോട്ടോസ് വൈറലായതോടെ താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. നാൽപത്തിയെട്ടാം വയസിലാണ് സുമ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തത് എന്നതാണ് ശ്രദ്ധേയം.

ALSO READ- ഒടുവിൽ ഞങ്ങളത് ചെയ്തു, വേദനയുള്ള കാര്യമാണെങ്കിലും ചെയ്യാതിരിക്കാനാവില്ലല്ലോ, എന്ന് സോനു സതീഷ്; കുഞ്ഞുങ്ങൾക്ക് മൊബൈൽ നൽകരുതെന്നും താരം

ഇപ്പോഴിതാ തന്റെ മുൻപത്തെ കൂട്ടുകാരിയെ കണ്ടുമുട്ടിയ വിശേഷം പങ്കുവെയ്ക്കുകയാണ് സുമ ജയറാം. നടി ആനിയും ഷാജി കൈലാസിനെയാണ് വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്. ആനിയും സുമയും ഒന്നിച്ച് മഴയെത്തുംമുമ്പേ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. കൂടാതെ ഷാജി കൈലാസത്തിന്റെ ചിത്രങ്ങളിൻ സുമ അഭിനയിച്ചിട്ടുമുണ്ട്.

പഴയ സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘ഏറെ നാളുകൾക്ക് ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി ‘എന്ന തലക്കെട്ടോടെയാണ് സുമയും ആനിയും ഷാജി കൈലാസും ചിത്രങ്ങൾ പങ്കുവെച്ചത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയായിരുന്നു.

ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നുവെങ്കിലും നിർമാതാവ് എന്ന നിലയിലും സുമ തിളങ്ങിയിരുന്നു. ആർട്ട് ഫിലിം ആദിയുടെ നിർമ്മാണം നടത്തിയത് സുമ ആയിരുന്നു.

Advertisement