ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലിപ്പോഴിതാ 56ാം ദിവസം മറ്റൊരു എവിക്ഷൻ കൂടി നടന്നിരിക്കുകയാണ്. അപ്രതീക്ഷിതമായി നടി ശ്രുതി ലക്ഷ്മിയാണ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാൾ ദിനമായതിനാൽ ഞായറാഴ്ചയ്ക്ക് പകരം ശനിയാഴ്ചയായിരുന്നു എവിക്ഷൻ. എയർപോർട്ടിൽ എത്തിയ ശ്രുതിയെ ഭർത്താവ് എവിനെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് താരവും ഭർത്താവും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
ബിഗ് ബോസിനെക്കുറിച്ചും സഹമത്സരാർത്ഥികളെക്കുറിച്ചുമെല്ലാം താരങ്ങൾ സംസാരിച്ചിരുന്നു. കൂടാതെ, റിനോഷുമായുള്ള ബന്ധത്തെക്കുറിച്ചും ശ്രുതി സംസാരിച്ചിരുന്നു. അവനെ ഞാൻ ബ്രദറായിട്ടേ കണ്ടിട്ടുള്ളൂ. വളച്ചൊടിക്കുന്നവർക്ക് സുഖമാണല്ലോ, അവര് സുഖിക്കട്ടെ എന്നായിരുന്നു എവിൻ പറഞ്ഞത്.
ബ്രദർലി ഫീലാണ് എനിക്ക് റിനോഷിനോട് തോന്നിയത്. അങ്ങനെയാണ് ഹഗ് ഒക്കെ കൊടുക്കുന്നത്. ടാസ്‌ക്ക് വരുമ്പോൾ നമ്മൾ ഒറ്റയ്ക്കാണ് കളിക്കുന്നത്. ഈ സമയത്ത് മോളെ ഞങ്ങൾക്കറിയാമെന്നായിരുന്നു എയർപോർട്ടിലുണ്ടായിരുന്ന ഒരാൾ പറഞ്ഞത്.
അതേസമയം, മോളെന്തിനാണ് വിഷമിക്കുന്നതെന്ന് ചോദിച്ചപ്പോൾ ആർക്ക് വിഷമം, കണ്ട നാട്ടുകാർക്ക് വിഷമമുണ്ടെങ്കിൽ അവർ സഹിക്കട്ടെയെന്നായിരുന്നു എവിന്റെ മറുപടി. ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് ഇങ്ങനെയൊരു കാര്യം ആന്റി പറഞ്ഞതിൽ സന്തോഷം. നിങ്ങൾക്ക് ലൈവായിട്ട് ഉമ്മ കൊടുക്കുന്നത് കാണണോ എന്ന് ചോദിച്ച് എവിന്റെ കവിളിൽ ഉമ്മ വെക്കുന്നുമുണ്ട് ശ്രുതി.
ചേട്ടൻ ഭയങ്കര സന്തോഷത്തിലാണല്ലോ എന്ന് ചോദിച്ചപ്പോൾ പിന്നെന്താണ് വേണ്ടത്, ഞാൻ കരയണോ എന്നും എവിൻ ചോദിക്കുന്നുണ്ട്. എല്ലാവരും നല്ല പ്ലെയേഴ്സാണ്. അവര് കളിക്കട്ടെ. ഒറിജിനലായിട്ടുള്ള താൻ പുറത്തായതിൽ തനിക്ക് സങ്കടമുണ്ടെന്നും ശ്രുതി പറഞ്ഞു.
കൂടാതെ, തനിക്ക് ഗെയിമിനിടെ പരിക്കേറ്റിരുന്നെന്നും എടാ ഇതൊന്ന് തടവിത്തരുമോ എന്ന് ചോദിച്ചതാണ്. ആൾ ഇങ്ങനെ ഊതിയതാണ്. അതാണ് അഞ്ജു ഉമ്മ വെച്ചെന്ന് ആയത്. ഇനി അഞ്ജു ഉമ്മ വെച്ചാൽ പ്രശ്നമുണ്ടോ, എന്റെയൊരു പെങ്ങളെപ്പോലെയാണ് എനിക്ക്. ബിഗ് ബോസ് പുറമെ കാണുന്നത് പോലെയല്ല. തികച്ചും വ്യത്യസ്തമായ അനുഭവമാണെന്നും ശ്രുതി പറഞ്ഞു.