‘സഞ്ജു സാംസണ്‍ ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സിന് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല’; സഞ്ജുവിന് പകരം മറ്റൊരാളെ ക്യാപ്റ്റനാക്കണം; വിമര്‍ശിച്ച് ശ്രീശാന്ത്

1019

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ശ്രീശാന്തിന് ശേഷം ഇന്ത്യൻ ടീമിലെത്തിയ മലയാളി താരമെന്ന നിലയിൽ എപ്പോഴും മലയാളികൾക്ക് സഞ്ജു സ്‌പെഷ്യലാണ്. പലപ്പോഴും സഞ്ജുവിന്റെ നേട്ടങ്ങൾ സ്വന്തം നേട്ടം പോലെ ആരാധകർ ആഘോഷിക്കാറുണ്ട്.

സഞ്ജുവിന് ടീമിൽ നിന്നും ലഭിക്കുന്ന തിരിച്ചടികളിൽ രൂക്ഷമായി പ്രതികരിക്കാനും സോഷ്യൽമീഡിയയിൽ പ്ര തി ഷേധം രേഖപ്പെടുത്താനും മലയാളികൾ മുന്നിൽ തന്നെയാണ്. നിലവിൽ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു.

Advertisements

ഇപ്പോഴിതാ സഞ്ജുവിന് പകരം മറ്റേതെങ്കിലും താരത്തെ രാജസ്ഥാൻ ക്യാപ്റ്റനാക്കണമെന്നാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് അഭിപ്രായപ്പെടുന്നത്. സ്പോർട്സ്‌കീഡയോട് സംസാരിക്കവെയാണ് ശ്രീശാന്ത് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

രാജസ്ഥാൻ റോയൽസ് സാംസണെ ഒഴിവാക്കേണ്ട സമയമായെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സഞ്ജു ക്യാപ്റ്റനായത് കൊണ്ട് നിലവിൽ ടീമിന് ഒരു ഗുണവും ഇല്ലെന്നും ശ്രീശാന്ത് വിമർശിച്ചു.

ALSO READ- അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ; ക്ഷണം ലഭിച്ചിരിക്കുന്നത് മലയാളത്തിൽ നിന്ന് മോഹൻലാലിന് മാത്രം!

സഞ്ജുവിന്റെ നേതൃത്വത്തിൽ, രാജസ്ഥാൻ റോയൽസ് 2022 ൽ രണ്ടാം സ്ഥാനക്കാരായിരുന്നു. ഫൈനലിൽ പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.

അതേസമയം, 2023 സീസണിൽ അവർ 14 ലീഗ്-സ്റ്റേജ് മത്സരങ്ങളിൽ ഏഴ് വിജയിക്കുകയും ഏഴ് തോൽക്കുകയും ചെയ്തുകൊണ്ട് അഞ്ചാം സ്ഥാനത്താണ് ഫിനിഷം ചെയ്തത്.

‘എന്റെ അഭിപ്രായത്തിൽ രാജസ്ഥാൻ റോയൽസിന് അവരുടെ സംവിധാനം മാറ്റേണ്ടതുണ്ട്. ഞാൻ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ അവർക്ക് ഒരു സമ്പൂർണ്ണ മാനേജ്‌മെന്റ് ഉണ്ടായിരുന്നു. രാഹുൽ ദ്രാവിഡ് ഭായ് ആയിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളും ഉണ്ടായിരുന്നു. ഞാൻ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു അദ്ദേഹം,’- എന്നാണ് ശ്രീശാന്ത് പറയുന്നത്.

ഒരു ക്യാപ്റ്റൻ എന്ന നിലയിലുള്ള സഞ്ജുവിന്റെ കഴിവിനെയും ബാറ്റ് ഉപയോഗിച്ച് മാച്ച് വിന്നർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥിരതയെയും ചോദ്യം ചെയ്യുകയും ചെയ്യുകയാണ് ശ്രീശാന്ത്.

ALSO READ-കോടികളുടെ സമ്പാദ്യമുണ്ടെങ്കിലും ജീവിതത്തിൽ തനിച്ച്;വിവാഹമോചനത്തിന് ശേഷവും മറ്റൊരു ബന്ധത്തിലേക്ക് പോകാത്ത റിമി ടോമി; കാരണം ഇതാണ്

ബട്ലർ ഒരു ലോകകപ്പെങ്കിലും നേടിയിട്ടുണ്ട്. അതെ, അയാൾക്ക് നന്നായി ചെയ്യാൻ കഴിയും, രോഹിതിനെ പോലെ തീവ്രതയും സ്ഥിരതയും ഉള്ള ഒരു ക്യാപ്റ്റനെയോ അല്ലെങ്കിൽ ടീമിനായി തുടർച്ചയായി മത്സരങ്ങൾ വിജയിപ്പിക്കുന്ന ഒരാളെയോ നിങ്ങൾക്ക് ആവശ്യമാണ്.സഞ്ജു ക്യാപ്റ്റനായി പ്രത്യേകിച്ച് ഗുണം ഒന്നും ടീമിന് ചെയ്തിട്ടില്ല. സഞ്ജു മാറണമെന്നാണ് ശ്രീശാന്ത് പറയുന്നത്.

ഒരു ടീം ക്യാപ്റ്റൻ എന്ന സ്ഥാനത്തേക്ക് മത്സരങ്ങൾ ജയിക്കുന്ന ഒരാളെ നിങ്ങൾക്ക് ആവശ്യമുണ്ട്, എല്ലാ മത്സരങ്ങളും അല്ലെങ്കിലും, മൂന്ന്-നാല് മത്സരങ്ങളിൽ എങ്കിലും ജയിക്കാൻ അത് ആവിശ്യമാണ്. ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. ഒരുപാട് മത്സരങ്ങളുണ്ട്, വല്ലോപ്പോഴും മാത്രം ഒരു വിജയം കാണുന്ന ഒരു ക്യാപ്റ്റനെ നിങ്ങൾക്ക് ആവിശ്യമില്ല, എന്നും സഞ്ജു ക്യാപ്റ്റൻ പദവിക്ക് ഒട്ടും യോഗ്യനല്ല എന്നും ശ്രീശാന്ത് ഉറപ്പിച്ച് പറയുന്നു.

Advertisement