ധരിച്ച വസത്രത്തിന്റെ നീളം കുറഞ്ഞു, രശ്മികയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, വസ്ത്രം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ആരാധകര്‍

369

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാറായ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സില്‍ കയറി കൂടിയ സിനിമയാണ് അര്‍ജുന്‍ റെഡി.

Advertisements

കേരളത്തില്‍ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തില്‍ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.

Also Read: അതിന് കാരണക്കാരൻ മോഹൻലാൽ മാത്രമാണ്: വെളിപ്പെടുത്തലുമായി നടി വിദ്യാ ബാലൻ

മലയാളികള്‍ക്ക് ഒരുപക്ഷേ രശ്മികയെ കൂടുതല്‍ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം. കിറിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്.

സൗത്ത് ഇന്ത്യയിലെ ക്യൂട്ട്‌നെസ് ക്വീന്‍ എന്നാണ് രശ്മികയെ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. ചൈല്‍ഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്. ഡിയര്‍ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു.

Also Read: ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പെണ്ണുകാണൽ ആരംഭിച്ചു, രണ്ടും മൂന്നും പേര് ഒക്കെ ഒരു ദിവസം വന്നു പോകും: അനുമോൾ പറയുന്നു

എപ്പോഴും ഫാഷനെ ഫോളോ ചെയ്യുന്ന ഒരാളാണ് രശ്മിക. ഇപ്പോഴിതാ ധരിച്ച ഒരു വസ്ത്രത്തിന്റെ പേരില്‍ രശ്മികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ് സോഷ്യല്‍മീഡിയയില്‍. സീ സിനി അവാര്‍ഡ്‌സിന് വന്നപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു വിമര്‍ശനം.

ഹിന്ദിയിലെ പുതുമുഖ നടിക്കുള്ള അവാര്‍ഡായിരുന്നു താരത്തിന് ലഭിച്ചത്. ഇത് വാങ്ങാനെത്തിയപ്പോള്‍ രശ്മിക ധരിച്ച ഇറക്കം കുറഞ്ഞ കറുത്ത വസ്ത്രം ആരാധകരെ ചൊടിപ്പിച്ചു. രൂക്ഷവിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. അതേസമയം വസ്ത്രം വ്യക്തി സ്വാതന്ത്ര്യമാണെന്ന് ചിലര്‍ രശ്മികയെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Advertisement