ആദ്യ ഭർത്താവ് മരിച്ചത് കരൾ സിറോസിസ് ബാധിച്ച്; സീറോയിൽ നിൽക്കുമ്പോൾ തണലായയാളെ പിന്നീട് വിവാഹം ചെയ്തു; 10 ദിവസം തികയ്ക്കില്ലെന്ന് പറഞ്ഞവരുണ്ട്:നടി സിന്ധു

3475

സീരിയൽ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള നടിയാണ് സിന്ധു ശിവസൂര്യ. താരം ദൂരദർശനിലെ സീരിയലുകളിലൂടെ അഭിനയ രംഗത്തെത്തിയ ആളാണ.് ഇപ്പോഴും ഇൻഡസ്ട്രിയിൽ തുടരുകയാണ് സിന്ധു.

ഇതിനിടെ തന്റെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെ കുറിച്ച് സിന്ധു വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. രണ്ട് വിവാഹവും അമ്മയുടെ മരണവും വീട്ടുകാരിൽ നിന്നും അകന്നതിനെ കുറിച്ചുമെല്ലാം സിന്ധു തുറന്നുപറഞ്ഞിരിക്കുയാണ്. ഫ്‌ലവേഴ്‌സ് ചാനലിലെ ഒരു കോടിയിൽ എത്തിയപ്പോഴായിരുന്നു സിന്ധുവിന്റെ വെളിപ്പെടുത്തൽ.

Advertisements

ആദ്യമായി സുരേഷേട്ടനെ കണ്ടത് ഒരു ആൽബത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു എന്ന് സിന്ധു പറയുന്നു. ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹത്തിന് തന്നെ ഇഷ്ടമായി. അങ്ങനെ മകളെ കല്യാണം കഴിച്ച് തരുമോ എന്ന് തന്റെ അമ്മച്ചിയോട് ചോദിച്ചു അമ്മച്ചി പറ്റില്ലെന്നാണ് പറഞ്ഞത്. അതുകഴിഞ്ഞ് ഒരുവർഷം കഴിഞ്ഞപ്പോഴായിരുന്നു അമ്മച്ചിയുടെ മ രണം. ഞങ്ങൾ ടിവി കണ്ടോണ്ടിരിക്കുന്നതിനിടയിലായിരുന്നു നെഞ്ചുവേദന വന്നത്. അന്ന് സുരേഷേട്ടനും ആശുപത്രിയിലേക്ക് വന്നിരുന്നു. അമ്മച്ചി മ രി ച്ചെങ്കിലും ഇപ്പോഴും കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്ത് കാര്യം ചെയ്യുമ്പോഴും അമ്മച്ചിയെ ഓർക്കാറുണ്ടെന്നും സിന്ധു പറയുന്നു.

ALSO READ- ‘അത്രമാത്രം ആത്മാർത്ഥതയുള്ള ആളാണ്; മമ്മൂട്ടി ശുദ്ധനാണ്, പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയില്ലേ, അതുപോലെയാണ്’: വിജയരാഘവൻ

അമ്മ മരിച്ചതോടെ ഒറ്റപ്പെട്ട് പോയി. പിന്നീട് ചേച്ചിമാരുടെ ഭർത്താക്കൻമാരൊക്കെ ചേർന്നാണ് കല്യാണത്തെ കുറിച്ച് സംസാരിച്ചത്. അന്ന് 26 വയസായിരുന്നു. ഒടുവിൽ തന്റെ ഇഷ്ടം മനസിലാക്കി വീട്ടുകാർ തന്നെ സുരേഷേട്ടനുമായി വിവാഹം നടത്തി.

ഭർത്താവ് നല്ല സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും തന്നെ ഉൾക്കൊള്ളാനായില്ല. പിന്നെ പ്രശ്നങ്ങൾ തുടങ്ങി.അമ്മയ്ക്ക് എല്ലാവരെയും സംശയമായിരുന്നു. ഭർത്താവ് തന്നോട് സ്നേഹത്തോടെയാണ് ഇടപെടുന്നത് പോലും പ്രശ്‌നമായി.

പുള്ളിക്ക് പിന്നീട് സാമ്പത്തികമായി ബുദ്ധിമുട്ട് വന്നു. തനിക്ക് കിട്ടുന്ന പൈസ മുഴുവനും അദ്ദേഹത്തിന്റെ ബിസിനസിനായി ചെലവിട്ടു. പുള്ളിക്ക് ലിവർ സിറോസിസായിരുന്നു. മഞ്ഞപ്പിത്തം വന്നത് അറിഞ്ഞിരുന്നില്ല. അങ്ങനെ മര ണ പ്പെടുകയായിരുന്നു.

പക്ഷെ, താൻ ജീവിതത്തിലെ പ്രശ്നങ്ങളൊന്നും വീട്ടിൽ അറിയിച്ചിരുന്നില്ല. ഭർത്താവിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. അന്ന് സീറോയിൽ നിൽക്കുന്ന അവസ്ഥയായിരുന്നു. അന്ന് ഭർത്താവിൻരെ അച്ഛനും അമ്മയും തന്നോട് വലിയ സ്നേഹം കാണിച്ചിരുന്നു.അതുകൊണ്ട് തന്റെ വീട്ടുകാർ വീട്ടിലേക്ക് വിളിച്ചപ്പോൾ ഞാൻ പോയില്ല. പിന്നീടാണ് ഭർത്താവിന്റെ എൽ ഐസി പൈസ കിട്ടാൻ വേണ്ടിയായിരുന്നു പിടിച്ച് നിർത്തിയതെന്ന് മനസിലാക്കിയത്.

പിന്നെ അവർ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ആ സമയത്താണ് ശിവ സൂര്യ ചേട്ടനെ പരിചയപ്പെടുന്നത്. ചേട്ടൻ മരിച്ച സമയത്ത് എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞിരുന്നു. സഹായം വേണോ എന്ന് അന്വേഷിക്കുമായിരുന്നു.

ALSO READ- സൂര്യയ്ക്ക് ജ്യോതികയോട് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ മൗനം പാലിച്ചു; വിവാഹം എളുപ്പമായിരുന്നില്ല, നാല് വർഷം കാത്തിരുന്നാണ് സമ്മതം നൽകിയത്; സൂര്യയുടെ പിതാവ്

പിന്നീട് ചേട്ടന്റെ അമ്മയും ചേട്ടനും നിങ്ങൾക്ക് കല്യാണം കഴിച്ചൂടേ എന്ന് ചോദിക്കുകയായിരുന്നു. ഇപ്പോൾ 9 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഈ ബന്ധം അധികം പോവില്ലെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്. 10 ദിവസം അല്ലെങ്കിൽ 90 ദിവസം തികയില്ല ഈ ബന്ധം എന്ന് പറഞ്ഞവരുണ്ടെന്നും സിന്ധു പറയുകയാണ്. അതേസമയം, അന്ന് അങ്ങനെ പറഞ്ഞവരിൽ പലരും ഇന്ന് ഡിവോഴ്സാണ്. വിചാരിക്കുന്ന പോലെയൊന്നുമല്ല, ശിവ പ്രശ്നക്കാരനാണ്, മദ്യപിക്കും, സ്ത്രീ വിഷയത്തിൽ തൽപരനാണെന്നൊക്കെയായിരുന്നു എന്നോട് പറഞ്ഞതെന്നും സിന്ധു വെളിപ്പെടുത്തുന്നു.

Advertisement