നേരില്‍ ജഗദീഷ് ചെയ്ത കഥാപാത്രം എനിക്കായി കരുതിവെച്ചത്, വക്കീല്‍ വേഷത്തിലേക്ക് മാറിയതിങ്ങനെ, മനസ്സുതുറന്ന് സിദ്ധിഖ്

106

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

Advertisements

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Also Read: ഒടുവില്‍ മലയാളത്തിലെ പ്രമുഖ നടനുമായി ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം ഉറപ്പിച്ചു, വാര്‍ത്തകളില്‍ പ്രതികരിച്ച് നടി

ഇപ്പോഴിതാ നേര് എന്ന ചിത്രത്തെ കുറിച്ച് സിദ്ധിഖ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തിയ്യേറ്ററില്‍ വന്‍വിജയമായി തീര്‍ന്ന ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് സിദ്ധിഖ് പ്രത്യക്ഷപ്പെട്ടത്. നെഗറ്റീവ് കഥാപാത്രമായിരുന്നു സിദ്ധിഖിന്.

എന്നാല്‍ തനിക്ക് ചിത്രത്തില്‍ ആദ്യം ലഭിച്ചത് ജഗദീഷ് ചെയ്ത കഥാപാത്രമായ ഉപ്പയുടെ വേഷമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെയാണ് തന്റെ കഥാപാത്രത്തെ മാറ്റിയതെന്നും സിദ്ധിഖ് പറഞ്ഞു.

Also Read:വെറും 8 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആവേശം നേടിയത് എത്ര

അവസാനനിമിഷത്തിലായിരുന്നു നേരിലെ തന്റെ കഥാപാത്രത്തെ ഫിക്‌സ് ചെയ്തത്. അനശ്വരയുടെ വാപ്പയുടെ കഥാപാത്രമായിരുന്നുവെന്നും എന്നാല്‍ തന്റെ കഥാപാത്രം മാറ്റിയതോടെ ലുക്കിലടക്കം മാറ്റം വരുത്തിയെന്നും സിദ്ധിഖ് പറയുന്നു.

Advertisement