ബോളിവുഡിലെ ശ്രദ്ധേയരായ യുവതാരങ്ങള്‍ ആണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ഒരു പിടി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ വളരെ വേഗം തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുത്തവരാണ് ഇരുവരും.
ബോളിവുഡിലെ പ്രധാന ചര്‍ച്ചകളിലൊന്നാണ് യുവതാരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മിലുള്ള പ്രണയം. സിനിമാ ആരാധകര്‍ എപ്പോഴും ചര്‍ച്ചചെയ്യുന്ന ഒന്നാണ് താരങ്ങളുടെ പ്രണയം. എത്രയൊക്കെ ഒളിപ്പിച്ചു വെച്ചാലും പുറത്ത് അറിയുന്ന ഒന്നാണ് പ്രണയം.
ഇരുവരും വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താര വിവാഹം രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വെച്ചാവും എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സിനിമാആരാധകരെല്ലാം ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്.
ഇപ്പോഴിതാ കിയാരയെ കുറിച്ച് സിദ്ധാര്‍ത്ഥ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കിയാരയില്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യത്തെ കുറിച്ചായിരുന്നു സിദ്ധാര്‍ത്ഥ് ഒരു അഭിമുഖത്തില്‍ സംസാരിച്ചത്.
കിയാരയുടെ എല്ലാ കഥാപാത്രങ്ങളും എപ്പോഴും കരയുന്നതാവും എപ്പോഴും കണ്ണില്‍ കണ്ണുനീരുണ്ടാവും അത് തനിക്ക് ഒട്ടും ഇഷ്ടമല്ലെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. പുതിയ ചിത്രമായ മിഷന്‍ മജ്‌നുവിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സിദ്ധാര്‍ത്ഥ് പറഞ്ഞത്.