ലോകത്ത് തന്നെ ഏറ്റവുമധികം ആരാധകരുള്ള താരമായിരിക്കും ഷാരൂഖ് ഖാന്‍. ബോളിവുഡ് ചിത്രങ്ങളിലൂടെ സൂപ്പര്‍താരമായി മാറിയ ഷാരൂഖ് ഇന്നും തന്റെ സ്റ്റാര്‍ഡം നിലനിര്‍ത്തുന്നുണ്ട്. താരത്തിന്റെ ഒരു സിനിമ റിലീസ് ചെയ്തിട്ട് നാല് വര്‍ഷത്തോളം ആയിട്ടും കോട്ടം തട്ടാത്തതാണ് താരത്തിന്റെ ആരാധക ബലം.
ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം പത്താന്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ.് പിന്നാലെ ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും. കയാണ് ഷാരൂഖ് ഖാന്‍.
അതേസമയം, ഇപ്പോഴിതാ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചിരിക്കുകയാണ് കിങ് ഖാന്‍. അദ്ദേഹം ഉംറ നിര്‍വ്വഹിക്കാനെത്തിയ സമയത്തെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നടന്‍ ഉംറയുടെ വസ്ത്രം ധരിച്ച് പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധിയാണ് പുറത്തെത്തിയിരിക്കുന്നത്. റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ താരം കഴിഞ്ഞ ദിവസം ജിദ്ദയില്‍ എത്തിയിരുന്നു.
ഇതിനിടെയാണ് ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയത്. അതേസമയം, റെഡ്‌സീ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ ആയിരുന്നു.
ഷാരൂഖിന് പിന്നാലെ സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു. അതേസമയം, അടുത്തവര്‍ഷം ജനുവരി 25നാണ് പത്താന്‍ റിലീസ് ഒരുങ്ങുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു.
ഷാരൂഖ് ചിത്രം തുടര്‍ പരാജയങ്ങള്‍ നേരിടുന്ന ബോളിവുഡിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ നായിക ദീപിക പദുകോണ്‍ ആണ്. ഇരുവരും ഒരുമിച്ചെത്തിയ മുന്‍പത്തെ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതിനാല്‍ പ്രേക്ഷകര്‍ക്കും വലിയ പ്രതീക്ഷയാണ് ഉള്ളത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
സിനിമയില്‍ സല്‍മാന്‍ ഖാന്റെ അതിഥിവേഷം ശ്രദ്ധേയമായ ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.
Not a single person creating controversy about him, and everyone are wishing him with love. "No doubt he is in every persons heart"#ShahRukhKhan #SRK𓃵 pic.twitter.com/rnJj4wNxYq
— Sayed Mudassir 🇮🇳 (@sayad_mudassir) December 1, 2022