ഏഷ്യാനെറ്റില്‍ വിജയകരമായി പൂര്‍ത്തിയായ ബിഗ്ബോസ് മലയാളം സീസണ്‍ നാലിലെ മല്‍സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകള്‍ വന്നിരുന്നു.
എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താന്‍, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്. സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞിരുന്നു.
പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. വിജെ ശാലിനി നായര്‍ എന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്.
കഷ്ടപ്പാടിലൂടെ കടന്നുവന്ന ശാലിനി ഇന്ന് പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിക്കുകയാണ്. ഇതിനിടെ അഭിനയരംഗത്തും ഒരു കൈ നോക്കി. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ എത്തി എങ്കിലും വീട്ടില്‍ അധിക നാള്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ തനിക്ക് വേണ്ട ആരാധകരെ ശാലിനി സമ്പാദിച്ചിരുന്നു.
ഇപ്പോഴിതാ താരം ക്യുആന്റ്എ സെഗ്മെന്റില്‍ പ്രതികരിച്ച കാര്യമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ആരാധകന്റെ ചോദ്യം ഇതുവരെ ഒരു അപരിചിതനുമായി ഡേറ്റിങ് ചെയ്തിട്ടുണ്ടോ ഉണ്ടെങ്കില്‍ എന്തായിരുന്നു എക്സ്പീരിയന്‍സ് എന്നായിരുന്നു. അതിന് മറുപടി കൊടുത്തു കഴിഞ്ഞപ്പോള്‍ വീണ്ടും ന്യൂ ജനറേഷന്‍ ചോദ്യം ചോദിച്ചു. ഇതോടെ ഇതേ ചോദ്യം താങ്കളുടെ അമ്മയോടോ സഹോദരിയോടോ ചോദിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ എന്റെ മറുപടി ഞാന്‍ പങ്കുവെക്കാം’ എന്ന് താന്‍ മറുപടി നല്‍കിയെന്ന് ശാലിനി പറയുന്നു.
ഇതിനിടെയാണ് രണ്ടാമത്തെ ചോദ്യം വന്നത്. ‘ശാലിനി രഹസ്യമായി ഗുരുവായൂര്‍ വെച്ച് വിവാഹം നടത്തി അല്ലേ? അറിയിക്കാമായിരുന്നു എല്ലാവരെയും, ആശംസകള്‍’ എന്ന്. ഇതിനോട് താരം പ്രതികരിച്ചത് ഞാന്‍ ഗുരുവായൂര്‍ പോയി എന്നത് ശരിയാണ്, പക്ഷേ എന്റെ വിവാഹമായിരുന്നില്ല. അമ്മയോടൊപ്പം തൊഴാന്‍ വേണ്ടിയാണ് പോയത്. ടോക്കണ്‍ എടുത്ത് തന്ന ജീവനക്കാരനെ കൂടെ കണ്ടിരിക്കാം, ശീവേലി നടക്കുന്നതുകൊണ്ട് കുറച്ച് സമയം പുറത്ത് നില്‍ക്കേണ്ടി വന്നു. അത് കണ്ട് തെറ്റിദ്ധരിച്ചെങ്കില്‍ തിരുത്തുന്നുവെന്നാണ്.
കൂടാതെ, അല്ലെങ്കില്‍ തന്നെ വിവാഹം രഹസ്യമാക്കേണ്ട കാര്യമെന്താണ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ആരും ഇന്നേ വരെ വേറെ വിവാഹം കഴിച്ചിട്ടില്ലേ? അതോ അത് തെറ്റാണെന്നുണ്ടോ? അങ്ങിനെ എന്തെങ്കിലുമാണെങ്കില്‍ അല്ലേ രഹസ്യമാക്കേണ്ടതുള്ളൂ. എന്തായാലും ഗുരുവായൂര്‍ പോയത് തൊഴാന്‍ വേണ്ടി മാത്രമാണ്. കാഴ്ച്ചയില്‍ തോന്നിയ സംശയത്തിന്റെ പേരില്‍ തോന്നുന്നത് പറഞ്ഞു പരത്തരുത്. ഞങ്ങള്‍ക്കും ജീവിതമുണ്ട്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് കൊണ്ടും ഒരു കുഞ്ഞുള്ളത് കൊണ്ടും സമൂഹത്തില്‍ രഹസ്യക്കാരായും രണ്ടാം തരക്കാരായും കാണരുത്.
വിധവാ വിവാഹമൊക്കെ പരസ്യമായി ശ്രീ വി. ടി. ഭട്ടതിരിപ്പാടിന്റെ കാലത്ത് നടപ്പാക്കിയിട്ടുള്ളതാണ്. രഹസ്യമല്ല ഇനി ഒരു വിവാഹം കഴിക്കുമെങ്കില്‍ പരസ്യമായി തന്നെ തലയുയര്‍ത്തിപ്പിടിച്ച് തുറന്ന് പറയും. കാല്‍ ചുവട്ടിലെ മണ്ണ് ചോര്‍ന്നു പോവാതെ സ്വന്തം കാലുകളെ തൂണാക്കി സ്വയം പര്യാപ്തത നേടുകയാണ് ഒരു പെണ്‍കുട്ടിക്ക് ആദ്യം വേണ്ടുന്നത് എന്നതിന് എന്റെ ജീവിതം സാക്ഷിയാണെന്നും ശാലിനി തുറന്നടിച്ചു.