മലയാളത്തിന്റെ അഭിമാനമായ ഗായികയാണ് സയനോര ഫിലിപ്പ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡ് പാട്ടുകളും വരെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള അനുഗ്രഹീത കലാകാരിയാണ് സയനോര. എആർ റഹ്‌മാനോടൊപ്പം പാടാനുള്ള അവസരവും സയനോരയ്ക്ക് ലഭിച്ചിട്ടുണ്ട്.
2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഗിറ്റാറിസ്റ്റ് കൂടിയായ സയനോര സംഗീത സംവിധായികയായും തിളങ്ങിയിരുന്നു.
സംഗീതത്തിന് അപ്പുറം തന്റെ നിലപാടുകൾ കൊണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് സയനോര. സ്വന്തം നിലപാടുകൾ തുറന്നുപറയാൻ മടിക്കാത്ത താരത്തിന് അതുകൊണ്ടു തന്നെ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ എല്ലാത്തിനേയും പിന്തള്ളി മുന്നോട്ടുള്ള യാത്രയിലാണ് താരം.
താരത്തിന്റെ ജീവിത്തൽ പ്രതിസന്ധികളും ധാരാളം ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ക്രിസ്്മസിന് താൻ കടന്നുപോയ അവസ്ഥയെ പറ്റി പറയുകയാണ് സയനോര. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സയനോര മനസ് തുറന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതും വളരെ ഇമോഷണലുമായിരുന്നു കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് എന്നാണ് സയനോര പറഞ്ഞത്.
രാവിലെ നടക്കാൻ പോയ എന്റെ ഡാഡിയ്ക്ക് അ പ കടം പറ്റി. അതിനാൽ ക്രിസ്തുമ സിന്റെ തലേന്ന് തങ്ങളെല്ലാം ആശുപത്രിയിലായിരുന്നു എന്ന് സയനോര പറയുന്നു. ആ സമയത്ത് തനിക്കൊരു ഷോയുണ്ടായിരുന്നു. അത് കഴിഞ്ഞ് ആശുപത്രിയിലേക്ക് വരുന്ന വഴി ഡാഡിയുടെ കാല് മുറിച്ചു മാറ്റേണ്ടിവരുമെന്ന് മമ്മി വിളിച്ചു പറയുകയായിരുന്നു എന്ന് സയനോര പറയുകയാണ്.
അത് അക്ഷരാർഥത്തിൽ ഒരു ദുരന്തസമയമായിരുന്നു. ‘താൻ കൊച്ചിയിൽ നിന്നും പോയത് ക്രിസ്തുമസ് ട്രീയും വാങ്ങിയിട്ടായിരുന്നു. ഗിറ്റാറുമുണ്ടായിരുന്നൂ കൂടെ എന്നും സയനോര പറയുന്നു.
അന്ന് ആശുപത്രിയിൽ മമ്മിയും അനിയനും ഉണ്ടായിരുന്നു. എല്ലാവരും ഡൗൺ ആയിരുന്നു. താൻ കയറി ചെല്ലുമ്പോൾ ആരും ഒന്നും സംസാരിക്കാനോ ഡാഡിയെ ഫേസ് ചെയ്യാനോ പറ്റാത്ത അവസ്ഥയിലായിരുന്നു.
നമ്മള് ഈ വിഷമങ്ങളെല്ലാം കൂടി വരുമ്പോൾ ആഘോഷങ്ങളെല്ലാം മാറ്റിവെക്കേണ്ടതില്ലല്ലോ. അതിപ്പോൾ ആശുപത്രിയിലാണെങ്കിലും മുറിക്കുള്ളിലാണെങ്കിലും നമ്മളെല്ലാവരും കൂടി ഒന്നിച്ചിരിക്കുമ്പോഴാണ് ക്രിസ്മസ്. കുറേ കാലമായി അങ്ങനെയാണത് എന്നാണ് സയനോര പറയുന്നത്.
തുടർന്ന് ആശുപത്രിയിൽ പപ്പയ്‌ക്കൊപ്പമിരുന്ന്, ക്രിസ്മസ് കരോളെല്ലം പാടി ക്രിസ്മസ് ആഘോഷിച്ചു. തനിക്കൊരിക്കലും മറക്കാനാവാത്ത ക്രിസ്മസാണതെന്നും സയനോര പറഞ്ഞു. എങ്ങനെയാണ് കൊടു ങ്കാറ്റിനെ അതിജീവിക്കേണ്ടത് എന്ന് ആ ക്രിസ്തുമസ് കാലം തന്നെ പഠിപ്പിച്ചുവെന്നാണ് സയനോര അഭിപ്രായപ്പെട്ടത്.
ഇത്തരം സംഭവമുണ്ടാകുമ്പോൾ ജീവിതം തീർന്നുവെന്നാകും പലരും ചിന്തിക്കുക. എന്നാൽ ജീവിതം അവിടെ തുടങ്ങുന്നതേയുള്ളൂവെന്നാണ് ചിന്തിക്കേണ്ടത് എന്നാണ് സയനോര പറയുന്നത്.
പിന്നീട് ഡാഡിക്ക് കൃത്രിമ കാൽ കാൽ വച്ചുവെന്നും കഴിഞ്ഞ മാസം ഡാഡിയ്ക്ക് അനിയൻ കാർ സമ്മാനിച്ചിരുന്നു. ആ കാർ ഓടിച്ച് ഡാഡി ഇഷ്ടമുള്ളിടത്തെല്ലാം പോവാനാകുന്നുണ്ട് എന്നും സയനോര വ്യക്തമാക്കി.