സത്യഭാമ ടീച്ചര്‍ വെറും പൊളിയല്ല സൂസൂസൂസൂപ്പര്‍ പൊളി ; പിന്തുണച്ച് സംഗീതാ ലക്ഷ്മണ

5887

നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ കേരളമൊന്നാകെ പ്രതിഷേധിക്കുന്നു. ഇതില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

Advertisements

സത്യഭാമയെ വിമര്‍ശിച്ച് ആളുകള്‍ എത്തുമ്പോള്‍ ഇപ്പോള്‍ സത്യഭാമ ടീച്ചര്‍ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ.

സംഗീത ലക്ഷ്മണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,, സത്യഭാമ ടീച്ചര്‍ വെറും പൊളിയല്ല സൂസൂസൂസൂപ്പര്‍ പൊളി! വലിഞ്ഞുകയറി ചെന്ന മാധ്യമപ്പടയുടെ ഊളചോദ്യങ്ങള്‍ക്കും മൗഢ്യദാര്‍ഷ്ഠ്യത്തിനും മുന്നില്‍ അണുവിണ അടി പതറാതെ, സമചിത്തത കൈവെടിയാതെ, മാധ്യമകൂട്ടം അര്‍ഹിക്കുന്ന അവജ്ഞ പ്രകടമാക്കി കൊണ്ടു തന്നെ കലാമണ്ഡലം സത്യഭാമ സംസാരിക്കുന്നത് കണ്ടിട്ട് രോമാഞ്ചമാണ് അനുഭവപ്പെട്ടത് എനിക്ക്. ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്!

also read
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാന്‍ ആരെയും അനുവദിച്ചുകൂടാ; ശ്രീകുമാരന്‍ തമ്പി
നാട്യശാസ്ത്രം തിയറിയും പ്രക്ടിക്കലും അരയും മെയ്യും മുറുക്കി പഠിച്ച നര്‍ത്തകി, നൃത്തം പഠിപ്പിച്ച് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിയ ഒരു ന്യത്താദ്ധ്യാപിക, ജീവിതത്തില്‍ നേടിയെതെല്ലാം നൃത്തകലയില്‍ നിന്ന് എന്ന് നെഞ്ചുറപ്പോടെ തല ഉയര്‍ത്തി പിടിച്ച് പറയുന്ന ഒരു കലാകാരി, അറുപ്പത്തിയാറാം വയസ്സിലും മോഹിനിയുടെ ആകര്‍ഷണീയത വിട്ടുപോകാന്‍ വിസമ്മതിക്കുന്ന സൗന്ദര്യം ഇത്രയും കൈമുതലായുള്ള ഒരു സ്ത്രിക്ക് അവരുടെ പരിജ്ഞാനത്തിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തില്‍ നൃത്തകലാസ്വാദനത്തെ കുറിച്ച് സ്വന്തം അഭിപ്രായം പറയാം. ആ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. വിലമതിക്കുന്നു. ഓരോ വരിയും പ്രസക്തം.

ഇനി കലാമണ്ഡലം സത്യഭാമ പറഞ്ഞത് കലാഭവന്‍ മണിയുടെ സഹോദരനെ കുറിച്ചാണെങ്കില്‍ കൂടി, ടീച്ചര്‍ പറഞ്ഞതിനോട് പരിപൂര്‍ണ്ണയോജിപ്പ് ! എന്ന് സ്വന്തം; 109 കിലോ ഭാരമുള്ള ഒരു നൃത്താസ്വാദകയും,കറുത്ത അച്ഛന് ജനിച്ചതും കറുത്ത ഭര്‍ത്താവിന്റെ ഭാര്യയായി ജീവിച്ചതും കറുത്ത 2 ആണ്‍മക്കള്‍ക്ക് ജന്മം നല്‍കിയിട്ടുമുള്ള ഒരു ദളിത് സ്ത്രിയും, കലാഭവന്‍ മണിയോട് ഇന്നും ഒരുപാട് സ്‌നേഹാദരവ് മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സിനിമാസ്വാദകയുമായ സംഗീതാ ലക്ഷ്മണ കുറിച്ചു.

 

Advertisement