പേരിനൊപ്പം ജാതിപ്പേരും ചേര്‍ക്കുന്നത് തനിയ്ക്ക് ഇഷ്ടമല്ലെന്ന് നടി സംയുക്ത; സിനിമയില്‍ വരുമ്പോള്‍ ‘മേനോന്‍’ വാലായി വെച്ചത് പിന്നെ എന്തിനെന്ന് സോഷ്യല്‍മീഡിയ

276

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത. പോപ്‌കോണ്‍ എന്ന സിനിമയിലുടെ ആണ് സംയുക്ത സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്.

ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തില്‍ നായികയായി എത്തിയതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. എടക്കാട് ബെറ്റാലിയന്‍, വെള്ളം തുടങ്ങി എല്ലാ ചിത്രത്തിലെയും വേഷം ഒന്നിനൊന്ന് മെച്ചമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വന്‍ വിജയം നേടാന്‍ സംയുക്തയ്ക്ക് സാധിച്ചു.പിന്നീട് ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോള്‍ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്.

Advertisements

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സംയുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെ യ്ക്കാറുമുണ്ട്. ഗ്ലാമറസ്സ് ചിത്രങ്ങളും പങ്കുവെയ്ക്കാറുള്ള താരത്തിന്റെ ഫോട്ടോകള്‍ എല്ലാം വളരെ വേഗത്തില്‍ ആണ് വൈറല്‍ ആകാറുള്ളത്.

ALSO READ- അമ്പിളി ദേവിയുടെ മകന്റെ പുതിയ വിശേഷം അറിഞ്ഞോ? സന്തോഷം പങ്കുവെച്ച് താരം; ആശംസകളോടെ ആരാധകരും

ഇപ്പോഴിതാ താരത്തിന്റെ പ്രസ്താവനയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. പേരിനൊപ്പം ജാതിപ്പേരും ചേര്‍ക്കുന്നത് തനിയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല എന്നാണ് നടി സംയുക്തയുടെ പ്രസ്താവന. . അതുകൊണ്ട് മേനോന്‍ എന്ന ജാതിപ്പേര് എടുത്ത് മാറ്റുകയാണെന്നും സിനിമയിലേക്ക് താന്‍ വരുമ്പോള്‍ എന്റെ അതേ പേരില്‍ നേരത്തെ എസ്റ്റാബ്ലിഷ് ആയ ഒരു നടി ഉള്ളത് കൊണ്ട് മേനോന്‍ ചേര്‍ക്കാതെ നിര്‍വ്വാഹമില്ലായിരുന്നെന്നാണ് താരത്തിന്റെ വിശദീകരണം.

samyuktha-menon-7

‘പേരിനൊപ്പം ജാതിപ്പേരും ചേര്‍ക്കുന്നത് തനിയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ട് മേനോന്‍ എന്ന ജാതിപ്പേര് എടുത്ത് മാറ്റുകയാണ്. സിനിമയിലേക്ക് താന്‍ വരുമ്പോള്‍ എന്റെ അതേ പേരില്‍ നേരത്തെ എസ്റ്റാബ്ലിഷ് ആയ ഒരു നടി ഉള്ളത് കൊണ്ട് മേനോന്‍ ചേര്‍ക്കാതെ നിര്‍വ്വാഹമില്ലായിരുന്നു’.

ALSO READ- പ്രഭാസിനൊപ്പം ലിവിങ് ടുഗദർ, സംഭവിച്ചത് ഇങ്ങനെ; തെന്നിന്ത്യൻ മാദകനടി നമിത വെളുപ്പെടുത്തുന്നു

അതുകൊണ്ടാണ് സംയുക്ത മേനോന്‍ എന്ന് പേര് നല്‍കിയത്. ഇനി അത് വേണ്ടെന്ന് വെയ്ക്കുകയാണ് എന്ന് സംയുക്ത വിശദീകരിച്ചു.അതേസമം, സിനിമയില്‍ വരുമ്പോള്‍ തന്നെ ആ വാല് മു റി ക്കാമായിരുന്നു എന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം.

samyuktha-menon-4

പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ‘മേനോന്‍’ എന്ന പേര് എടുത്ത് മാറ്റുകയാണ് എന്ന് സംയുക്ത പറഞ്ഞത്. ധനുഷിനൊപ്പം അഭിനയിക്കുന്ന തെലുങ്ക്- തമിഴ് ചിത്രമായ വാത്തിയുടെ പ്രമോഷന്‍ തിരക്കിലാണ് താരം.. ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യും.

Advertisement