മലയാളത്തിലെ എണ്ണമറ്റ കോമഡി താരങ്ങളില്‍ പ്രധാനിയാണ് ബിന്ദു പണിക്കര്‍. സ്വതസിദ്ധമായ തന്റെ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാന്‍ താരത്തിന് എളുപ്പത്തില്‍ സാധിക്കും. പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരം കൂടിയാണ് ബിന്ദു.
കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. ഭര്‍ത്താവിന്റെ മരണശേഷം നടന്‍ സായ് കുമാറിനെ വിവാഹം ചെയ്തു. 2019ലായിരുന്നു ഇരുവരുടെയും രണ്ടാമത്തെ വിവാഹം.
ആദ്യ വിവാഹത്തില്‍ ഒരു മകളാണ് ബിന്ദുവിനുള്ളത്. കല്യാണി എന്നാണ് പേര്. സ്വന്തം മകളെ പോലെ തന്നെയാണ് സായ് കുമാര്‍ കല്യാണിയെ വളര്‍ത്തിയത്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് കല്യാണി.
ബിന്ദു പണിക്കറിനൊപ്പം അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ് കല്യാണിയും. ഇപ്പോഴിതാ മകളെ കുറിച്ച് മനസ്സുതുറക്കുകയാണ് ബിന്ദു പണിക്കറും സായ് കുമാറും. . താനും മകളും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്ന് സാ് കുമാര്‍ പറയുന്നു.
എന്നാല്‍ അവള്‍ക്കൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഞങ്ങളോട് മകള്‍ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാറുണ്ട്. തങ്ങളും അങ്ങനെ തന്നെയാണെന്നും ഫ്‌ലാറ്റില് ജീവിക്കാന്‍ ഒത്തിരി ഇഷ്ടമാണ് അവള്‍ക്കെന്നും സായ് കുമാര്‍ പറയുന്നു.
താനും മകളും എല്ലാ കാര്യങ്ങളും സംസാരിക്കും. ഇടക്കൊക്കെ വഴക്കിടാറുണ്ട്. താനാണ് പോയി കോംപ്രമൈസ് ചെയ്യുന്നതെന്നും മകള്‍ക്ക് വിവാഹക്കാര്യം തീരുമാനിക്കാമെന്നും അവള്‍ക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം ചെയ്യാമെന്നും പക്ഷേ ലിവിങ് ടുഗെതര്‍ സമ്മതിക്കില്ലെന്നും സായ് കുമാര്‍ പറയുന്നു.