വലിയ റെസ്‌റ്റോറന്റില്‍ മാതാപിതാക്കളെയും കൂട്ടി ഡിന്നറിന് പോയി റിയാസ് സലീം, ഈ ചെലവ് ഇപ്പോള്‍ തനിക്ക് താങ്ങാന്‍ കഴിയുമെന്ന് ബിഗ് ബോസ് താരം, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

211

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഷോ ആയിരുന്നു മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം. ആരാധകരെ ഏറെ ആകര്‍ഷിച്ചായിരുന്ന ഇത്തവണത്തെ നാലാം സീസണ്‍ അവസാനിച്ചത്.

ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ഇത്തവണത്തെ വിജയി ആയി മാറിയത്. അതേ സമയം ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച മത്സരാര്‍ഥി ആയിരുന്നു റിയാസ് സലിം.

Advertisements

മത്സരാര്‍ഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങള്‍ ചിന്തിപ്പി ക്കുകയും ചെയ്തിരുന്നു റിയാസ് സലീം. ന്യൂ നോര്‍മല്‍ എന്ന ടാഗ് ലൈനിലെത്തിയ സീസണ്‍ നാലിന്റെ വിജയിയായത് ദില്‍ഷ പ്രസന്നനായിരുന്നു എങ്കിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്.

തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികള്‍ ഒന്നുകൂടി ആഴത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങി.

Also Read: മേക്കപ്പ് ഇട്ടില്ലെങ്കിലും ഞാന്‍ സുന്ദരിയാണ് എന്ന് അന്‍ഷിത, ചിത്രത്തിന് താഴെ കിടിലന്‍ കമന്റുമായി ആരാധകരും

ഇന്ന് റിയാസിന് ആരാധകരേറെയാണ്. ഇപ്പോഴിതാ റിയാസ് പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ മാതാപിതാക്കള്‍ക്കൊപ്പം ഒരു വലിയ റെസ്‌റ്റോറന്റില്‍ ഡിന്നറിന് പോയ ചിത്രങ്ങളാണ് റിയാസ് പങ്കുവെച്ചിരിക്കുന്നത്.

‘ഡിന്നര്‍ ഡേറ്റ് വിത്ത് പാരന്റ്‌സ്’ എന്നാണ് റിയാസ് ചിത്രത്തിന് നല്‍കിയ ഹാഷ് ടാഗ്. ‘ഉമ്മയ്ക്കും ഉപ്പയ്ക്കും ഒപ്പം ഒരു ഡിന്നര്‍ ഡേറ്റ്, കാരണം ഈ ചെലവ് ഇപ്പോള്‍ എനിക്ക് താങ്ങാന്‍ കഴിയും. നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ടണ്‍ കണക്കിന് ത്യാഗം ചെയ്തത് കൊണ്ട് എനിക്ക് എന്നെ നേടാന്‍ സാധിച്ചു” എന്ന് ചിത്രം പങ്കുവെച്ച് റിയാസ് കുറിച്ചു.

Also Read; തന്റെ ശരീരത്തിലേക്ക് അയാൾ ഇഴുകി ചേർന്നു, സംവിധായകൻ പറഞ്ഞത് ആസ്വദിച്ചോളാൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

”നിങ്ങള്‍ രണ്ട് പേരെയും എന്റെ ജീവിതത്തില്‍ കിട്ടിയതിന്റെ സന്തോഷത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം’ എന്നും ഫോട്ടോയ്ക്ക് ഒപ്പം റിയാസ് സലിം കുറിച്ച. റിയാസ് പങ്കുവെച്ച ചിത്രം ഇപ്പോള്‍ വൈറലായി മാറിയിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

Advertisement