മികച്ച അഭിനേത്രിയായും നല്ലൊരു സംവിധായികയായും സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന ആളാണ് രേവതി. മലയാളത്തിൽ മാത്രമല്ല തമിഴിലും നിറസാന്നിധ്യമായിരുന്നു രേവതി. താരം ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു.
സിനിമ നടനും, ഛായാഗ്രാഹകനും സംവിധായകനുമായ സുരേഷ് മേനോനായിരുന്നു താരത്തിന്റെ ഭർത്താവ്. ശരിക്കും ഒരു സിനിമയെ തന്നെ വെല്ലുന്ന രീതിയിലുള്ള കഥയാണ് രേവതിയുടെ ജീവിതത്തിലുള്ളത്.
പ്രണയവിവാഹമായിരുന്നു രേവതിയുടെയും സുരേഷിന്റെയും. എന്നാൽ 27 വർഷങ്ങൾക്ക് ശേഷം ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. പിന്നീട് തനിച്ച് താമസിക്കുകയായിരുന്ന രേവതി ഒത്തിരി വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് അഞ്ച് വയസ്സുള്ള മകളുണ്ടെന്ന് വെളിപ്പെടുത്തിയത്.
അത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ മകളെക്കുറിച്ച് രേവതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സയിലൂടെയാണ് മകൾ ജനിച്ചതെന്നും തന്റെ ചോര തന്നെയാണ് അവളെന്നും തന്റെ മകള് തന്നെയാണെന്നും രേവതി പറയുന്നു.
മകളുടെ പേര് മാഹി എന്നാണ്. ആദ്യം ഒരു കുട്ടിയെ ദത്തെടുക്കാമെന്നാണ് വിചാരിച്ചത് എന്നാൽ അത് നടന്നില്ലെന്നും പിന്നീട് ഒരു ബീജ ദാതാവിൽ നിന്നും ബീജം സ്വീകരിച്ച് താൻ അവളെ പ്രസവിച്ചതാണെന്നും വലുതാവുമ്പോൾ എല്ലാ കാര്യങ്ങളും അവളോട് പറയണമെന്നും രേവതി പറയുന്നു. എന്റെ കുഞ്ഞിന്റെ മുഖം കണ്ട നിമിഷമാണ് ലോകത്ത് ഏറ്റവും വലിയ സന്തോഷമുള്ള നിമിഷമായി എനിക്ക് തോന്നിയത്. മകൾക്ക് ഇക്കാര്യങ്ങളൊക്കെ തിരിച്ചറിയാനും മനസിലാക്കാനുമുള്ള പ്രായമായി കഴിഞ്ഞാൽ സത്യങ്ങളെല്ലാം അവളോട് പറയാനാണ് ഇരിക്കുന്നതെന്നും രേവതി പറയുന്നുണ്ട്.
അതേസമയം, സുരേഷ് മേനോനുമായി പിരിഞ്ഞതിനെ കുറിച്ചും രേവതി സംസാരിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു വേർപിരിയലായിരുന്നു ഞങ്ങളുടേത്. പരസ്പരമുള്ള സംസാരം കുറഞ്ഞ് ബന്ധം വഷളാകുന്നു എന്ന അവസ്ഥ എത്തിയപ്പോൾ ഇങ്ങനെ ഒരു തീരുമാനം താൻ തന്നെയാണ് പറഞ്ഞത്. ചെയ്യുന്നത് ശെരിയാണോ എന്നറിയാത്ത സിറ്റുവേഷനിൽ ആയിരുന്നു ഞാൻ. വിവാഹമോചനത്തിന് ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞാൻ സുരേഷിനെ കണ്ടെത്തിയത് എന്റെ പത്തൊമ്പതാം വയസിലാണ്. എനിക്ക് അറിയാം ഇപ്പോഴും അദ്ദേഹം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് രേവതി പറയുന്നു.
ഇത് തന്റെ ജീവിതാവസാനം വരെ അങ്ങനെ തന്നെയായിരിക്കും. അന്നും അദ്ദേഹം ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. തങ്ങൾ തിരിച്ചു ഒരുമിച്ച് വരുമോ എന്ന് എനിക്കറിയില്ല. അത് സംഭാവിക്കാം സംഭവിക്കാതിരിക്കാം. പക്ഷെ അവസാനം വരെ തങ്ങൾ ഒരുമിച്ചായിരിക്കും. അത് സുഹൃത്തുക്കൾ എന്ന നിലയിലും ആവാം പങ്കാളികൾ എന്ന നിലയിലും ആവാം എന്നും രേവതി പ്രതികരിച്ചു.