ഭാര്യയെ ഭര്‍ത്താന് അനുസരിക്കുന്നത് ഒരു കോമഡിയാണോ? വ്യവസ്ഥയുടെ കുഴപ്പാണ്: മനസ് തുറന്ന് രണ്‍ജി പണിക്കര്‍

376

മലയാളികളെ അമ്പരപ്പിച്ച നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ച തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. പില്‍ക്കാലത്ത് മികച്ചകഥാപാത്രങ്ങളെ അവതരിപ്പിച്ചും താരം അത്ഭുതപ്പെടുത്തുകയാണ.് ഇപ്പോള്‍ തിരക്കഥ ലോകത്തോട് വിടപറഞ്ഞ് അഭിനയ ലോകത്ത് സജീവമായിരിക്കുന്ന താരം നല്‍കിയ പുതിയ അഭിമുഖമാണ് വൈറലാകുന്നത്.

രണ്‍ജി പണിക്കര്‍ അഭിനയിക്കുന്ന പുതിയ വെബ് സീരിസ് മാസ്റ്റര്‍ പീസ് റിലീസിന് ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹം പുതിയ അഭിമുഖം നല്‍കിയത്. ഭാര്യയെ അനുസരിക്കുന്ന ഭര്‍ത്താവ് കോമഡിയാവുന്നത് നമ്മുടെ വ്യവസ്ഥയുടെ കുഴപ്പമാണെന്ന് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിനിടെ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Advertisements

പുരുഷന്‍ ഭാര്യക്ക് വഴങ്ങി ജീവിക്കുന്നത് നമ്മുടെ സമൂഹത്തില്‍ സ്വീകാര്യമല്ലെന്നും ഭാര്യ എപ്പോഴും പുരുഷന് വഴങ്ങി ജീവിക്കേണ്ടതാണെന്ന് ഏതോ കാലത്ത് എഴുതിവെക്കപ്പെട്ട ഒരു വ്യവസ്ഥയുടെ ഭാഗമാണെന്നും രണ്‍ജി പണിക്കര്‍ അവതാരകയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുകൊണ്ട് പറഞ്ഞു.

മുമ്പ് ചെയ്ത കോമഡി റോളുകള്‍ക്കെല്ലാം ഭാര്യയെ അനുസരിക്കുന്ന ഒരു പാവം ഭര്‍ത്താവ് ഇമേജായിരുന്നു എന്ന അവതാരകയുടെ പാരമര്‍ശത്തോടാണ് രണ്‍ജി പണിക്കര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

ALSO READ- തന്റെ എഴുത്ത് പോരെന്ന് പറഞ്ഞ് ദിലീപ് മറ്റൊരാളെ കൊണ്ട് പാട്ടെഴുതിച്ചു; അത്ര ധിക്കാരം തന്നോട് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു: കൈതപ്രം

ഭാര്യയെ അനുസരിക്കുന്നത് ഒരു കോമഡിയായാണ് നമ്മുടെ സമൂഹം കാണുന്നത്. ഭര്‍ത്താവിനെ ഭാര്യ അനുസരിച്ചാല്‍ കോമഡിയില്ല. നമ്മുടെ വ്യവസ്ഥയുടെ കുഴപ്പമാണ്. ഭര്‍ത്താവിന് ഭാര്യയെ പേടിയാണെന്ന് പറഞ്ഞാല്‍ അതൊരു പോരായ്മയായി കണക്കാക്കുമെന്നും പുരുഷന്‍ ഭാര്യക്ക് വഴങ്ങി ജീവിക്കുന്നത് നമ്മുടെ സമൂഹത്തില്‍ സ്വീകാര്യമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഭാര്യ എപ്പോഴും പുരുഷന് വഴങ്ങി ജീവിക്കേണ്ടതാണെന്ന് ഏതോ കാലത്ത് എഴുതിവെക്കപ്പെട്ട ഒരു വ്യവസ്ഥയുടെ ഭാഗമാണ്. പുരുഷന്‍ ഭാര്യയെ അനുസരിച്ച് ജീവിക്കുന്നത് കോമഡിയായാണ് ഇന്നും നമ്മുടെ സമൂഹം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- ‘കുടുംബം നോക്കിയത് രാധികയാണ്; അഞ്ച് ലക്ഷം ശമ്പളം കൊടുക്കും’; മകളുടെ വിവാഹം ആര്‍ഭാടമായി നടത്തേണ്ടത് മാര്‍ക്കറ്റിന്റെ ആവശ്യമാണ്: സുരേഷ് ഗോപി

അതേസമയം, താന്‍ എയര്‍ പിടിച്ചാണ് എപ്പോഴും നില്‍ക്കാറുള്ളത് എന്ന വിമര്‍ശനത്തോട് അദ്ദേഹം പോസിറ്റീവായി പ്രതികരിച്ചു. താന്‍ നെഞ്ച് വിരിക്കുന്നതല്ല, തന്റെ ശരീരം അങ്ങനെയാണ്. താന്‍ ബലം പിടിച്ച് നില്‍ക്കുന്നതല്ല, തന്റെ ശരീരത്തിന്റെ ഒരു വൈരൂപ്യം എന്ന് വേണമെങ്കില്‍ പറയാം. ചിലര്‍ക്ക് ഭംഗിയുള്ളതായും ചിലര്‍ക്ക് ഭംഗിയില്ലാതെയും തോന്നാമെന്ുനം രണ്‍ജി പണിക്കര്‍ വിശദീകരിച്ചു.

വെബ് സീരിസ് മാസ്റ്റര്‍ പീസ് ഒക്ടോബര്‍ 25 മുതല്‍ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങുകയാണ്. നിത്യ മേനോന്‍, ഷറഫുദ്ദീന്‍, അശോകന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ശ്രീജിത്ത് എ. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്.

Advertisement