തൃശൂരിലെ ഫ്രണ്ട്‌സ് വഴിയാണ് പരിചയപ്പെട്ടത്; ഒന്നരകൊല്ലം എടുത്തു വിവാഹത്തിലെത്താന്‍; എന്നിട്ടും ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ലെന്ന് ശില്‍പയും നടന്‍ റെയ്ജനും

105

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ റെയ്ജാന്‍ രാജന്‍ ഈയടുത്താണ് വിവാഹിതനായത്. വളരെ ലളിതമായ ചടങ്ങായിരുന്നു ഉണ്ടായിരുന്നത്. ‘കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങള്‍ ഇതുപോലെ സര്‍പ്രൈസ് ആയി വരും’ എന്നാണ് വിവാഹശേഷം റെയ്ജന്‍ ആരാധകരോട് പറഞ്ഞിരുന്നത്. പ്രണയവിവാഹമാണെങ്കിലും പ്രണയകഥ താരം വെളിപ്പെടുത്തിയിരുന്നില്ല.

വിവാഹദിനത്തില്‍ വധൂവരന്മാരുടെ വസ്ത്രത്തിലും ആഭരണങ്ങളിലും വരെ ലാളിത്യമുണ്ടായിരുന്നു. വിവാഹിതനാകുന്ന വിവരം റെയ്ജന്‍ യുട്യൂബിലൂടെ അറിയിച്ചപ്പോഴാണ് പ്രേക്ഷകരും അറിഞ്ഞത്. മോഡലിങ്ങിലൂടെയാണ് റെയ്ജന്റെ തുടക്കം. മകള്‍ സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തി.

Advertisements

ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജന്‍ ആത്മസഖിയിലൂടെ തിരിച്ചെത്തി. ചുരുങ്ങിയ നാള് കൊണ്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റെയ്ജാന്‍ രാജന്‍.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ആത്മസഖി എന്ന പരമ്പരയില്‍ സത്യന്‍ എന്ന കഥാപാത്രമായെത്തിയ താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

വിവാഹശേഷം റെയ്ജന്‍ ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിശേഷങ്ങളാണ് വൈറലാകുന്നത്. പ്രണയത്തെ കുറിച്ചും വിവാഹത്തില്‍ എത്തിയതിനെ കുറിച്ചുമാണ് പറയുകയാണ് താരദമ്പതികള്‍. കോഴിക്കോടാണ് ഭാര്യയുടെ വീട്. കൊച്ചിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രയിലാണ് തങ്ങളെപ്പോഴുമെന്ന് പറയുകയാണ് ഇരുവരും.

ALSO READ- ആദ്യ രാത്രിക്കായി മുറിയിലേക്ക് കയറാന്‍ പറഞ്ഞതോടെ ഞാന്‍ കരച്ചിലായി; അമ്മ അടിച്ചാണ് സമ്മതിപ്പിച്ചത്; ചേട്ടന്‍ അരികില്‍ വന്ന് ആശ്വസിപ്പിച്ചു; വെളിപ്പെടുത്തി നളിനി

പരിചയപ്പെട്ടത് കോമണ്‍ഫ്രണ്ട്‌സ് വഴിയാണ്. ശില്‍പ പഠിച്ചത് മുഴുവന്‍ തൃശ്ശൂരിലുള്ള ഫ്രണ്ട്സിനൊപ്പമാണ്. പിന്നെ ഒരു മീഡിയ പേഴ്സണ്‍ എന്ന നിലയിലായാണ് പരിചയത്തിലായത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. ഇത് ഒരു അറേഞ്ച്ഡ് മാര്യേജ് പോലെയായിരുന്നു. വീട്ടുകാര്‍ക്ക് അങ്ങനെയായിരുന്നില്ല. കുറേക്കാലം ഫ്രണ്ട്സായിരുന്ന ഞങ്ങള്‍ പ്രണയത്തിലായത് പതിയെയാണ് എല്ലാം ചെയ്തത്.. പ്രണയത്തിലായപ്പോഴും കുറേ സമയം എടുത്തിരുന്നു. എന്നിട്ടാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചതൊക്കെ.

ഒന്നരക്കൊല്ലത്തോളമെടുത്താണ് വിവാഹത്തിലെത്തിയത് രണ്ട് വീട്ടുകാരും കൂടെ വേണമെന്നുണ്ടായിരുന്നു. എല്ലാം മനസിലാക്കി അറേഞ്ച് ചെയ്ത മാര്യേജാണ്. കല്യാണത്തിന് മുന്‍പ് നമ്മള്‍ മാത്രമുള്ള ലോകമായിരുന്നു. ഇപ്പോള്‍ രണ്ട് ഫാമിലിയും കൂടെയായി. കല്യാണം കഴിഞ്ഞതിന് ശേഷം അങ്ങനെയുള്ള മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും റെയ്ജന്‍ പറയുന്നു. റിലേഷന്‍ഷിലായിരുന്ന സമയത്ത് കറങ്ങാന്‍ പോവല്‍ ഭയങ്കര കുറവായിരുന്നു. ഫോണിലായിരുന്നു അധികവും സംസാരിച്ചിരുന്നത്. കല്യാണം കഴിഞ്ഞു എന്നുള്ളത് ചില സമയത്ത് ഞങ്ങളോര്‍ക്കാറില്ല. കുടുംബം വലിയൊരു സര്‍ക്കിളായി എന്നുള്ളൊരു മാറ്റമേയുള്ളു.

ALSO READ- ഇഴുകി ചേര്‍ന്ന്, കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമായി പ്രിയ വാര്യരും സര്‍ജാനോ ഖാലിദും; സ്വയം മറന്നുള്ള അഭിനയം കണ്ട് രോമാഞ്ചം വന്നെന്ന് ആരാധകര്‍; ഡിലീറ്റഡ് വീഡിയോ
അതേസമയം, കല്യാണം പറഞ്ഞില്ലെന്നൊക്കെ പറഞ്ഞ് ഒത്തിരിപ്പേര്‍ വിഷമം പറഞ്ഞിരുന്നു. ഒരുമാസം കൊണ്ടാണ് എല്ലാം സെറ്റായത് കൊണ്ടാണ് പറയാതിരുന്നത്. വീട്ടില്‍ പോയി സംസാരിച്ചതും കാര്യങ്ങളൊക്കെ സെറ്റ് ചെയ്തതുമെല്ലാം പെട്ടെന്നായിരുന്നു. ഇങ്ങനെയൊരു കാര്യമായതിനാല്‍ എന്‍ഗേജ്മെന്റൊന്നുമില്ലായിരുന്നു. 15 ദിവസം ഷൂട്ടിന് പോയി ബാക്കി ദിവസങ്ങളിലാണ് ഞങ്ങള്‍ കാര്യങ്ങളെല്ലാം സെറ്റ് ചെയ്തത്. പെട്ടെന്നുള്ള സംഭവമായിപ്പോയത് കൊണ്ടാണ് ക്ഷണിക്കാന്‍ സാധിക്കിതിരുന്നത്.

Advertisement