മലയാള സിനിമയയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നരൻ. മുള്ളൻകൊല്ലി വേലായുധനെന്ന മോഹൻലാൽ കഥാപാത്രത്തിന് മാത്രം പ്രത്യേക ഫാൻ ബേസ് ഉണ്ടെന്ന് തന്നെ പറയാണ്. സിനിമയിലെ പാട്ടുകൾ ഇന്നും ഹിറ്റുകളാണ്.
ജോഷി സംവിധാനം ചെയ്ത ചിത്രം മുള്ളൻകൊല്ലി ഗ്രാമത്തിലെ കഥയാണ് പറഞ്ഞത്. സാഹസിക രംഗങ്ങൾകൊണ്ടും സമ്പന്നമാണ് നരൻ സിനിമ. പുഴയിലൂടെയുള്ള മോഹൻലാലിന്റെ രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചിത്രീകരിച്ചതായിരുന്നു. ഈ കഥാപാത്രമായി മോഹൻലാലിനെ അല്ലാതെ മറ്റാരേയും സങ്കൽപ്പിക്കാൻ പോലുമാകില്ല.
മോഹൻലാലിന്റെ അഭിനയ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു നരൻ. മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രം പക്ഷെ ആദ്യം മ്മൂട്ടിയെ നായകനാക്കിയായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഇക്കാര്യം വെളിപ്പെടുത്തുകയാണ് രഞ്ജൻ പ്രമോദ്.
ഒരു കഥാപാത്രത്തെ ഉണ്ടാക്കുന്നത് എഴുത്തുകാരനും സംവിധായകനും നടനും കൂടിയാണെന്നും ആ കോമ്പിനേഷിലാണ് അത് വർക്ക് ആവുന്നതെന്നും രഞ്ജൻ പ്രമോദ് പറയുന്നു.
ഒരു കഥാപാത്രം ആക്ടറിലൂടെയാണ് വരേണ്ടത്. ഞാൻ എല്ലാ കഥാപാത്രത്തേയും എഴുതുന്നത് അത് ആരാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞ ശേഷമാണ്. അപ്പോഴാണ് അത് നന്നാവുക. അതിന്റെ ഐഡിയ ഉണ്ടാകും. അത്തരത്തിൽ കഥാപാത്രത്തെ ഷേപ്പ് ചെയ്യുന്നത് അവരുടെ രൂപം കിട്ടിയ ശേഷമാണെന്നും രഞ്ജൻ പ്രമോദ് പറയുന്നു.
ആ കഥാപാത്രത്തെ മനസിൽ കാണുമ്പോൾ ആ ആക്ടറാണ് അത് പ്ലേ ചെയ്യുന്നതെന്നും അദ്ദേഹം വിവരിച്ചു. നരൻ എന്ന സിനിമയുടെ ആദ്യത്തെ ഫോം മമ്മൂക്കയുടെ അടുത്ത് പറഞ്ഞിരുന്നു. പിന്നീട് അത് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മാറിപ്പോയി. പിന്നീടത് ലാലേട്ടനെ വെച്ച് ചെയ്യാമെന്ന ആലോചന വന്നപ്പോൾ കഥയും കഥാപാത്രവും എല്ലാം പൂർണമായി മാറിയെന്നും രഞ്ജൻ പ്രമോദ് വെളിപ്പെടുത്തി.