ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന് നിരവധി ആരാധകരാണുള്ളത്. സൂപ്പര്‍താരമായി വളര്‍ന്ന രണ്‍ബീര്‍ ഈയടുത്താണ് വിവാഹിതനായതും പെണ്‍കുഞ്ഞിന്റെ പിതാവായതും. ബോളിവുഡ് താരമായ ആലിയ ഭട്ടിനെയാണ് രണ്‍ബീര്‍ വിവഹം ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും റാഹ എന്നൊരു പെണ്‍കുഞ്ഞും പിറന്നിരിക്കുകയാണ്.
കുഞ്ഞ് പിറന്നതിന് പിന്നാലെ രണ്‍ബീര്‍ വീണ്ടു സിനിമയിലും ഷൂട്ടിങിലുമൊക്കെയായി തിരക്കിലാണ്. ഇതിനിടെ താരത്തെ തേടി വിവാദവുമെത്തിയിരിക്കുകയാണ്. രണ്‍ബീറിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി താരം വലിച്ചെറിയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
രണ്‍ബീറിനെ കണ്ട ആരാധകന്‍ തുടര്‍ച്ചയായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫോണില്‍ പതിയുന്നില്ല. രണ്ട് മൂന്ന് തവണയും ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നത് തുടര്‍ന്നപ്പോഴാണ് രണ്‍ബീറിന് സമനില തെറ്റിയത്.
താരം ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞതിന് പിന്നാലെ നടന്റെ ഈ പ്രവര്‍ത്തിക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം, ഇതൊരു മൊബൈല്‍ ഫോണിന്റെ പരസ്യ ഷൂട്ട് ആണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഈ പരസ്യം വലിയ ചര്‍ച്ചയാകുന്നതിനായി വേണ്ടി അണിയറക്കാര്‍ തന്നെ ഷൂട്ടിനിടെ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നെന്നും നെഗറ്റീവ് രീതിയില്‍ ഈ വിഡിയോ പ്രമോട്ട് ചെയ്യാന്‍ ബോളിവുഡ് പിആര്‍ഓ ടീമിനെ ഏല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
#angryranbirkapoor must think whatever they are because of thier fanspic.twitter.com/DYPIYKs759
— ASHISHA SINGH RAJPUT (@AshishaRajput19) January 27, 2023
പ്രമുഖ പിആര്‍ഓ ടീമുകളും അവരുടെ ട്വിറ്റര്‍ ചാനലിലൂടെ രണ്‍ബീറിനെതിരെ എന്ന രീതിയില്‍ ഈ വിഡിയോ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. അതേസമയം, ഇക്കാര്യം അറിഞ്ഞ് പ്രേക്ഷകരും രണ്‍ബീറിനു നേരെ തിരിഞ്ഞിരിക്കുകയാണ്.
രണ്‍ബീര്‍ കപൂര്‍ വലിയ അഹങ്കാരിയെന്ന് വിശേഷിപ്പിച്ച ചിലര്‍ താരം മര്യാദ പഠിക്കണമെന്ന് ഉപദേശിക്കുകയും ചെയേയുന്നുണ്ട്. പരസ്യത്തിനു വേണ്ടിയാണെങ്കിലും ഈ ചതി തങ്ങളോട് വേണ്ട എന്നായിരുന്നു ചില രണ്‍ബീര്‍ ആരാധകരുടെ കമന്റുകള്‍.
Celebrities should think twice before acting on impulse like #Ranbirkapoor did today. pic.twitter.com/lxrh0apfwj
— Viral Bhayani (@viralbhayani77) January 27, 2023
പരസ്യം യഥാര്‍ഥ രൂപത്തില്‍ പുറത്തെത്തിയാല്‍ ഈ വിവാദങ്ങള്‍ക്ക് അവസാനമാകുമെന്നാണ് സൂചനകള്‍.