പൃഥിരാജ് ജീവിച്ചു തീര്‍ത്തപ്പോള്‍ കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും; രമേശ് ചെന്നിത്തല

69

രണ്ട് ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ഇപ്പോഴിതാ ആടിജീവിതം കണ്ട രമേശ് ചെന്നിത്തല തന്റെ അഭിപ്രായം രേഖപ്പെടുത്തി. ആടുജീവിതം കണ്ടു എന്നും മലയാള സിനിമയുടെ നാഴികക്കല്ലാണ് എന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എഴുതിയത്.

Advertisements

സ്വപ്‌നങ്ങളുമായി വിമാനം കയറി ജീവിതത്തിന്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട് എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. ഹരിപ്പാട് സ്വദേശിയായ നജീബിനറെ കഥ അതിന്റെ അത്യപാരതകളിലൊന്നാണ്.

ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങള്‍ക്കുള്ള ബ്ലസിയുടെ രംഗ ഭാഷ പൃഥിരാജ് ജീവിച്ചു തീര്‍ത്തപ്പോള്‍ കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും. ആടുജീവിതം കണ്ടു എന്നും മലയാള സിനിമയുടെ നാഴിക കല്ലുകളില്‍ ഒന്നാണെന്ന് നിസംശയം പറയാം എന്നും പകരം വയ്ക്കാന്‍ വാക്കുകളില്ലെന്നും തന്റെ കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു.

 

 

Advertisement