ജയിലറിൽ അഭിനയിക്കാൻ പോകുവാണെന്ന് പറഞ്ഞ് വന്നതല്ലേ; അഭിനയം ശരിയാകാതിരുന്നിട്ടും ആ താരത്തെ രജനികാന്ത് സൈഡിൽ നിർത്തി; മിർണ മേനോൻ

588

മൂന്ന് ഭാഷകളിലെ സൂപ്പർസ്റ്റാറുകൾ ഒന്നിക്കുന്ന ജയിലർ സിനിമ തിയേറ്ററുകളിൽ എത്തിയ ജയിലർ സിനിമയ്ക്ക് മികച്ച റെസ്പോൺസാണ് ലഭിക്കുന്നത്. പരാജയ സിനികൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകനും രജനികാന്ത്, മോഹൻലാൽ,ശിവരാജ്കുമാർ തുടങ്ങിയ സൂപ്പർസ്റ്റാറുകളും ഒന്നിക്കുമ്പോൾ തിയേറ്റർ പൂരപ്പറമ്പ് ആക്കുകയാണ് ആരാധകരിപ്പോൾ.

രജനിയുടെ സ്വാഗിനേക്കാൾ മലയാളികളെ പിടിച്ചുലയ്ക്കുന്നത് മോഹൻലാലിന്റെ പകർന്നാട്ടം തന്നെയാണ്. സ്‌റ്റൈലിഷ് ആയി പത്ത് മിനിറ്റ് മാത്രമുള്ള സീനിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ വിനായകൻ, മിർണ മേനോൻ തുടങ്ങിയ മലയാളി താരങ്ങളും ജയിലർ സിനിമയുടെ ഭാഗമായിട്ടുണ്ട്.

Advertisements

ചിത്രത്തിൽ വില്ലനായി വിനായകൻ തിളങ്ങിയപ്പോൾ രജിനികാന്തിനും രമ്യ കൃഷ്ണനുമൊപ്പം അവരുടെ മരുമകളായാണ് മിർണ ജയിലറിലെത്തിയത്. ഇപ്പോഴിതാ രജിനികാന്തിനൊപ്പം ജയിലർ സെറ്റിലെ അനുഭവം പങ്കുവെയ്ക്കുകയാണ് മിർണ.

ALSO READ- കാവ്യ മാധവൻ വീണ്ടും ഗർഭിണിയാണോ? ദിലീപിന്റെ അടിത്ത സിനിമയിലെ നായിക കാവ്യയോ? എന്താണ് കാത്തിരിക്കുന്ന ആ വിശേഷം; ആകാംക്ഷയിൽ ആരാധകർ

തലൈവർ രജനി വളരെ സിംപിളായ മനുഷ്യനാണെന്നാണ് മിർണ പറയുന്നത്. സെറ്റിലുള്ള ഒരു ജൂനിയർ ആർട്ടിസ്റ്റിനോട് പോലും അദ്ദേഹം എങ്ങനെയാണ് ഇടപെടുന്നതെന്നും മിർണ വ്യക്തമാക്കി. അദ്ദേഹം വളരെ സിംപിളായ മനുഷ്യനാണ്. ഒരു ആയിരം പേരുള്ള ഒരു സീൻ, സാറായിരുന്നു അതിൽ മെയിൻ. അതിൽ ഒരു ഡയലോഗ് പറയാനായിട്ട് ഒരു പുതിയ നടൻ വന്നു. കുറേ ടേക്കായി പക്ഷേ അദ്ദേഹത്തിന് ഡയലോഗ് കറക്ടായി വന്നില്ല. ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഡയറക്ടർ സീനിൽ നിന്നും അയാളെ ഒഴിവാക്കി.

പിന്നെ വേറെ ഒരാളെ നമ്മുക്ക് നോക്കാമെന്ന് പറഞ്ഞിട്ട് വേറെ ആളെ വച്ച് സീൻ ചെയ്തു. ഇതിനിടെ കുറച്ച് കഴിഞ്ഞ് രജനി സാർ വന്നിട്ട് ഒരാളെ വിളിച്ചിട്ട് പറഞ്ഞു, ഇന്നലെ നമ്മൾ ഒരാളെ വേണ്ടെന്ന് വച്ചില്ലേ, ഈ ഷോട്ടിൽ ഞാൻ അദ്ദേഹത്തെ വിളിച്ച് സൈഡിലൊന്ന് നിർത്തട്ടേ എന്ന് ഒന്ന് ഡയറക്ടറോട് ചോദിച്ചിട്ട് പറയൂ എന്ന്. അപ്പോൾ ഡയറക്ടർ പറഞ്ഞു, സാർ ഇന്നലെ അദ്ദേഹം പെർഫോം ചെയ്യാതിരുന്നതു കൊണ്ടാണ് മാറ്റിയതെന്ന്.

ALSO READ- വിവാഹശേഷം യുഎസിൽ; ചേച്ചി നിർബന്ധിച്ചതോടെ വീണ്ടും മലയാള സിനിമയിലേക്ക്; പഴയ മീരയല്ല താൻ; ഒരുപാട് പഠിച്ചെന്ന് മീര ജാസ്മിൻ

ഈ സമയത്ത് രജനി സാർ പറഞ്ഞു, അതല്ല അയാൾ വീട്ടിലൊക്കെ ജയിലറിൽ അഭിനയിക്കാൻ പോകുവാണെന്ന് പറഞ്ഞിട്ടായിരിക്കും വന്നിട്ടുണ്ടാവുക. അഭിനയിക്കാൻ വേണ്ടി വന്ന ആളല്ലേ. അയാൾ സൈഡിൽ നിൽക്കുന്നതിൽ കുഴപ്പമുണ്ടോ? എന്ന്.

പിന്നെ സാർ വിളിച്ച് അദ്ദേഹത്തെ സൈഡിൽ നിർത്തി, ഷോട്ടിൽ അയാളുടെ ഷോൾഡറിൽ കൈയ്യൊക്കെ വച്ച് സീൻ ചെയ്തു. ഇങ്ങനെ കുറേ കാര്യങ്ങൾ സെറ്റിൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹം വളരെ സിംപിളായ മനുഷ്യനാണ്- എന്ന് മിർണ മേനോൻ വിശദീകരിച്ചു.

അതേസമയം, മിർണയുടെ ഈ വാക്കുകൾക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. ഇതുകൊണ്ടാണ് ജനങ്ങൾ ഈ മനുഷ്യനെ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നത്, വന്ന വഴി മറക്കാത്ത രജിനി സാർ എന്നൊക്കെയാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

Advertisement