സിനിമയില്‍ ആ പഴയ കൂട്ടായ്മ ഇന്നില്ല, കാരവാന്‍ വന്നതോടെ എല്ലാം മാറി; വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കും: നടന്‍ റഹ്‌മാന്‍

256

കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് റഹ്‌മാന്‍. 1983 ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു കാലത്ത് മലയാളികളുടെ റൊമാന്റിക് ഹീറോ ആയിരുന്നു റഹ്‌മാന്‍. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ തമിഴിലും, തെലുങ്കിലും, കന്നഡയിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചു. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. ഇപ്പോള്‍ സിനിമാലോകത്ത് സജീവമാണ് താരം.

സമരയാണ് റഹ്‌മാന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആയിരുന്നു നടന്‍. ഇതിനിടെ തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും റഹ്‌മാന്‍ എത്തി. ഇന്നത്തെ സിനിമയും മുന്‍പ് താന്‍ അഭിയിച്ചിരുന്ന സിനിമയും തമ്മില്‍ വലിയ അന്തരം സംഭവിച്ചിട്ടുണ്ടെന്ന് നടന്‍ റഹ്‌മാന്‍. സിനിമാമേഖലയിലും അഭിനേതാക്കളുടെ ലൈഫ്സ്‌റ്റൈലിലും വലിയ മാറ്റങ്ങള്‍ വന്നു. ടെക്‌നോളജി വളര്‍ന്നതുപോലെ തന്നെ കാരവാനുകള്‍ സജീവമായപ്പോള്‍ സിനിമയിലെ ആ പഴയ കൂട്ടായ്മ നഷ്ടമായെന്ന് താരം പറയുന്നു.

Advertisements

പണ്ട് കാരവാന്‍ ഉണ്ടായിരുന്നില്ലെന്നും ഇരിക്കാന്‍ പോലും തനിക്ക് ചെയര്‍ കിട്ടാറില്ലാത്ത കാലം ഉണ്ടായിരുന്നു എന്നും താരം കൗമുദി മൂവീസിന്റെ അഭിമുഖത്തില്‍ സംസാരിക്കവെ വെളിപ്പെടുത്തി.
ചാന്‍സ് ചോദിക്കാന്‍ മALSO READ- ടിയില്ലാത്ത, ചെയ്യുന്നതെന്തും വിജയമാക്കിയ അഹാന; ഈ ഇരുപത്തിയെട്ടുകാരിക്ക് യൂട്യൂബിലെ വരുമാനം ഒരു കോടിയോ?

ഇന്ന് തനിക്ക് പലപ്പോഴും കാരവാനിനകത്ത് ഇരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് പോലെയാണ് തോന്നാറുള്ളതെന്നും റഹ്‌മാന്‍ പറഞ്ഞു. മുമ്പത്തെ അഭിനേതാക്കളുടെയും ഇപ്പോഴത്തെ അഭിനേതാക്കളുടെയും ലൈഫ്സ്‌റ്റൈല്‍ ഒരിക്കലും ഒരുപോലെയല്ല. ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്. അന്ന് കാരവാനൊന്നും ഉണ്ടായിരുന്നില്ലല്ലോ. അന്ന് ഞാന്‍ ചെറിയ പയ്യനായിരുന്നു. ഇരിക്കാന്‍ പോലും എനിക്ക് ചെയര്‍ കിട്ടാറില്ലായിരുന്നു. ഇരിക്കാന്‍ പറയും, പക്ഷെ ഇരിക്കാന്‍ ചെയര്‍ ഉണ്ടാവില്ലെന്നും റഹ്‌മാന്‍ പറഞ്ഞു.

ഇന്ന് ടെക്നോളജി ഒരുപാട് മാറിയിട്ടുണ്ട്. കാരവാന്‍ വന്നു. എങ്കിലും താനിന്ന് ഏറ്റവും മിസ് ചെയ്യുന്നകാര്യം പണ്ടത്തെ ആ കൂട്ടായ്മയാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും സംസാരിച്ചിരിക്കുന്നതുമെല്ലാം മിസ് ചെയ്യുന്നുണ്ട്. അതൊന്നും ഇന്നില്ലെന്നും താരം വെളിപ്പെടുത്തി.
ALSO READ- രണ്ട് ആഴ്ചത്തെ പ്ലാനിങ്; കൂടെ നിന്ന് സുഹൃത്തുക്കള്‍; ഒടുവില്‍ മനോജിന് ഗൗരി ഒരുക്കിയ ബര്‍ത്ത്‌ഡേ സര്‍പ്രൈസ് പൊളിച്ച് അമ്മയും അച്ഛനും, ഒപ്പം സുഹൃത്തും!

എല്ലാവരും ഒരു ഷോട്ട് കഴിഞ്ഞാലുടനെ കാരവാനിലേക്ക് പോകും. അതിനകത്തിരുന്ന് ഭക്ഷണം കഴിക്കും. പണ്ടുണ്ടായിരുന്നത് പോലെ ഒരുമിച്ചിരുന്ന് സംസാരിക്കുന്നുമില്ല, തനിക്ക് പലപ്പോഴും അതിനകത്തിരിക്കുമ്പോള്‍ ഒറ്റപ്പെടുന്നത് പോലെയാണ് തോന്നാറുള്ളതെന്നും റഹ്‌മാന്‍ പറയുന്നു.

തനിക്കുള്‍പ്പടെ മുന്‍പ് ഡ്രസ് മാറാന്‍ പോലുമുള്ള സ്ഥലമുണ്ടായിരുന്നില്ല. വീട്ടിലാണ് ഷൂട്ടെങ്കില്‍ മാത്രം ചിലര്‍ക്ക് റൂം കിട്ടും. പുറത്തെവിടെങ്കിലും നിന്നാണ് ഡ്രസ് മാറ്റുന്നത്. പലപ്പോഴും പബ്ലിക്കിന് മുന്നില്‍ വച്ചാകും. ചിലപ്പോള്‍ മരത്തിനോട് ചേര്‍ത്ത് നാല് ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി തരും. അതൊക്കെയായിരുന്നു ഒരുകാലമെന്നും താരം ഓര്‍ത്തെടുത്തു.

കൂടാതെ, തനിക്ക് പണ്ട് അഡ്രസ് ഉണ്ടായിരുന്നില്ല. ഹോട്ടലുകളില്‍ നിന്ന് ഹോട്ടലുകളിലേക്ക് മാറികൊണ്ടിരിക്കാറാണ്. അന്ന് ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ സമയം മാത്രമെ ആവശ്യമുള്ളു. പത്തോ ഇരുപത്തിയഞ്ചോ ദിവസം കൊണ്ട് ഒരു സിനിമ തീര്‍ക്കും. അന്ന് നല്ല സിനിമകള്‍ കിട്ടിയിരുന്നത് ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും റഹ്‌മാന്‍ പറയുന്നു.

Advertisement