‘അന്ന് തട്ടമിട്ട് കണ്ടപ്പോള്‍ തുടങ്ങിയ ഇഷ്ടമാണ് വിവാഹത്തിലെത്തിയത്; പത്ത് രൂപയുടെ സാധനം പോലും മെഹ്‌റുവിനോട് ചോദിച്ചിട്ടേ ഞാന്‍ വാങ്ങൂ’; ഭാര്യയെ കുറിച്ച് റഹ്‌മാന്‍

548

1980 കളില്‍ മലയാളം സിനിമ ആസ്വാദിച്ച ഒരു നടനായിരുന്നു റഹ്‌മാന്‍. പക്കത്തെ വീട്ട് പയ്യന്‍ ഇമേജായിരുന്നു താരത്തിന്. അതിന് പുറമേ റൊമാന്റിക് ഹീറോ പരിവേഷവും. കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

നായികയെ കറക്കിയെടുത്ത് ബൈക്കില്‍ കറങ്ങി നടക്കുന്ന ഫ്രീക്കനായിരുന്നു ആ സമയത്ത് മലയാളികള്‍ക്ക് റഹ്‌മാന്‍. അതിനിടയില്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തതാരം വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു.

Advertisements

ആ തിരിച്ച് വരവിലും അദ്ദേഹത്തിന്റെ സ്റ്റെലും, ലുക്കും എല്ലാം ആരാധികമാരെ അധികമാക്കിയതേ ഉള്ളു. നിലവില്‍ തന്റെ അഭിനയജീവിതത്തിന്റെ നാല്പതാം വര്‍ഷം ആഘോഷിക്കുകയാണ് താരമിപ്പോള്‍. ഭാര്യ മെഹ്‌റുന്നിസയും രണ്ട് പെണ്‍മക്കളും മരുമകനും പേരമകനുമൊക്കെ അടങ്ങുന്നതാണ് റഹ്‌മാന്റെ കുടുംബം.

ALSO READ-ആ സംഭവം എന്നെ വല്ലാതെ അസ്വസ്ഥയാക്കി; എന്റെ തൊലിക്ക് നിറം പോര എന്നാണ് അവർ പറഞ്ഞത്; ദുരനുഭവം പറഞ്ഞ് ഇനിയ

ഇപ്പോഴിതാ ഭാര്യ മെഹറന്നിസയെ കുറിച്ച് റഹ്‌മാന്‍ സംസാരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ ഭാര്യയുമായുള്ള ആത്മബന്ധത്തെ കുറിച്ച് ംസസാരിക്കുന്നത്.

താന്‍ എന്തും മെഹ്റുവിനോട് ചോദിച്ചിട്ട് മാത്രമേ ചെയ്യൂവെന്നാണ് റഹ്‌മാന്‍ പറയുന്നത്. ഒരു പത്ത് രൂപയുടെ സാധനം വാങ്ങണമെങ്കില്‍ പോലും തനിക്ക് അവളോട് ചോദിക്കണം. ഒരു കല്യാണ ഫങ്ഷനില്‍ വച്ചാണ് മെഹറുന്നിസയെ കാണുന്നത്. അന്ന് തനിക്ക് 26-27 വയസ് ആയിരുന്നു.

ALSO READ-പ്രതിഫലം കുറവ് മലയാളത്തിലാണ് : മൂല്യമുള്ള സിനിമകൾ ഉണ്ടാകുന്നത് അവിടെ നിന്ന് : സത്യരാജ്

ആ സമയത്ത് അവള്‍ക്കൊപ്പം അവളുടെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. തട്ടമിട്ട് നടക്കുന്ന മഹറുവിനെ കണ്ടപ്പോള്‍ തന്നെ തനിക്കൊരു ഇഷ്ടമൊക്കെ തോന്നി. സിറ്റിയില്‍ അന്ന് ആരും അങ്ങനെ തട്ടമിടുമായിരുന്നില്ല. കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഇതുപോലൊരു കുട്ടിയെ കല്യാണം കഴിക്കണമെന്ന് അപ്പോള്‍ സുഹൃത്തിനോട് പറയുകയും ചെയ്തു.

എന്നാല്‍ സുഹൃത്ത് അപ്പോള്‍ തന്നെഅവന്റെ അമ്മയോട് പറയുകയും അമ്മ അഡ്രസ് എല്ലാം കണ്ടുപിടിച്ച് വാപ്പയോടും ഉമ്മയോടും പറയുകയുമായിരുന്നു.പിന്നീട് മെഹ്‌റുവിന്റെ വീട്ടുകാരുമായി സംസാരിച്ച് വിവാഹം തീരുമാനിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷമാണ് യഥാര്‍ഥത്തില്‍ തങ്ങളുടെ പ്രണയം ആരംഭിച്ചതെന്നും റഹ്‌മാന്‍ പറഞ്ഞു. റഹ്‌മാന്റെ ഭാര്യയുടെ മൂത്ത സഹോദരിയെ വിവാഹം ചെയ്തത് സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാനാണ്. പരമ്പരാഗതമായി സില്‍ക്ക് വ്യാപാരികളുടെ കുടുംബമാണ് മെഹ്‌റുവിന്റേത്.

Advertisement