എന്നെ തക ർക്കുന്ന വിമ ർശനമാണ് അയാൾ പറഞ്ഞത്; ആ വാക്കുകൾ കേട്ട് ഭർത്താവിന് മുന്നിലിരുന്ന് കരഞ്ഞു; വേദ നിപ്പിച്ച സംഭവം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

518

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് നടി പ്രിയങ്ക ചോപ്ര. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും കരസ്ഥമാക്കിയിരുന്നു. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരി കൂടിയാണ് പ്രിയങ്ക ചോപ്ര.

അതേ സമയം തമിഴകത്തിന്റെ ദലപതി വിജയ് നവായകനായി 2001ൽ പ്രദർശനത്തിനെത്തിയ തമിഴൻ എന്ന ചിത്രത്തിലൂടെ ആണ് പ്രിയങ്ക ചോപ്ര തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തമിഴന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ അനിൽ ശർമ സംവിധാനം ചെയ്ത ദി ഹീറോ ലവ് സ്റ്റോറി ഓഫ് സ്പൈ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്കും താരം അരങ്ങേറ്റം നടത്തുകയുണ്ടായി.

Advertisements

2003ൽ പ്രദർശനത്തിന് എത്തിയ അന്താരാഷ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരവും താരത്തിന് ലഭിച്ചു. ശാന്തി ഓം, ഐത്രാഷ്, മുജ് സെ ശാദി കരോഗെ, ക്രിഷ്, ഡോൺ ദി ചേസ് ബീഗൻസ് എഗൈൻ, കമീനേ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം താരം വേഷമിട്ടു കഴിഞ്ഞു.

ALSO READ- ഇന്ന് സമൂഹത്തിൽ ചിരിയില്ല; ചിരിപ്പടങ്ങൾ ഇറങ്ങുന്നില്ല; പൊളിറ്റിക്കൽ കറക്ട്നെസ്സിനടിയിൽപ്പെട്ട് സംവിധായകർ കൺഫ്യൂഷനിലാണെന്ന് സലിം കുമാർ; വിമ ർശനം

2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരും ഉണ്ടായിരുന്നു. ഇത്രയേറെ മാതൃകാപരമായ നേട്ടങ്ങളുണ്ടാക്കിയിട്ടും താൻ നേരിടുന്ന വിമർശനങ്ങളെ കുറിച്ച് പറയുകയാണ് പ്രിയങ്ക ചോപ്ര.

ഇപ്പോഴിത കഴിഞ്ഞ ദിവസം താൻ നേരിട്ട് ൻ നേരിട്ട ബോഡി ഷെയിമിങ്ങിനേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര.ഇക്കഴിഞ്ഞദിവസം ലോസ് ഏഞ്ചൽസിൽ വച്ച് നടന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലിൽ ആമസോൺ സ്റ്റുഡിയോസ് മേധാവി ജെന്നിഫർ സാൽക്കെയുമായി സംസാരിക്കവെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്. തന്റെ ശരീരത്തേക്കുറിച്ച് മറ്റൊരാൾ വിമർശിച്ചപ്പോൾ തന്നെ അത് വല്ലാതെ മുറിവേൽപ്പിച്ചുവെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

ALSO READ- ബാലയ്ക്ക് കരൾ തേടി കുടുംബം; നൽകാൻ സമ്മതം അറിയിച്ച് മുൻഭാര്യ അമൃത സുരേഷ്; പല്ലിശ്ശേരി പറയുന്നതിങ്ങനെ

താൻ ഈ സംഭവത്തേക്കുറിച്ച് കുടുംബത്തിലുള്ളവരോട് പറഞ്ഞു കരഞ്ഞുവെന്ന് പ്രിയങ്ക പറയുന്നു. തനിക്ക് സാംപിൾ സൈസ്ഡ് ഇല്ലായെന്നാണ് അവർ പറഞ്ഞത്. പിന്നീട് ഇതേക്കുറിച്ച് പറഞ്ഞ് ഭർത്താവ് നിക്ക് ജോനാസിന്റെ മുൻപിലിരുന്ന് താൻ കരഞ്ഞുവെന്നും പ്രിയങ്ക പറയുന്നു.

മുൻപും തന്നോട് കേൾക്കാൻ സുഖമില്ലാത്ത പല കാര്യങ്ങളും ആളുകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നാകെ തകർന്നാണ് വന്നിരിക്കുന്നത്. കാരണം ഞാൻ സാംപിൾ സൈസ്ഡ് (Sample sized) അല്ലെന്ന് ഇന്നലെ ഒരാൾ എന്നോടു പറഞ്ഞെന്നും അതെന്നെ ഒരുപാട് വിഷമിപ്പിച്ചെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

ഇക്കാര്യം തന്റെ കുടുംബത്തോടു പറഞ്ഞെന്നും ഭർത്താവിനും തന്റെ ടീമിനും മുന്നിലിരുന്ന് കരഞ്ഞെന്നുമാണ് പ്രിയങ്ക ചോപ്ര പറയുന്നത്. കാരണം താൻ സാംപിൾ സൈസ്ഡ് അല്ലെന്ന കാര്യം തന്നെ ഒരുപാട് വിഷമിപ്പിച്ചെന്നും താരം വിശദീകരിക്കുന്നു. പൊതു സൗന്ദര്യ സങ്കൽപ്പത്തെ തൃപ്തിപ്പെടുത്തുന്ന ശരീര ഭംഗി താരത്തിനില്ല എന്ന വിമർശനമാണ് സാംപിൾ സൈസ്ഡ് എന്ന പ്രയോഗം കൊണ്ട് പലരും അർഥമാക്കുന്നത്. ഈ വാക്കാണ് താരത്തെ ഏറെ വേദനിപ്പിച്ചത്.

Advertisement