ഞാന്‍ ലാലേട്ടാ എന്ന് വിളിക്കില്ല, അതിന് പറ്റില്ല, എനിക്ക് അദ്ദേഹം ലാല്‍സാറാണ്, കാരണം തുറന്നുപറഞ്ഞ് പ്രിയാമണി

152

നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.

Advertisements

പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Also Read: 50 കോടി ക്ലബ്ബില്‍ കയറി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്, അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍

ഫാമിലി മാന്‍ സീരിസിലും ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാട പര്‍വം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

നീണ്ട ഇടവേളക്ക് ശേഷം നേര് എന്ന ജീത്തുജോസഫ് ചിത്രത്തിലൂടെ പ്രിയാമണി മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍, ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് പ്രിയാമണി. ജീത്തുസാറിന്റെ കൂടെ ജോയിന്‍ ചെയ്തതില്‍ വലിയ സന്തോഷമുണ്ടെന്നും ഗ്രാന്‍ഡ്മാസ്റ്റിന് ശേഷമാണ് താനും ലാല്‍ സാറും ഒന്നിച്ച് അഭിനയിക്കുന്നതെന്നും പ്രിയാമണി പറയുന്നു.

Also Read: എന്റെ സിനിമയുടെ ഷൂട്ടിനിടക്കും ചാക്കോച്ചന്‍ വിദേശത്ത് പോകണമെന്ന് പറഞ്ഞു, പറ്റില്ലെന്ന് ഞാന്‍ കടുപ്പിച്ചു പറഞ്ഞു, എനിക്ക് സംവിധായകന്റെ അധികാരമെടുക്കേണ്ടി വന്നു, ലാല്‍ജോസ് പറയുന്നു

താന്‍ ലാല്‍ സാര്‍ എന്നാണ് വിളിക്കുന്നത്. ഫേസ്ബുക്കില്‍ ലാല്‍സാര്‍ എന്ന് പറഞ്ഞ് ഒരു പോസ്റ്റിട്ടപ്പോള്‍ എന്താണ് ലാലേട്ടാ എന്ന് വിളിക്കാത്തതെന്ന് പലരും ചോദിച്ചിരുന്നുവെന്നും താന്‍ അത്രയും ബഹുമാനിക്കുന്നതുകൊണ്ടാണ് ലാല്‍സാര്‍ എന്ന് വിളിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിനയത്തെ വിലയിരുത്താനൊന്നും താന്‍ ആളല്ലെന്നും പ്രിയാമണി പറയുന്നു.

തന്റെ കുടുംബം അദ്ദേഹത്തിന്റെ ഫാനാണ്. വീണ്ടും ലാല്‍സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും കൂടാതെ ദൃശ്യം സംവിധായകനൊപ്പം താന്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഫാമിലി ഹാപ്പിയിലാണെന്നും പ്രിയാമണി പറയുന്നു.

Advertisement