‘ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല’; ഇഡി 25 കോടി രൂപ പിഴ അടപ്പിച്ചെന്ന വാർത്ത അസത്യം, ചാനലിന് എതിരെ കേസ് കൊടുത്തെന്ന് പൃഥ്വിരാജ്

267

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് പൃഥ്വിരാജ് സുകുമാരൻ. അന്തരിച്ച മുൻ സൂപ്പർ നടൻ സുകുമാരന്റെ ഇളയ മകൻ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്. തന്റെ നിലപാട് തുറന്നുപറയാൻ മടിക്കാത്ത താരത്തിന് നേരെ അതുകൊണ്ടു തന്നെ വിമർശനവും ഉയരാറുണ്ട്.

ഈയടുത്തായി പൃഥ്വിരാജിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നടപടി സ്വീകരിച്ചുവെന്ന വാർത്ത പ്രചരിച്ചിരുന്നു. പൃഥ്വിയെ കൊണ്ട് 25 കോടി രൂപ പിഴ അടപ്പിച്ചുവെന്നായിരുന്നു വാർത്തകൾ.

Advertisements

എന്നാൽ ഇവ പച്ചക്കള്ളമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പൃഥ്വിരാജിന്റെ വിശദീകരണം.

ALSO READ- ആസിഫ് അലി വായിച്ചിട്ട് തരാമെന്ന് പറഞ്ഞ സ്‌ക്രിപ്റ്റ് ഏഴ് വർഷമായിട്ടും തിരികെ നൽകിയില്ല; സാമാന്യ മര്യാദ കാണിക്കേണ്ടേ? ആരോപിച്ച് ശരത് ചന്ദ്രൻ വയനാട്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നടൻ പൃഥ്വിരാജ് . ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.


പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ:

”എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്നും അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നു.’

ALSO READ- എന്നെ കുറിച്ച് എന്തും പറയാം കുടുംബത്തെ പറഞ്ഞാൽ എന്ത് ചെയ്യും; വീട്ടുകാർ പുറത്തിറങ്ങിയിട്ടില്ല; ജൂഡിന് എതിരെ അമ്മ കേസ് കൊടുത്തിട്ടുണ്ട്: ആന്റണി വർഗീസ്

‘വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.’

‘PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.”-പൃഥ്വിരാജ് പറഞ്ഞു.’

Advertisement