പ്രഭുദേവയോട് എന്നും ഒരു ക്രേസ് ആണ്; സ്വന്തം ര ക്ത ത്തില്‍ എഴുതിയ കത്ത് വരെ പ്രഭുദേവക്ക് അയച്ചിട്ടുണ്ട്; ഒടുവില്‍ ധൈര്യം സംഭരിച്ചാണ് അത് ചോദിച്ചത്: മഞ്ജു വാര്യര്‍

123

മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു. ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ച് വീണ്ടും പ്രതികരിച്ച് രംഗത്തത്തിയിരിക്കുകയാണ്.

ALSO READ- ആദ്യമായി വിജയിയെ കണ്ട ആ നിമിഷം; ആരാധകരോട് മനസ് തുറന്ന് രശ്മിക

താന്‍ നിലവില്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. എന്നാല്‍, പ്രേക്ഷകര്‍ക്ക് തന്റെ അഭിനയം മടുത്ത് തുടങ്ങിയാല്‍ പിന്നെ അഭിനയം നിര്‍ത്തുന്നത് തന്നെയാണ് നല്ലതെന്നും താരം പറയുന്നു.അഭിനയം നിര്‍ത്തിയാല്‍ താന്‍ ഭാവിയില്‍ ഒരു കൊറിയോഗ്രാഫറായി സിനിമയില്‍ എത്താനാണ് സാധ്യതയെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത ഗാനത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് മഞ്ജു. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ആയിഷ എന്ന ചിത്രത്തിലാണ് പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത ‘കണ്ണില് കണ്ണില്’ എന്ന ഗാനത്തില്‍ മഞ്ജു പെര്‍ഫോം ചെയ്തത്.

ALSO READ- എത്ര കരുതലോടെയാണ് മക്കളെ ബാബുരാജിന്റെ ആദ്യഭാര്യ വളര്‍ത്തിയത്; സോഷ്യല്‍മീഡിയയില്‍ വൈറലായ അഭയ് ബാബുരാജിന്റെ വിവാഹത്തിന് പിന്നാലെ അഭിനന്ദന പ്രവാഹം!

ഇപ്പോഴിതാ ആയിഷയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ച് പ്രഭുദേവയോടുള്ള ആരാധന പറയുകയാണ് മഞ്ജു വാര്യര്‍. പ്രഭുദേവയോട് തനിക്ക് എന്നും ഒരു ക്രേസ് ആയിരുന്നെന്നും തന്റെ സ്‌കൂള്‍ പഠന കാലത്ത് സ്വന്തം രക്തത്തില്‍ എഴുതിയ കത്ത് വരെ പ്രഭുദേവക്ക് അയച്ചിട്ടുണ്ടെന്നും മഞ്ജു വെളിപ്പെടുത്തി.

തനിക്ക് ഒരു അവസരം ലഭിച്ചപ്പോഴാണ് ആയിഷയില്‍ കൊറിയോഗ്രഫി ചെയ്യാമോ എന്ന് ചോദിച്ചതെന്നും മഞ്ജു പറയുന്നു. തന്നെ അറിയുന്ന എല്ലാവര്‍ക്കും ഒരുപക്ഷെ അറിയാമായിരിക്കും കുട്ടികാലം തൊട്ടേ പ്രഭുദേവ എന്ന് പറയുന്ന വ്യക്തി എനിക്കൊരു ക്രേസ് ആയിരുന്നു. ആരാധന പാത്രമായിരുന്നു അദ്ദേഹമെന്നാണ് മഞ്ജു പറയുന്നത്.

പ്രഭുദേവ സമ്മതം അറിയിച്ചതോടെ സാറിന്റെ കൊറിയോഗ്രഫിയ്ക്ക് ചേരുന്ന അത്രയും വലിയ ഒരു പാട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. എം ജയചന്ദ്രന്‍ സാര്‍ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത്, നിര്‍ദ്ദേശ്ശിക്കുന്ന ചെറിയ മാറ്റങ്ങള്‍ അടക്കം പൂര്‍ണ മനസോടെ ഉള്‍കൊണ്ടുകൊണ്ടാണ് കണ്ണില് കണ്ണില് എന്ന ഗാനം അദ്ദേഹം തയ്യാറാക്കി തന്നതെന്നും മഞ്ജു വാര്യര്‍ വെളിപ്പെടുത്തി.

മലയാളത്തിന് പുറമെ ആറു ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ മാസം 20നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

Advertisement