മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. അവതാരകയായി മിനിസ്‌ക്രീനിൽ എത്തിയ പേളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിക്കുന്നത്.
പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.
ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. അച്ഛനെയും അമ്മയെയും പോലെ നിരവധി ആരാധകരുണ്ട്. ഈയടുത്താണ് പേളിയും ശ്രീനിഷും തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിച്ചത്. പിന്നാലെ മകളുടെ രണ്ടാം പിറന്നാളും താരകുടുംബം ആഘോഷമാക്കിയിരുന്നു. എന്നാൽ ഈ സന്തോഷങ്ങൾക്കിടയിൽ പേളിയുടെ കുടുംബത്തെ വിഷമത്തിലാക്കി വീട്ടിൽ ഇൻകം ടാക്‌സ് റെയ്ഡ് നടന്നിരുന്നു.
പ്രമുഖ യൂട്യൂബേഴ്‌സിന്റെ വീട്ടിൽ നടന്ന ആദായ നികുതി അടയ്ക്കുന്നത് സംബന്ധിച്ച പിഴവുകളെ തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ഏറ്റവും അധികം ഫോളോവേഴ്‌സും വരുമാനവുമുള്ള 13 യൂട്യൂബർമാരുടെ വീട്ടിലാണ് ഇ്ൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നത്.
റെയ്ഡ് നടന്നവയിൽ പേളിയുടെ വീടും ഉൾപ്പെട്ടിരുന്നു. ഇപ്പോഴിതാ വീട്ടിൽ നടന്ന റെയ്ഡിനെ കുറിച്ച് പേളി രസകരമായി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പുതിയ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ ഇട്ട പോസ്റ്റിലാണ് ഇൻകം ടാക്സ് റെയ്ഡിനെ കുറിച്ച് പേളി പ്രതികരിച്ചിരിക്കുന്നത്.
ഇൻകംടാക്‌സ് ടീം തന്റെ ലുഡോ എന്ന ഹിന്ദി സിനിമ കണ്ടുകാണുമെന്നും അത് സത്യമാണെന്ന് വിശ്വസിച്ചുകൊണ്ടാണ് റെയ്ഡിനെത്തിയതെന്നും പേളി കുറിക്കുകയായിരുന്നു.
‘അടുത്തിടെ എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു. പിന്നീടാണ് ഞാൻ അറിഞ്ഞത്. ഇൻകം ടാക്സുകാർ നെറ്റ്ഫ്ലിക്സിൽ വന്ന ലുഡോ എന്ന ചിത്രം കണ്ടു, അതിൽ എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണെന്ന് കരുതിയതാണ്. ലുഡോ നെറ്റ്ഫ്ലിക്സിൽ കണ്ടാൽ ഈ തമാശ നിങ്ങൾക്ക് പിടിക്കിട്ടും’- പേളി മാണി കുറിച്ചതിങ്ങനെ.
അതേസമയം, അനുരാഗ് ബസു സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിൽ ഇറങ്ങിയ ചിത്രമാണ് ലുഡോ. ഷീജ തോമസ് എന്ന മലയാളി കഥാപാത്രത്തെയാണ് പേളി അവതരിപ്പിച്ചത്. ഒരു ഡോണിൻറെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാൻ നോക്കുന്ന കഥാപാത്രമാണ് ഷീജ. നഴ്‌സായ ഷീജയും പിന്നീട് സുഹൃത്താകുന്ന യുവാവും രക്ഷപ്പെടാൻ ശ്രമിക്കുന്നത് സിനിമയിൽ സബ് പ്ലോട്ടായിരുന്നു.