പപ്പ എനിക്ക് ആദ്യമേ വാർണിങ് തന്നു, പ്രണയം പോലെയല്ല വിവാഹമെന്ന്; ആദ്യ വിവാഹം ഡൈവോഴ്‌സ് ആയതിന്റെ പേടിയുണ്ടായിരുന്നു; പാർവതി ഷോൺ പറയുന്നു

4025

1974 ൽ പുറത്തിറങ്ങിയ കന്യാകുമാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്ന നടനാണ് ജഗതി ശ്രീകുമാർ. മലപ്പുറത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ട് നില്ക്കുകയായിരുന്നു.കോമഡിയും, സീരിയസ് വേഷങ്ങളും ഒരേ പോലെ കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ് ജഗതി ശ്രീകുമാർ.

അദ്ദേഹത്തിന്റെ അസ്സാന്നിധ്യം മലയാള സിനിമയ്ക്ക് നികത്താനാകാത്തതുമാണ്. അപകടത്തിന് ശേഷം വിശ്രമജീവിതത്തിലായ താരത്തിന്റെ അവസ്ഥയിൽ മലയാള സിനിമാപ്രേക്ഷകർക്ക് തീരാവേദനയുമുണ്ട്.

Advertisements

ഇതിനിടെ ജഗതി ശ്രീകുമാറിനെ വീണ്ടും വെള്ളിത്തിരയിൽ കാണാനായത് ആരാധകർക്ക് മറക്കാനായിട്ടില്ല. സിബിഐ 5 ചിത്രത്തിൽ വിക്രം എന്ന സിബിഐ സീരീസിലെ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമായാണ് ജഗതി എത്തിയത്. ഡയലോഗുകളൊന്നും ഇല്ലെങ്കിലും താരത്തിന്റെ സാന്നിധ്യം തന്നെ ചിത്രത്തിന് വലിയ മുതൽക്കൂട്ടായിരുന്നു.

ALSO READ- ബിഗ് ബോസിനോട് ഇഷ്ടമില്ല; സമയമുണ്ടെങ്കിൽ പുതിയ സീസൺ കാണും; കാത്തിരിക്കുന്നൊന്നുമില്ല; പ്രേക്ഷകർ വ്യക്തിപരമായി എടുക്കുന്നത് താൽപര്യമില്ല: ആര്യ ബാബു

താരത്തിന്റെ തിരിച്ചുവരവിൽ മിക്കവർക്കും സന്തോഷവുമുണ്ട്. ജഗതിയുടെ കുടുംബമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. മകൾ പാർവതി ഷോൺ ജഗതിയുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുമുണ്ട്.

ഇപ്പോഴിതാ തന്റെ പ്രണയത്തേയും വിവാഹത്തേയും അച്ഛന്റെ ആദ്യ വിവാഹത്തേയുമൊക്കെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാർവതി ഷോൺ.സീ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ താര പുത്രി വ്യക്തമാക്കിയത്.

ALSO READ-‘ബ്രഹ്‌മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ’? ചോദ്യം മാത്രമല്ല, മെഡിക്കൽ സംഘത്തെ തന്നെ അയച്ച് മമ്മൂട്ടി; താരത്തിന്റെ ജനസേവനത്തെ കുറിച്ച് തുറന്നകുറിപ്പ് വൈറൽ

തന്റെ പപ്പ പ്രണയവും പ്രണയ നൈരാശ്യവും ഒക്കെ ഉള്ള ആളായിരുന്നു. അത് ഡൈവോഴ്‌സായി. പപ്പയും തന്റെ അമ്മയും തമ്മിലുള്ള വിവാഹം അറേയ്ഞ്ച്ഡ് ആയിരുന്നുവെന്നും പാർവതി പറയുന്നു.

അതേസമയം, താൻ പ്രണയിച്ചാണ് ഷോണിനെ വിവാഹം ചെയ്തതെങ്കിലും പ്രേമിച്ച് നടന്നിട്ടൊന്നുമില്ലെന്നാണ് പാർവതി പറയുന്നത്.. കോളേജിൽ എന്റെ സീനിയറായിരുന്നു ഷോൺ. എന്റെ കുടുംബം കലാ കുടുംബവും ഷോണിന്റേത് രാഷ്ട്രീയ കുടുംബവും. അതുകൊണ്ട് എല്ലാത്തിലും അത് പ്രതിഫലിക്കും.

എല്ലാവരും അവിടെ എപ്പോഴും ബിസിയാണ്. പപ്പ എനിക്ക് ആദ്യമേ വാർണിങ് തന്നിരുന്നു. പ്രണയിക്കുന്നതു പോലെ ആകില്ല വിവാഹം. അതു കഴിഞ്ഞ ശേഷമെന്നും നിനക്ക് അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റുമെങ്കിൽ മാതര് ംകൂടെ നിൽക്കാം. എല്ലാ കാര്യത്തിനും നിനക്ക് യോജിക്കുന്ന ആളാണ് എങ്കിൽ നീ വിവാഹം കഴിച്ചോ എന്നാണ ്പപ്പ പറഞ്ഞത്. അഥവാ വിവാഹശേഷം എന്തെങ്കിലും പ്രശ്‌നം വന്നാൽ എനിക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും പപ്പ പറഞ്ഞെന്നാണ് പാർവതി ഷോണിന്റെ വാക്കുകൾ.

കൂടാതെ, ഭർത്താവിന്റെ വീട്ടിലെ റിലീജിയൺ വെറെ ആയതിനാൽ കൾച്ചറിലും പല കാര്യത്തിലും മാറ്റം ഉണ്ടാകുമെന്ന് പപ്പ പറഞ്ഞുതന്നിരുന്നു. താൻ പക്കാ നോൺ വെജല്ല, പക്ഷെ അവിടെയുള്ളവരെല്ലാം നോൺ വെജിറ്റേറിയനാണ്. എന്നാലും അവർ എല്ലാ കാര്യത്തിനും പിന്തുണയുമായി കൂടെ തന്നെയുണ്ട് എന്നും പാർവതി ഷോൺ പറയുന്നു. അവിടെ എല്ലാവരും തിരക്കായതിനാൽ തന്നെ ആദ്യം കുറച്ച് ബുദ്ധി മുട്ടായിരുന്നു. പിന്നെ അഡ്ജസ്റ്റായെന്നാണ് താരപുത്രി പറയുന്നത്.

Advertisement