മലയാല സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തില്‍ മുകേഷ് നായകനും കനക നായികയുമായി എത്തിയിരുന്നു. എന്‍.എന്‍. പിള്ള, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, ജഗദീഷ്, സിദ്ദിഖ്, കെ.പി.എ.സി ലളിത തുടങ്ങിയ താരനിരയുടെ പ്രകടനവും ഏറെ പ്രശംസനായമാണ്. ചിത്രത്തിന്റെ വിജയം സംവിധായകരുടെ മാത്രമല്ല മറ്റ് പല അണിയറ പ്രവര്‍ത്തകര്‍ക്കും വലിയ നേട്ടമാണ് സമ്മാനിച്ചതെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ മാനേജരായിരുന്ന ബാബു ഷാഹിര്‍.
സിനിമയുടെ വിജയം തനിക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിനും കാരണമായെന്നും ബാബു ഷാഹിര്‍ പറയുന്നു. വര്‍ക്ക് ചെയ്യുന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റാവുകയാണെങ്കില്‍ സംവിധായകര്‍ കൂടുതല്‍ പണം തരാറുണ്ടെന്നും സഫാരി ചാനലിലെ പരിപാടിയിലാണ് ബാബു ഷാഹിര്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
ഗോഡ്ഫാദര്‍ സിനിമയുടെ വര്‍ക്ക് കഴിഞ്ഞ് താന#് ഫാസില്‍ സാറിന്റെ സിനിമയിലേക്കാണ് നേരെ പോയതെന്ന് ബാബു ഷാഹിര്‍ പറയുന്നു. ഗോഡ് ഫാദറിന്റെ എഡിറ്റിങ്ങും ഡബ്ബിങ്ങും സെന്‍സറിങ്ങുമെല്ലാം കഴിഞ്ഞതോടെ ഫാസില്‍ സാറിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യണമായിരുന്നു. നാട്ടില്‍ എത്തിയ ഉടന്‍ തന്ന ഫാസില്‍ സാറിനെ വിളിച്ചു. സാര്‍ പടത്തിന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. പടം കണ്ടിട്ട് വിളിക്കാമെന്ന് പറയുകയും ചെയ്തു. എറണാകുളം സരിതയില്‍ പോയി ഫാസില്‍ സാര്‍ സിനിമ കണ്ടു. ഭയങ്കര കയ്യടിയാണ്, സിനിമ സൂപ്പര്‍ ഹിറ്റാവും എന്ന് ഫാസില്‍ സാര്‍ അന്നുതന്നെ പറഞ്ഞെന്നാണ് ബാബു ഷാഹിര്‍ പറയുന്നത്.
.
കൂടാതെ, സിനിമാലോകത്ത് വേറൊരു രസമുണ്ട്. സിനിമ ചെയ്ത് കഴിഞ്ഞ് അത് സൂപ്പര്‍ ഹിറ്റായാല്‍ സിദ്ദിഖ്-ലാലും ഫാസില്‍ സാറുമൊക്കെ വിളിച്ചിട്ട് കുറച്ചു കൂടുതല്‍ എമൗണ്ട് തരും. ചിലപ്പോള്‍ രണ്ട് ലക്ഷമൊക്കെ തരും. അന്നത്തെ കാലത്ത് രണ്ട് ലക്ഷമെന്നൊക്കെ പറയുന്നത് വളരെ വലുതാണ്. പടം സൂപ്പര്‍ ഹിറ്റായാല്‍ ഒരു ലക്ഷമോ രണ്ട് ലക്ഷമോ ഒക്കെ കിട്ടും.
ജോലി ചെയ്യുന്ന സമയത്ത് 50000 രൂപയൊക്കെയായിരിക്കും കിട്ടുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇന്ന് പത്ത് ലക്ഷം വരെ കിട്ടാം. ഗോഡ്ഫാദര്‍ ഹിറ്റായത് കൊണ്ട് കിട്ടിയ രണ്ട് ലക്ഷം രൂപ അധികമായി ലഭിച്ചെന്നും ആ പണം കൊണ്ടാണ് അന്ന് കൊച്ചിയില്‍ ഏഴ് സെന്റ് സ്ഥലം താന#് വാങ്ങിയതെന്നും ബാബു ഷാഹിര്‍ വെളിപ്പെടുത്തുന്നു.