സൗഹൃദത്തിന് അപ്പുറമുള്ള ബന്ധം; കാമുകനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ പങ്കുവെച്ച് ഓവിയ; ആരാണിത് എന്ന് തേടി സോഷ്യല്‍മീഡിയ

307

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ തമിഴ് പതിപ്പിലൂടെയാണ് മലയാളി താരം ഓവിയ ഹെലനെ തമിഴര്‍ ശ്രദ്ധിക്കുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആ ത്മ ഹ ത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു.

പിന്നീട് താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും ജീവിക്കാന്‍ വേണ്ടി തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും ഓവിയ പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു. ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.

Advertisements

മലയാളിയായ ഓവിയ ടെലിവിഷന്‍ അവതാരകയായാണ് സ്‌ക്രീനിലെത്തിയത്. പിന്നീട് നടിയായി തമിഴ് സിനിമാലോകത്തേക്ക് എത്തി. തമിഴ് ബിഗ്ഗ് ബോസ് ഷോയുടെ മുഖം തന്നെയായിരുന്നു ഓവിയ.. കമല് ഹസന് അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ഓവിയ ഉണ്ടാക്കിയ തരംഗം പിന്നീട് ആര്‍ക്കുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ALSO READ- യു ആര്‍ മൈ ഡ്രീം ഗേള്‍, ഐ ലവ് യൂ മോളൂ; ഉമ്മാ..ഉമ്മാ എന്നൊക്കെ അന്‍പത് വയസുള്ള ചേട്ടന്മാര്‍ മെസേജ് അയക്കുന്നു; ആദ്യ പ്രേമലേഖനം കിട്ടിയത് പ്ലസ് വണില്‍ പഠിക്കുമ്പോള്‍: നമിത പ്രമോദ്

ഷോയില് ടൈറ്റില് വിന്നര്‍ ആയ ആരവിനോട് തനിക്ക് തോന്നിയ ഇഷ്ടത്തെ കുറിച്ച് ഓവിയ തുറന്ന് പറഞ്ഞതോടെയാണ് ഓവിയ ശ്രദ്ധേയായത്. പിന്നീട് ഹൗസിന് അകത്തെ സ്ട്രസ്സ് സഹിക്കാന് പറ്റാതെ ഓവിയ ഇറങ്ങി പോവുകയായിരുന്നു.

അതിന് ശേഷം ഒവിയയ്ക്ക് വേണ്ടി ആര്മി പേജുകളും ഫാന്‌സ് പേജുകളും സൃഷ്ടിക്കപ്പെട്ടു. വിന്നറായി പുറത്തെത്തിയ ആരവ് പിന്നീട് നടി റാഹിയെ വിവാഹം ചെയ്തു.ഇതിന് പിന്നാലെ രണ്ട് വര്‍ഷത്തിന് ശേഷം താരം താന്‍ യഥാര്‍ത്ഥ പ്രണയം എന്താണ് എന്ന് തിരിച്ചറിഞ്ഞു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

ALSO READ-ഞാന്‍ അഭിനയം നിര്‍ത്തിയെന്ന് ആ സംവിധായകന്‍ പറഞ്ഞുണ്ടാക്കി; നഷ്ടമായത് നായികാ വേഷം; എന്തി സുഖമാണ് നിങ്ങള്‍ക്ക് കിട്ടുന്നതെന്ന് ഗ്രേസ് ആന്റണി

ഇതുനുശേഷമാണ് ഒരു യുവാവിന് ഒപ്പമുള്ള ഓവിയയുടെ ഇന്റിമേറ്റ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന് തുടങ്ങിയത്. ഇതാണോ ഓവിയ പറഞ്ഞ ആ യഥാര്ത്ഥ പ്രണയം, ഇദ്ദേഹമാണോ കാമുകന് എന്ന ചോദ്യങ്ങളും ഇതോടെ ഉയര്‍ന്നു. ഇതോടെ താരം പുതിയ വീഡിയോ പങ്കുവച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു.

കാമുകന്‍ എന്ന് സോഷ്യല്‍ മീഡിയ പറയുന്ന ആള്‍ക്കൊപ്പമുള്ള മറ്റൊരു ഇന്റിമേറ്റ് വീഡിയോ ആണ് ഓവിയ ഇന്‍സ്റ്റഗ്രാമില് പങ്കുച്ചത്. ബിസ്‌ക്കറ്റ് തിന്നുന്ന ഓവിയയെ പെട്ടന്ന് ഒരാള്‍ വന്ന് ഉമ്മ വയ്ക്കുന്നതും പിന്നീട് ഇവര്‍ ഊഷ്മളമായി കെട്ടിപ്പിടിക്കുന്നതൊക്കെയാണ് വീഡിയോയില്‍ കാണാനാവുക. സൗഹൃദത്തിന് അപ്പുറമുള്ള ബന്ധമാണ് ഇത് എന്ന് കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കൂടാതെ, ഇത് ആരാണ് എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. ഇത് തന്നെയാണ് ഓവിയയുടെ കാമുകന്‍ എന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. എന്ത് തന്നെയായാലും ഒവിയ ഒരു ജീവിത പങ്കാളിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ഓവിയ ആര്‍മി.

Advertisement