മദ്യമാണ് ഉപ്പയെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്; രണ്ട് തവണ മ രണത്തിൽ നിന്നും ഉമ്മയെ രക്ഷിച്ചത് നൗഫൽ; വൈറലായ ഉമ്മയുടേയും മകന്റേയും ജീവിതം ഇങ്ങനെ

708

യൂട്യൂബിലൂടെ പ്രശസ്തരായ ഉമ്മയും മകനുമാണ് നൗഫലും ഉമ്മയും. നീയും ഞാനും എന്ന മ്യൂസിക് ആൽബം ചെയ്താണ് നൗഫൽ സ്‌ക്രീനിലെത്തിയത്. പിന്നീട് യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിരായി. ഇപ്പോഴിതാ മരണത്തിൽ നിന്ന് തിരിച്ചു പിടിച്ച ജീവിതത്തെ കുറിച്ച് ജോഷ് ടോക്സിൽ വന്നപ്പോഴാണ് നൗഫലും ഉമ്മയും വെളിപ്പെടുത്തിയത്.

”യൂട്യൂബ് വരുമാനം കൊണ്ടാണ് ഞാൻ എല്ലാം നേടിയത്. മദ്യപാനിയായ ഉപ്പയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്, ഉമ്മയുടെ മുഖത്തെ സങ്കടം അകറ്റിയത്, പെങ്ങമ്മാരെ കെട്ടിച്ചയച്ചത്, ആഗ്രഹിച്ചത് പോലെ ഒരു കാർ എടുത്തത് എല്ലാം. ഇപ്പോൾ കുറച്ച് സ്ഥലം വാങ്ങി വീട് പണിയും തുടങ്ങി. ദൈവം അനുഗ്രഹിച്ചാൽ അത് പൂർത്തിയാക്കാൻ സാധിയ്ക്കും”- എന്നാണ് നൗഫലും ഉമ്മയും പറയുന്നത്.

Advertisements

ഈ ഉമ്മയും മകനും നൗഫൽ ടികെഡി, ഉമ്മയും മോനും എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രശസ്തരായത്. ഇരുവരും യൂട്യൂബിലൂടെയാണ് ജീവിതം തിരികെ പിടിച്ചത്. ഉമ്മ രണ്ട് തവണയാണ് നൗഫലുമായി മര ണത്തിലേക്ക് പോയതും തിരിച്ചെത്തിയതും.

ALSO READ- പുരുഷന്മാർ സിനിമയിൽ ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നത് താൽപര്യമില്ല; എന്നാൽ മോഹൻലാൽ വളരെ നാൾ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചു; അത് സ്വീകരിച്ചു: രാജസേനൻ

നൗഫലിന് മൂത്ത ഒരു സഹോദരിയും ഇളയ ഒരു സഹൗദരിയും ഉണ്ട്. മൂത്ത പെങ്ങള് ജനിച്ച് പത്ത് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ഉമ്മയ്ക്ക് ഒരു വയറ് വേദന വന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞു, ഇവർ എട്ട് മാസം ഗർഭിണിയാണെന്ന്. ആദ്യത്തെ പ്രസവം ഓപ്പറേഷനായയിരുന്നു. ഈ അവസാന നിമിഷം പ്രസവ വേദനയുമായി എത്തിയ സ്ത്രീയെ ഒന്നും ചെയ്യാൻ പറ്റില്ല എന്നായി് ഡോക്ടർ. അവസ്ഥ വളരെ ക്രിട്ടിക്കലാണ്. പെട്ടന്ന് ഓപ്പറേഷൻ ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒന്നുമില്ലായിരുന്നു.

ആ സമയത്ത് കൂടെ ഉണ്ടായിരുന്ന അമ്മായി അമ്മ കുഞ്ഞ് രക്ഷപ്പെട്ടില്ല എങ്കിലും അവളരെ രക്ഷപ്പെടുത്തണം എന്നാണ് പറഞ്ഞത്. പക്ഷെ ദൈവത്തിന്റെ അനുഗ്രഹം കുഞ്ഞിനെ സുഖപ്രസവത്തിലൂടെ തന്നെ ഉമ്മയ്ക്ക് കിട്ടി. ആ കുഞ്ഞാണ് പിന്നീട് മറ്റൊരു മരണത്തിൽ നിന്നും ഉമ്മയെ രക്ഷപ്പെടുത്തിയതെന്നതും കൗതുകമെന്നും നൗഫൽ പറയുന്നു.

കുട്ടിക്കാലം തൊട്ട് കാണുന്നത് മദ്യപിച്ച് എത്തുന്ന ഉപ്പയുടെ ഉപദ്രവങ്ങളാണ്. താമസിക്കാൻ വീടോ ഉടുക്കാൻ ഡ്രസ്സോ, കഴിക്കാൻ ഭക്ഷണമോ ഇല്ല. ദാരിദ്രവും പട്ടിണിയും. ഒപ്പം ഉപ്പയുടെ ഉപദ്രവവും. അതിനിടയിൽ നൗഫലിന് ഇളയ ഒരു സഹോദരി കൂടെ ജനിച്ചു. ഉപ്പയുടെ ഉപദ്രവം സഹിക്കാനാകാതെ, അവസാനം ഗതികെട്ട ഉമ്മ മക്കൾ മൂന്നുപേരെയും പുഴയിൽ മുക്കി കൊ ന്ന് ആ ത്മ ഹ ത്യ ചെയ്യാൻ തീരുമാനിച്ചു.

അഞ്ച് വയസ്സായ നൗഫലിനൊപ്പം പുഴയിലേക്ക് ഇറങ്ങിയ ഉമ്മ മുങ്ങി താഴാൻ നേരം മകനെ ഒന്ന് നോക്കി. നൗഫൽ കഴുത്തോളം വെള്ളത്തിൽ മുങ്ങി. ഇനി രണ്ട് സ്റ്റെപ്പും കൂടെ എടുത്തുവച്ചാൽ പൂർണമായും മുങ്ങി താഴും. അപ്പോൾ നൗഫൽ നോക്കിയ നോട്ടം ഉണ്ട് ഉമ്മ പതറി. മക്കളെയും കൂട്ടി തിരിച്ച് നടക്കുകയായിരുന്നു. പിന്നീട് അവർ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാർ ഇടപെട്ട് ചെറുതെങ്കിലും താമസിക്കാൻ ഒരു കൂര പണിത് നൽകി.

ALSO READ- ഞങ്ങളുടേത് കുറച്ച് കോസ്റ്റ്‌ലി പ്രണയമായിരുന്നു; എന്നാൽ, ഞങ്ങൾ ചാടിക്കേറി കല്യാണം കഴിക്കുമെന്ന് വീട്ടിലാരും കരുതിയില്ല: ചിപ്പി രഞ്ജിത്ത്

പിന്നീട്, അഞ്ചാം ക്ലാസ് മുതൽ നൗഫൽ പല പണിയ്ക്കും പോയി തുടങ്ങി. ഇറച്ചി വെട്ടാനും കല്ല് എടുക്കാനും, സഹായായിയും എല്ലാം. അതിനൊപ്പം പഠനവും തുടർന്നു. മറ്റ് പലരും ഉടുത്ത ഡ്രസ്സൊക്കെ ഇട്ടാണ് സ്‌കൂളിൽ പോകുന്നത്. പത്താം ക്ലാസ് വരെ പണിയെടുത്തും പഠിച്ചും മുന്നോട്ട് പോയി. കഷ്ടപ്പാടിന് ഇടയിൽ പഠിച്ചിട്ടും മൂന്ന് എ പ്ലസ് നേടിയാണ് നൗഫൽ പത്താം ക്ലാസ് പാസായത്. അതിന് ശേഷം പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും സാധിച്ചില്ലെന്ന് നൗഫലും പറയുന്നു.

ഈ കാലത്തും മദ്യപിച്ച് ബോധമില്ലാതെയയാിരുന്നു ഉപ്പയുടെ നടപ്പ്. നൗഫൽ വലുതായപ്പോൾ ഉപ്പയെ ഡി അഡിക്ഷൻ സെന്ററിലാക്കി. അതിനിടയിലാണ് നൗഫൽ യൂട്യൂലൂടെ വരുമാനം നേടി തുടങ്ങിയത്. കഷ്ടപ്പെട്ട് ഉണ്ടാക്കി പൈസ എല്ലാം ചെലവാക്കി ഉപ്പയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവന്ന് വീട്ടിൽ എത്തിച്ചപ്പോൾ, കൂട്ടുകാരിൽ ചിലർ വീണ്ടും മദ്യപിക്കാൻ പ്രേരിപ്പിച്ചു. അത് വീണ്ടും തുടങ്ങി. രണ്ടാമതും ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടു ചെന്നാക്കി. ഇനിയും ഇയാളുടെ ദേഹത്ത് മരുന്ന് കയറ്റാൻ പറ്റില്ല. ഇത് അവസാനത്തെ ശ്രമമാണ് എന്ന് ഡോക്ടർ പറയുകയായിരുന്നു.

പിന്നാലെ ഉപ്പയുടെ കൂട്ടുകാരെ ചെന്ന് കണ്ട്, സഹായിച്ചില്ല എങ്കിലും ഉപദ്രവിക്കരുത് എന്ന് പറഞ്ഞു. അതിന് ശേഷം ഉപ്പ മദ്യപിച്ചിട്ടില്ല. ജീവിതം തിരിച്ച് കിട്ടുകയും ചെയ്തു. ഉപ്പയല്ല, മദ്യമാണ് ഉപ്പയെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്. കൈ ഒഴിയുന്നതിന് പകരം ചേർത്ത് പിടിച്ചാൽ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് അന്നേ ഡേക്#ർമാർ തന്നോട് പറഞ്ഞെന്നും നൗഫൽ വിവരിക്കുന്നു.

Advertisement