കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രപേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടന്‍ കുട്ടിയായി കല്യാണിയില്‍ തകര്‍ത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലില്‍ നിന്നും അകന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.
2014 ല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ചാനലില്‍ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ദിയയുടെ അച്ഛന്റെ സുഹൃത്തായ ക്യാമറമാന് സാജന് കളത്തില്‍ ഒരു തെലുങ്ക് സിനിമയില്‍ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.
മലയാളത്തിലും തമിഴിലും 25 സീരിയലുകളില്‍ അഭിനയിച്ചു മികവ് കാട്ടി. മലയാളത്തില്‍ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളിലൂടെ ശ്രദ്ധേയമായി. ‘കല്യാണി’യുടെ തമിഴ് സീരിയലായ ‘കസ്തൂരി’ ഹിറ്റായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായും താരം അഭിനയിച്ചിരുന്നു.
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും അഭിനയ ലോകത്തേക്ക് എത്തിയിരിക്കുകയാണ് നിയ. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച രസകരമായ വീഡിയോയും അതിന് നല്കിയ ഒരു അടിക്കുറിപ്പുമാണ് ശ്രദ്ധനേടുന്നത്. സാരി ധരിച്ച താരം വിവിധ പോസുകളില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്.
”അയല്‍വാസിയുടെ വീട്ടില്‍ ഇടിച്ചുകയറി അവരുടെ ജിമിക്കി ചോദിച്ചുവാങ്ങുക, വീട് ഷൂട്ടിങ് ലൊക്കേഷനാക്കുക, ശേഷം അവരെ ആസ്ഥാന ഫോട്ടോഗ്രാഫറായി പ്രഖ്യാപിക്കുക, എന്തൊക്കെയാണ് ഒരു സീരിയല്‍ നടി കാട്ടിക്കൂട്ടുന്നത്” എന്നായിരുന്നു നിയ വീഡിയോ പങ്കുവെച്ച് കുറിച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു.