വീട്ടുകാര്‍ സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ വിവാഹം നടക്കില്ലായിരുന്നു, പുള്ളിക്കാരനെ ഞാന്‍ തേച്ചേനെ, തുറന്നുപറഞ്ഞ് നിത്യ ദാസ്

867

നടന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തല്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു.

Also Read: ഭയങ്കര ക്യൂട്ടാണ്, അക്ഷര ഹാസനെ ഞാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ പ്രണയിക്കുന്ന കുട്ടി സുന്ദരിയായിരിക്കണം, വീണ്ടും മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്. മക്കള്‍ക്കൊപ്പമുള്ള നിത്യ ദാസിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നിത്യാ ദാസ് തന്റെയും മക്കളുടെയും വിശേഷങ്ങള്‍ എപ്പോഴും ഇന്‍സ്റ്റാഗ്രാം വഴി പങ്കുവയ്ക്കാറുമുണ്ട്. വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് നിത്യ ദാസ്.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് നിത്യദാസ്. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കില്‍ താന്‍ അരവിന്ദിനെ വിവാഹം കഴിക്കില്ലായിരുന്നുവെന്നും കാശ്മീരിലേക്ക് തന്നെ വിവാഹം കഴിച്ച് അയക്കുന്നത് വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും നിത്യ പറയുന്നു.

Also Read: ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു, രണ്ടാമത്തെ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തില്‍ മതിമറന്ന് ലക്ഷ്മിയും സഞ്ജുവും, ആശംസകളുമായി ആരാധകര്‍

പിന്നീട് അരവിന്ദിന്റെ സഹോദരന്റെ വിവാഹത്തിന് തന്നെയും കുടുംബത്തെയും ക്ഷണിച്ചിരുന്നു. അതില്‍ പങ്കെടുത്തതിന് ശേഷമാണ് തങ്ങളുടെ വിവാഹത്തിന് തന്റെ വീട്ടുകാര്‍ സമ്മതിച്ചതെന്നും അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ ഈ വിവാഹത്തിന് തനിക്കും സമ്മതമല്ലായിരുന്നുവെന്നും നിത്യ പറയുന്നു.

എത്ര വലിയ പ്രണയമായാലും അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കില്‍ താന്‍ വിവാഹം കഴിക്കില്ല. അവരെ വിഷമിപ്പിച്ച് വിവാഹം കഴിച്ചിട്ട് എങ്ങനെ സന്തോഷത്തോടെ ജീവിക്കുമെന്നും തനിക്ക് അതിന് പറ്റില്ലായിരുന്നുവെന്നും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ പുള്ളിക്കാരനെ തേച്ചേനെ എന്നും നിത്യ പറയുന്നു.

Advertisement