അച്ഛന്റെ മൃ ത ദേഹം ദഹിപ്പിച്ചതും, അസ്ഥി വാരാൻ പോയതും താൻ ഒറ്റയ്ക്കാണ്; കുടുബം പോലും കൂടെ ഉണ്ടായില്ല; അനുഭവം പറഞ്ഞ് നടി നിഖില വിമൽ

771

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് ദിലീപ് നായകനായി 2015 ൽ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമൽ മാറി. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകൾ ആയിരുന്നു.

Advertisements

ഞാൻ പ്രകാശൻ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ, ജോ അൻഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകൾ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു. ബ്രോ ഡാഡി എന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിൽ ഒരു ചെറിവേഷത്തിലും നിഖില പ്രത്യക്ഷപ്പെട്ടിരുന്നു.

ALSO READ- പുതുതലമുറയിലെ അഭിനേതാക്കൾ അത് നാളെ നോക്കാം ബ്രോ, എന്ന് പറഞ്ഞ് പോകും; എന്നാൽ അന്ന് മോഹൻലാൽ ചെയ്തതിങ്ങനെ; വെളിപ്പെടുത്തി നടൻ നാസർ

നിഖില വിമൽ പലപ്പോഴും തുറന്നുപറച്ചിലിന്റെ പേരിൽ വിവാദങ്ങളിലും അകപ്പെടാറുണ്ട്. താനൊരു അഹങ്കാരിയാണെന്ന് താരം തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാറ്റ് ഷോയിൽ നിഖില പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. തന്റെ അച്ഛൻ മ രി ച്ചപ്പോൾ കർമങ്ങൾ എല്ലാം ചെയ്തത് താൻ ഒറ്റയ്ക്ക് ആയിരുന്നുവെന്നാണ് നിഖില വിമൽ പറയുന്നത്.

കോവിഡ് കാലത്തായിരുന്നു നിഖിലയുടെ അച്ഛൻ മ രി ക്കുന്നത്. ഒരു അ പ കടം പറ്റിയ അദ്ദേഹം വർഷങ്ങളോളം അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ആ വേളകളിൽ താനും അമ്മയും ചേച്ചിയുമാണ് അച്ഛനെ നോക്കിയതെന്നും ഇപ്പോൾ അമ്മയാണ് അച്ഛനെ ഏറ്റവും മിസ് ചെയ്യുന്നതെന്നും നിഖില വെളിപ്പെടുത്തുന്നു.

അച്ഛൻആറടി പൊക്കം ഒക്കെയുള്ള വലിയൊരു മനുഷ്യനാണ്. അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. അപകട ശേഷം ഓർമ കുറവും വാശിയുമുണ്ടായിരുന്നു. ഏറ്റവും ഇഷ്ടം മധുരം ആണ്. മധുരം കഴിക്കാൻ വേണ്ടി എന്തെങ്കിലും കാരണം കണ്ടുപിടിക്കും. പഴത്തിനായി കുട്ടികളെ പോലെ വാശി പിടിക്കുകയൊക്കെ ചെയ്യുമായിരുന്നു

അച്ഛൻ മ രി ച്ച് കഴിഞ്ഞ് കർമം ചെയ്യുമ്പോൾ അച്ഛന് വേണ്ടി പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് വച്ചത്. പുറത്ത് നിന്ന് നോക്കുമ്പോൾ, അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ടാണല്ലോ എന്ന് തോന്നാം. ഒരുപരിധിവരെ അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ട് ആയിരുന്നെന്നും നിഖില പറയുന്നു.

ALSO READ- പണി പാളി! കുഞ്ഞുങ്ങൾ തിരയിൽ അകപ്പെട്ട വിഡീയോയുമായി അഞ്ജലി നായർ; കൊച്ച് കുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നോ? ചൂടായി സോഷ്യൽമീഡിയ

അതിന് കാരണം എന്ത് പറഞ്ഞാലും അച്ഛൻ അനുസരിക്കില്ലെന്നതായിരുന്നു. എന്ത് ചെയ്യരുതെന്ന് പറയുന്നോ അതേ അച്ഛൻ ചെയ്യൂകയുള്ളൂ. പക്ഷേ അച്ഛൻ പറയുന്ന കാര്യങ്ങളൊക്കെ തമാശയായിട്ട് എടുത്ത് ഓരോന്നും ചെയ്യാൻ തുടങ്ങുകയായിരുന്നെന്നും താരം പറയുന്നു.

അമ്മ പതിനഞ്ച് വർഷത്തോളം അച്ഛനെ നോക്കി. ഇന്ന് അമ്മ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അച്ഛനെയാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കൂട്ട് ഉണ്ടായിരുന്നല്ലോ എന്നതാണ അതിന് കാരണമെന്നും നിഖില വ്യക്തമാക്കി.

‘അച്ഛൻ മ രി ച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛന് വയ്യാണ്ടായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ന്യൂമോണിയ ഉണ്ടായിരുന്നു. ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്. അച്ഛൻ മരിക്കുമ്പോൾ ഞാനെ ഉള്ളൂ. ഭയങ്കര അവസ്ഥയായിരുന്നു അത്.’

‘കൊവിഡ് ആണ് ആർക്കും വരാനോ സഹായിക്കാനോ പറ്റില്ല. പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃ ത ദേഹം ദഹിപ്പിച്ചത്. ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാൻ പോയതും ഞാനാണ്. ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാൻ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാൽ ആരും വന്നില്ല.’- എന്നും നിഖില വെളിപ്പെടുത്തി.

”അച്ഛൻ മ രി ച്ച ശേഷം ലൈഫിൽ കുറേക്കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല.”- താരം അനുഭവം പങ്കിടുന്നതിങ്ങനെ.

ആ ഒരു സംഭവത്തിന് ശേഷം താൻ ആരുടെയും അനുവാദത്തിന് വേണ്ടി കാത്തുനിന്നിട്ടില്ല. തന്റെ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുകയായിരുന്നു എന്നും നിഖില വിശദീകരിച്ചു.

Advertisement