തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നതാണ് സോഷ്യല്‍മീഡിയയിലടക്കം അപ്പോള്‍ വാര്‍ത്ത. അതേസമയം, സംഭവം വിവാദത്തിനും തിരി കൊളുത്തിയിരിക്കുകയാണ്. നയന്‍താര അമ്മയായതിന്റെ നിയമവശം പരിശോധിക്കുമെന്നാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യം അറിയിച്ചിരിക്കുന്നത്.
ജൂണിലാണ് നയന്‍സിന്റെയും വിക്കിയുടേയും വിവാഹം കഴിഞ്ഞത്. വിവാഹിതരായി നാല് മാസം മാത്രം പിന്നിട്ട ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാനാകുമോ എന്നാണ് അന്വേഷിക്കുന്നത്.
സറോഗസിയുടെ നിയമവശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട് മന്ത്രി. പാര്‍ലമെന്റില്‍ കൊണ്ടുവന്ന പുതിയ ചട്ടഭേദഗതി പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് വാടക ഗര്‍ഭധാരണത്തിനുള്ള അവകാശമുണ്ട്.
ALSO READ- ജനപ്രിയ താരം ദിലീപിനൊപ്പം ദര്‍ശനയും ഭര്‍ത്താവും ഫോട്ടോയില്‍; ആശംസകളോടെ പ്രിയപ്പെട്ടവര്‍!
എന്നാല്‍ ഇക്കാര്യത്തില്‍ നിയമവിരുദ്ധമായ എന്തെങ്കിലും നടന്നോയെന്ന് പരിശോധിക്കുകയാണ് ചെയ്യുകയെന്നാണ് എം സുബ്രഹ്‌മണ്യം പറയുന്നത്. വിവാഹിതരായി അഞ്ചുവര്‍ഷം പിന്നിട്ട കുഞ്ഞുങ്ങള്‍ പിറക്കാന്‍ സാധ്യതയില്ലാത്ത തരം വന്ധ്യതയുള്ള ദമ്പതികള്‍ക്കാണ് സറോഗസിക്ക് നിയമം അനുമതി നല്‍കുന്നത്.
പക്ഷെ വിവാഹിതരായി നാലു മാസം മാത്രം പിന്നിടവെ കുഞ്ഞുങ്ങള്‍ ജനിച്ചതിനാല്‍ നിയമലമഘനമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം.
അതേസമയം, താനും നയന്‍സും ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയും ആയ വിവരം വിഘ്‌നേഷ് ശിവനാണ് ആരാധകരോടായി പങ്കുവെച്ചത്. ‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’- എന്നാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.