മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയന്‍താര. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചത് അന്യഭാഷയില്‍ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ ആയി നയന്‍ മാറിക്കഴിഞ്ഞു.
ഇതിനിടെയും നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. എന്നാല്‍ വല്ലപ്പോഴും മാത്രമേ ഇതിനോട് പ്രതികരിക്കാറുള്ളു നടി. നടി എന്നത് പോലെ ബിസിനസിലും ഈ താരം തന്റെ കഴിവ് തെളിയിച്ചു.
2021ല്‍ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പം റൗഡി പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വര്‍ഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് നയന്‍താര. ഇപ്പോള്‍ രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരം.
വന്‍ പ്രതിഫലം ഓഫര്‍ ചെയ്തിട്ടും പല സിനിമകളും നയന്‍താര വേണ്ടെന്ന് വെച്ചിട്ടുണ്ട്. നല്ല സിനിമാപ്രൊജക്ടുകളെല്ലെന്ന വിലയിരുത്തലുകളാണ് താരത്തിനെ അതിന് പ്രേരിപ്പിച്ചത. അത്തരത്തില്‍ നയന്‍താര വേണ്ടെന്ന് വെച്ച സിനിമകളിലൊന്ന് നടനും വ്യവസായിയുമായ അരുള്‍ ശരവണിന്റെ സിനിമയായിരുന്നു.
Also Read:ലാലേട്ടന്റെ ലൂസിഫറിനെയും പിന്തള്ളി പ്രേമലു, യുവതാര ചിത്രം യുകെ ബോക്‌സ്ഓഫീസില്‍ രണ്ടാമത്
ദ ലെജന്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്. ജെഡി ആന്‍ഡ് ജെരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയെ ആയിരുന്നു നായികയായി പരിഗണിച്ചത്. 10കോടി രൂപയായിരുന്നു ഇതിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ നയന്‍താര അത് വേണ്ടെന്ന് വെച്ചു. സിനിമയില്‍ ശരവണന്‍ തുടക്കക്കാരനായതുകൊണ്ടാണ് നയന്‍താര പിന്മാറിയെതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.