നൃത്തവേദിയിൽ നിന്നും മലയാള സിനമയിൽ എത്തി വളരെ കുറച്ചു കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി അനു സിത്താര. 2013ൽ റിലീസായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമാ ലോകത്തേക്ക് എത്തുന്നത്.
പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ് അനു സിത്താര ശ്രദ്ധേയയാകുന്നത്. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, മാമാങ്കം, ദി ട്വൽത്ത് മാൻ, തുടങ്ങി നരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അനു സിത്താര ചെയ്തു.
ഇപ്പോഴിതാ തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താരയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ കലാഭവൻ ഷാജോൺ. ആവശ്യമില്ലാത്ത പരിപാടികളിലോ, ഗോസിപ്പുകളിലോ, കോസ്റ്റിയൂമിലോ അനു സിത്താരയെ കണ്ടിട്ടില്ലെന്നും ഷാജോൺ അഭിപ്രായപ്പെട്ടു.
സിനിമയിലേക്ക് അനു സിത്താര കടന്നു വന്ന സമയത്തുള്ള അതേ ഇമേജാണ് അവർക്ക് ഇപ്പോഴുമുള്ളതെന്നും താരം പറയുന്നു. അനു സിത്താരയും ഷാജോണും ഒന്നിച്ച് അഭിനയിക്കുന്ന സന്തോഷം എന്ന സിനിമയുടെ പ്രമൊഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷാജോൺ പ്രതികരിച്ചത്.
തങ്ങളിരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയിൽ വലിയ കോമ്പിനേഷൻ സീനുകൾ ഇല്ലെന്നും പുതിയ ചിത്രത്തിൽ തന്റെ മകളായിട്ടാണ് താരം അഭിനയിക്കുന്നതെന്നും ഷാജോൺ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താര. രാമന്റെ ഏദൻ തോട്ടം മാത്രമല്ല, ഒരുപാട് സിനിമകൾ കണ്ട് ബഹുമാനം തോന്നിയിട്ടുണ്ട്. മുമ്പ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ വലിയ കോമ്പിനേഷൻ ഒന്നുമില്ല. ഈ സിനിമയിലാണ് പിന്നെയും അടുത്ത് കാണാനും സംസാരിക്കാനും പറ്റിയത്. സന്തോഷത്തിൽ എന്റെ മകളായിട്ടാണ് അഭിനയിക്കുന്നതെന്നും ഷാജോൺ പറയുന്നു.
ഫാമിലിയാണ് അനുവിന് മെയിൻ. ആവശ്യമില്ലാത്ത ഒരു പരിപാടിയിലും അനു സിത്താരയെ കാണാൻ പറ്റില്ല. ആവശ്യമില്ലാത്ത ഒരു ഗോസിപ്പിലോ, ആവശ്യമില്ലാത്ത ഒരു കോസ്റ്റ്യൂം ഇട്ടിട്ടുള്ള ഫോട്ടോ പോലും അനു സിത്താരയുടേതായി കണ്ടിട്ടില്ല.
അനു സിത്താര സിനിമയിലേക്ക് വന്നപ്പോഴുള്ള അതേ ഇമേജ് തന്നെയാണ് ഇപ്പോഴും മലയാളികൾക്കിടയിൽ ഉള്ളതെന്നും ഷാജോൺ പറയുന്നു.