നിങ്ങള്‍ക്ക് പറ്റിയ പണി ഇതല്ല , മുഖവും ചലനങ്ങളും സിനിമയ്ക്ക് പറ്റിയതല്ല ; മലയാളത്തിലെ ഒരു വലിയ സംവിധായകന്‍ പറഞ്ഞതിനെ കുറിച്ച് നരേന്‍

135

ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് സഹനടനായി അഭിനയം തുടങ്ങിയ താരമാണ് നരേന്‍ . അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് താരം നായകനായത്. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്.

Advertisements

ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് ഒരു സംവിധായകനില്‍ നിന്നും നേരിട്ട അനുഭവം പറയുകയാണ് നരേന്‍. സംവിധായകനും ക്യാമറാമാനുമായ രാജീവ് മേനോന്റെ അസിസ്റ്റന്റ് ആയി സിനിമയിലെത്തിയെങ്കിലും അതു വഴി നടനാവുക എന്നായിരുന്നു തന്റെ മോഹം.

Also readവേറിട്ട ലുക്കില്‍ ദയ, മലയാളത്തിലെ ഗ്ലാമറായ താരപുത്രി; മഞ്ജുപ്പിള്ളയുടെ മകളുടെ ഫോട്ടോ വൈറല്‍

അതിനിടെ മലയാളത്തിലെ ഒരു വലിയ സംവിധായകനെ കണ്ടത്, എന്നാല്‍ അദ്ദേഹം പറഞ്ഞത് എന്റെ മുഖവും ചലനങ്ങളും സിനിമയ്ക്ക് പറ്റിയതല്ലെന്നും ചുറ്റിത്തിരിഞ്ഞ് സമയം കളയേണ്ടെന്നും . ആറേഴ് മാസം കഴിഞ്ഞ് താടിയൊക്കെ വച്ച് വീണ്ടും അദ്ദേഹത്തെ കണ്ടു, സംസാരിച്ചു കുറച്ച് കഴിഞ്ഞപ്പോഴാണ് എന്നെ തിരിച്ചറിഞ്ഞതെന്നാണ് നരേന്‍ പറഞ്ഞു.

അപ്പോഴും പറഞ്ഞത് നിങ്ങള്‍ക്ക് പറ്റിയ പണി ഇതല്ലെന്ന് അന്നേ പറഞ്ഞതല്ലേ എന്നായിരുന്നു. എന്നാല്‍ എന്റെ ലക്ഷ്യം തളര്‍ത്തിയില്ല.

പിന്നീട് ഫോര്‍ ദ പീപ്പിളും അച്ചുവിന്റെ അമ്മയും ഇറങ്ങിക്കഴിഞ്ഞ് ഒരു നിര്‍മ്മാതാവിനോട് അവന്‍ കഴിവുള്ള നടനാണ്, ജഡ്ജ്മെന്റ് തെറ്റിപ്പോയെന്ന് അദ്ദേഹം പറഞ്ഞതായി ഞാന്‍ അറിഞ്ഞുവെന്നും നരേന്‍ പറയുന്നുണ്ട്. തന്റെ അനുഭവങ്ങള്‍ കേട്ട് കാര്‍ത്തി ഞെട്ടിയതിനെക്കുറിച്ചും നരേന്‍ സംസാരിക്കുന്നുണ്ട്.

Advertisement