ബാലതാരമായി മിനിസ്ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.
അന്തരിച്ചി പ്രമുഖ സംവിധാനയകന് രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന് അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.
തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. ഇപ്പോവിതാ താരം തന്റെ കണ്ണുനിറഞ്ഞ നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
അച്ഛന് മുന്‍പ് ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് നമിതയും അനുജത്തിയും ചേര്‍ന്ന് കുട്ടിക്കാലത്ത് അച്ഛനെഴുതിയ കത്താണ് താരം പങ്കുവെച്ചിരിക്കുന്നത്.
ALSO READ- ബോളിവുഡിൽ തിളങ്ങി ദുൽഖർ സൽമാൻ; 24 മണിക്കൂറിൽ “ഛുപ്” നേടിയത് 30 മില്യൺ കാഴ്ച്ചക്കാരെ
അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തിനിടെയാണ് നമിത ഈ കത്ത് പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കത്ത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവതികളാണെന്നും നമിത ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നു.
അച്ഛന് ഖത്തറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഞാനും അനുജത്തിയും കൂടി എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ കത്ത് എഴുതി തീരാന്‍ കാത്തിരിക്കും, കാരണം അതുകഴിഞ്ഞ് വേണം എന്റെ വിശേഷങ്ങള്‍ അച്ഛനോട് പറയാനെന്ന് താരം കുറിക്കുന്നു.
താന്‍ അന്ന് ഉപയോഗിച്ചിരുന്നത് ഒരു ഹീറോ പേനയാണ്. എനിക്കും അനുജത്തിയ്ക്കും അന്ന് ചില അലര്‍ജികളൊക്കെ ഉണ്ടായിരുന്നു അതൊന്നും ഞങ്ങള്‍ അച്ഛനെ അറിയിച്ചിരുന്നില്ലെന്ന് നമിത പറയുന്നു. ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോള്‍ കരച്ചിലാണ് വന്നത്. നാളെ അവരുടെ ഇരുപത്തി ഏഴാം വിവാഹ വാര്‍ഷികമാണ്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവതികളാണ്. അവര്‍ നടത്തിയ അപാരമായ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ടാകുമെന്നും നമിത കഉറിക്കുന്നു.
നമിത ഇന്ന് തിരക്കേറിയ നടിയാണ്, ഈശോ എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ജയസൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നാദിര്‍ഷയാണ്.