ആണ്‍കുട്ടികളെ പോലെയുള്ള പെണ്‍കുട്ടി, ഭയങ്കര സ്പീഡില്‍ ഡ്രൈവ് ചെയ്യും; ഞാന്‍ അഭിനയം നിര്‍ത്തുമ്പോള്‍ അമ്മ തുടങ്ങണമെന്ന് പറയുമായിരുന്നു, മോനിഷയുടെ ഓർമകളിൽ അമ്മ ശ്രീദേവി ഉണ്ണി

806

മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത മുഖമാണ് നടി മോനിഷയുടേത്. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നോവാണ് മലയാളികളുടെ മനസ്സില്‍ മോനിഷ എന്ന കലാകാരിയുടെ വിയോഗം. 1992 ഡിസംബര്‍ രണ്ടിനാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് വാഹനാപകടത്തിന്റെ രൂപത്തില്‍ മോനിഷയെ മരണം തട്ടിയെടുക്കുന്നത്.

ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. എംടി ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മോനിഷ മാറി.

Advertisements

ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ചെറിയ പ്രായത്തില്‍ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരുന്നു ഈ കലാകാരി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുള്ള താരം കൂടിയായിരുന്നു മോനിഷ.

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് മോനിഷ. പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുമായിരുന്നു മോനിഷ. മോനിഷയുടെ അകാല മ ര ണം മലയാളികളെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്.

ALSO READ- ആ ഭീഷണി പേടിച്ചാണ് ഒരു കൊല്ലം മുഴുവൻ ഞാൻ ജീവിച്ചത്, അമ്മയോട് പറയാനും പേടി ആയിരുന്നു, ഇപ്പോഴും ആ രഹസ്യംആർക്കും അറിയില്ല: നവ്യാ നായരുടെ വെളിപ്പെടുത്തൽ

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാഹനാപകടമാണ് മോനിഷയുടെ ജീവനെടുത്തത്. അപകട സമയം മോനിഷയ്ക്കൊപ്പം അമ്മ ശ്രീദേവി ഉണ്ണിയുമുണ്ടായിരുന്നു. എന്നാല് പരിക്കുകളോട് ഇവര്‍ രക്ഷപ്പെട്ടു. മകളുടെ ഓര്‍മ്മകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ശ്രീദേവി ഉണ്ണി.

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ നമുക്കിത് വേണ്ടായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞപ്പോള്‍ മോനിഷയ്ക്ക് വിഷമമായി. അതെന്താ അമ്മ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സ്മിത പാട്ടീല്‍, അങ്ങനെ അവാര്‍ഡ് കിട്ടിയവര്‍ക്കൊക്കെ കുറേ ട്രാജഡി വന്നിട്ടുണ്ടെന്നും അതായിരുന്നു തന്റെ മനസിലെന്നും പറയുകയാണ് അമ്മ ശ്രീദേവി.

ALSO READ-സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെയാണ് അവർ പറഞ്ഞത്: ഉണ്ണി മുകുന്ദനും ആയുള്ള ഗോസിപ്പുകളെ കുറിച്ച് സ്വാസിക

ദൂരദര്‍ശനിലൂടെ ങ്ങള്‍ ആ അനൗണ്‍സ്മെന്റ് കേട്ടപ്പോഴും ഉള്ളിന്റെയുള്ളിലൊരു പേടിയായിരുന്നു. ആണ്‍കുട്ടികളെപ്പോലെ പെരുമാറുന്ന പെണ്‍കുട്ടിയായിരുന്നു. പെട്ടെന്ന് എന്ത് പറഞ്ഞാലും കേള്‍ക്കും. അതിന് അനുസരിച്ച കുസൃതി ഒപ്പിക്കും. ഡ്രൈവിങ് ഭയങ്കര ഇഷ്ടമായിരുന്നു. നല്ല സ്പീഡില്‍ ഡ്രൈവ് ചെയ്യും

അന്ന് മാരുതി 800 ഇറങ്ങിയ സമയമായിരുന്നു. അച്ഛനോട് പറഞ്ഞ് അത് മേടിച്ചു. നല്ല സ്പീഡില്‍ പോവുമ്പോള്‍ അമ്മയ്ക്ക് പേടിയില്ലേയെന്ന് ചോദിക്കും. ഞാന്‍ ഇല്ലെന്ന് പറയും. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കുറച്ച് സാഹസികതയുണ്ടയായിരുന്നു.

മോനിഷ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയായിരുന്നു. ഞാന്‍ അഭിനയം നിര്‍ത്തുമ്പോള്‍ അമ്മ തുടങ്ങണം, അമ്മയ്ക്കാണ് കറക്റ്റ് ആറ്റിറ്റിയൂഡും ക്ഷമയുമൊക്കെയുള്ളത്. എനിക്കിതൊന്നും ശരിയാവില്ല, ഞാന്‍ തമാശയ്ക്ക് ചെയ്യുന്നു എന്നേയുള്ളൂ എന്ന് പറം ഇതൊക്കെയായിരുന്നു മോനിഷയുടെ ആഗ്രഹങ്ങളെന്ന് ശ്രീദേവി പറയുന്നു.

Advertisement