മോനിഷ ചെയ്ത നായിക വേഷത്തിന് വേണ്ടി ഫോട്ടോ അയച്ചു; ചോദിച്ചത് മുരളി ചേട്ടന്റെ ഭാര്യയാകാമോ എന്ന്; ജീവിതം പറഞ്ഞ് ബിന്ദു പണിക്കര്‍

124

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ബിന്ദു പണിക്കര്‍. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികലുടെ പ്രിയങ്കരിയായ നടി ആരാധകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും ബിന്ദു പണിക്കര്‍ സജീവമാണ്.

നടന്‍ സായ് കുമാറിനെയാണ് ബിന്ദു പണിക്കര്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.

Advertisements

സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ആ ബന്ധം ആറുവര്‍ഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ബിജു ബി നായര്‍ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ALSO READ- മകനെ കൊഞ്ചിച്ച് വശളാക്കില്ല; എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ വളരട്ടെ, ഭാര്യയുമായി കഴിഞ്ഞദിവസവും വഴക്കിട്ടെന്ന് കുഞ്ചാക്കോ ബോബന്‍

സിനിമയില്‍ നിന്നും കുറച്ച് ഇടവേളയെടുത്ത ബിന്ദു പണിക്കര്‍ റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ബിന്ദു പണിക്കറുടെ ഒരു അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. താന്‍ സിനിമയിലെത്തയി കഥ പറയുകയാണ് ബിന്ദു പണിക്കര്‍.

സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം സിനിമയിലൂടെയാണ് തന്റെ പ്രായത്തേക്കാള്‍ ഒരുപാട് പ്രായമുള്ള കഥാപാത്രം ചെയ്ത് ബിന്ദു പണിക്കര്‍ സിനിമയിലെത്തിയത്. മോഹന്‍ലാല്‍ നായകനായി ചിത്രത്തില്‍ പാര്‍വതിയും മോനിഷയും പ്രധാനപ്പെട്ട കഥാപാത്രങ്ങളായിരുന്നു.

ALSO READ- അടുത്തേക്ക് വരണ്ട പകരും എന്ന് പലതവണ പറഞ്ഞതാ, എന്നിട്ടും കുഴപ്പില്ലെന്ന് പറഞ്ഞ് ലാലേട്ടൻ അടുത്ത് വന്നു, അങ്ങനെ അദ്ദേഹത്തിനും അത് കിട്ടി; വെളിപ്പെടുത്തി ശാരി

മുരളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ ആയിട്ടായിരുന്നു ബിന്ദു പണിക്കര്‍ ഈ ചിത്രത്തിലെത്തിയത്. താന്‍ എന്നാല്‍ നായികയായ മോനിഷ അവതരിപ്പിച്ച വേഷത്തിന് വേണ്ടിയായിരുന്നു ഫോട്ടോ അയച്ചതെന്നും എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണെന്നും ബിന്ദു പണിക്കര്‍ പറയുകയാണ്. സിനിമാ ടീം ചോദിച്ചത് മുരളിയുടെ ഭാര്യ ആകാമോ എന്നായിരുന്നു എന്നും പറയുകയാണ് ബിന്ദു പണിക്കര്‍.

ആദ്യമൊന്നും സിനിമ മനസിലുണ്ടായിരുന്നില്ല. പ്രി ഡിഗ്രി കഴിഞ്ഞ് ഡി.ഫാമാണ് പഠിച്ചത്. പഠിത്തം കഴിഞ്ഞ് വീട്ടില്‍ വെച്ച് ഡാന്‍സ് പഠിത്തം തുടരുകയായിരുന്നു. തനിക്ക് ഷര്‍മിള എന്നൊരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. കമലദളത്തിന്റെ പരസ്യം കണ്ട് എന്റെ ഫോട്ടോ അവര്‍ക്ക് അയച്ചത് അവളാണ്.

പിന്നീട്, സിനിമയില്‍ നിന്നും വിളിച്ചപ്പോഴാണ് അവള്‍ എന്റെ ഫോട്ടോ കൊടുത്തിട്ടുണ്ടെന്ന് അറിയുന്നത്. ആ സമയത്ത് എങ്കില്‍ ഒന്ന് നോക്കാം എന്നൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. മോനിഷ ചെയ്ത നായിക കഥാപാത്രത്തിന് വേണ്ടിയായിരുന്നു പരസ്യം ചെയ്തിരുന്നതെങ്കിലും അങ്ങനെ പോയി. പക്ഷേ കിട്ടിയത് മുരളി ചേട്ടന്റെ ഭാര്യയുടെ കഥാപാത്രമാണെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

അന്ന് എനിക്ക് സിബി സാറിനെ അറിയില്ല, ലോഹിയേട്ടനെ അറിയില്ല. നടന്മാരെയല്ലേ നമുക്ക് അറിയുകയുള്ളൂ. മുരളി ചേട്ടനേയും നെടുമുടി വേണു ചേട്ടനേയും ലാലേട്ടനേയും കണ്ടു. മൂന്നാമത്തെ ദിവസമൊക്കെ ആയപ്പോഴാണ് സിബി സാറും ലോഹിയേട്ടനുമൊക്കെ ആരാണെന്ന് തന്നെ മനസിലാവുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

വിനീത് എന്നോട് വന്ന് സംസാരിക്കുന്ന സീനുണ്ട്. ഒരു റൂമില്‍ നിന്നാണ് ഡയലോഗ് പറയേണ്ടത്. അത് എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് നോക്കിയിട്ട് അവര്‍ അങ്ങ് പോയി. പിന്നെ ഞാന്‍ നില്‍ക്കുന്നത് ക്യാമറയുടെ മുന്നിലാണ്. മുരളി ചേട്ടന്റെ ഭാര്യയാകാമോ എന്നാണ് എന്നോട് ചോദിച്ചത്. നായികയാവാത്തതില്‍ എനിക്ക് വിഷമമൊന്നും തോന്നിയില്ല. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ അഭിനയവും നാടകവുമൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് ഈ കഥാപാത്രം ഒന്ന് ചെയ്ത് നോക്കാമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും താരം വെളിപ്പെടുത്തി.

Advertisement