മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മരണം എല്ലാവരെയും ഒരുപോലെ വേദനിപ്പിച്ചു. ജീവിതത്തില്‍ ഒന്ന് പച്ചപിടിച്ചു വരുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി ആ വാഹനാപകടം സംഭവിച്ചത്. ഇതിനുശേഷം സ്റ്റാര്‍ മാജിക്കിലെ അവതാരികയായ ലക്ഷ്മി നക്ഷത്രയാണ് സുധിയുടെ കുടുംബവുമായി ഏറ്റവും അധികം അടുപ്പം പുലര്‍ത്തുന്നത്. ഇടയ്ക്കിടെ സുധിയുടെ ഭാര്യ രേണുവിനെ മക്കളെയും കാണാന്‍ ലക്ഷ്മി ഇവരുടെ വീട്ടില്‍ എത്താറുണ്ട്.
ഇവര്‍ക്ക് വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട് . ഈ അടുത്ത് ലക്ഷ്മിയോട് നടി മോളി കണ്ണമാലി കൊല്ലം സുധയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ചേച്ചി സുധി ചേട്ടന്റെ വീട്ടില്‍ പോയ വീഡിയോ ഞങ്ങള്‍ കണ്ടിരുന്നു. സുധി ചേട്ടന്റെ മോന് എന്ത് സമ്മാനമാണ് ചേച്ചി കൊടുത്തത് എന്ന് അറിയാന്‍ ഞങ്ങള്‍ എല്ലാവരും കാത്തിരുന്നു. ഇനി ചേച്ചി അവരുടെ വീട്ടില്‍ പോകുമ്പോള്‍ ഞങ്ങളുടെ അന്വേഷണം പറയണം, എന്ന് മോളി കണ്ണമാലിയുടെ കൊച്ചുമക്കളില്‍ ഒരാള്‍ ലക്ഷ്മിയോട് പറഞ്ഞിരുന്നു.
ഇതിനു മറുപടിയായി ലക്ഷ്മി മോളി ചേച്ചിയും എനിക്ക് അത് കണ്ടിട്ട് വളരെ സങ്കടമായി എന്ന് മെസ്സേജ് അയച്ചിരുന്നു. പിന്നാലെ ലക്ഷ്മിയെ കുറിച്ച് മോളി സംസാരിക്കുകയും ചെയ്തു.
എനിക്ക് ലക്ഷ്മിയെ കുറിച്ച് കുറെ കാര്യം പറയാനുണ്ട്. ഇവര്‍ നല്ലൊരു മനസ്സിന്റെ ഉടമയാണ്. അത് ഞാന്‍ എവിടെയും പറയും. ആ കുടുംബത്തില്‍ പോകുകയും അവര്‍ക്ക് വേണ്ട ഒരുപാട് സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ച്. ദൈവം ഈ കുഞ്ഞിന് നല്ല ആയുസ് കൊടുക്കട്ടെ മോളി കണ്ണമാലി പറഞ്ഞു.