ഒരുകാലത്ത് മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികളായിരുന്നു താരരാജാവ് മോഹൻലാലും ശോഭനയും. ഇരുവും ഒന്നിച്ചഭിനയിച്ച സിനിമകൾ എല്ലാം തകർപ്പൻ വിജയം ആയിരുന്നു നേടിയിരുന്നത്. മലയാള സിനിമയിലെ തന്നെ എണ്ണം പറഞ്ഞ താരജോഡികളിൽ ഒന്നാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ട്.
ഒരു പക്ഷേ മോഹൻലാലിന് ഐപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചതും ശോഭന ആയിരിക്കാം. അവിടത്തെപ്പോലെ ഇവിടെയും, വസന്തസേന, അഴിയാത്ത ബന്ധങ്ങൾ, അനുബന്ധം, രംഗം, ടി പി ബാലഗോപാലൻ എംഎ, കുഞ്ഞാറ്റക്കിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, പവിത്രം, തേൻമാവിൻ കൊമ്പത്ത്, പക്ഷേ, വസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം സാഗർ ഏലിയാസ് ജാക്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം മലയാളത്തിലെ ഈ പ്രിയ താരജോഡികള വീണ്ടും ഒന്നിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ആയ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലാണ് മോഹൻലാൽ ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.
അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ശോഭന ആയിരുന്നു നായികയായിഎത്തിയിരുന്നത്. പൂർണ്ണമായും ഒരു ഫാമിലി എന്റർടൈമെന്റ് ആയിരിക്കും ചിത്രം എന്നാണ് സൂചനകൾ. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമ്മിക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് മാസത്തിൽ ആരംഭിക്കും.
ഈ സിനിമയിൽ മോഹൻലാലിനെയും ശോഭനയും കൂടാതെ ബോളിവുഡ് നടൻ നസീറുദ്ദീൻ ഷായും ഉണ്ട്. ദക്ഷിണേന്ത്യയിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള യാത്രയെ പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുക
അനൂപ് സത്യന്റെ രണ്ടാമത്തെ സംവിധാനമാകും ഈ ചിത്രം. ആദ്യ ചിത്രം വരനെ ആവിശ്യമുണ്ട്, വലിയ വിജയമായി മാറിയിരുന്നു. അതിലും ശോഭന പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്.
ശോഭന മോഹൻലാലിനെ കുറിച്ച് അടുത്ത സുഹൃത്തെന്നാണ് വിശേഷിപ്പിച്ചത്. മമ്മൂക്ക എപ്പോഴും കുറച്ച് സീരിയസും ഒപ്പം സീനിയർ ആർടിസ്റ്റ് എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആണെന്നും ശോഭന പറഞ്ഞിരുന്നു. പക്ഷെ മോഹൻലാലും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നാണ് ശോഭന പറഞ്ഞത്.