മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇപ്പോഴത്തെ തലമുറക്ക് ചേർത്ത് നിർത്താനുള്ള പേരായിരിക്കും സാക്ഷാൽ മോഹൻലാൽ. ഇപ്പോഴിതാ നേര് സിനിമയുടെ പ്രമോഷനിടെ മോഹൻലാൽ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. ഒരു നടനെ സംബന്ധിച്ച് നല്ല റോളുകൾ കിട്ടുക, കൂടുതൽ എക്സൈറ്റ് ചെയ്യിക്കുന്ന സബ്ജക്ടുകൾ കിട്ടുക എന്നതൊക്കെ പ്രധാനപ്പെട്ടത്. അപ്പോൾ അതിൽ ഒരു മടുപ്പുണ്ടാവില്ല. മാത്രമല്ല കൂടുതൽ നന്നായി ചെയ്യാനുള്ള ആഗ്രഹം ഉണ്ടാവുമെന്ന് പറയുകയാണ് മോഹൻലാൽ.
കൂടാതെ, ഒരു സിനിമ മോശമായാൽ നടന്റെ മേൽ മാത്രം അതിന്റെ കുറ്റം ആരോപിക്കപ്പെടുകയാണെന്നും മലയാളത്തിൽ മാത്രമാണ് ആ രീതിയെന്നും മോഹൻലാൽ പറഞ്ഞു.
പൊതുവെ മറ്റിടങ്ങളിലൊക്കെ സംവിധായകന്റെ പേരിലാണ് പരാജയത്തിന്റെ ഉത്തരവാദിത്തം കൂടുതലായി വരികയെന്നും എന്നാൽ ഇവിടെ അങ്ങനെയല്ലെന്നും മോഹൻലാൽ ചൂണ്ടിക്കാണിച്ചു. ഒരു നടനെ സംബന്ധിച്ച് ഉത്തരവാദിത്തം എന്ന് പറയുന്നത് ആ സിനിമ ഏറ്റവും നന്നായി ചെയ്യുക എന്നതാണെന്നും മോഹൻലാൽ വ്യക്തമാക്കി.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഞാൻ അറിയാതെ വന്ന ആക്ടറാണ്. അതിന് ശേഷം എനിക്ക് സിനിമയോട് വലിയ താത്പര്യം തോന്നി. പിന്നെ അതിനോട് ഒരു ഫയർ ഉണ്ടായി. അതേ ഫയർ ഇപ്പോഴും നിലനിർത്താൻ സാധിക്കുന്നു എന്നതായിരിക്കാം ഇത്രയും വർഷമായിട്ടും ആളുകൾ എന്നെ സ്വീകരിക്കുന്നതിന് പിന്നിൽ. അത് വലിയൊരു ഭാഗ്യമാണ്.’
‘എനിക്കൊപ്പം സഞ്ചരിച്ച എല്ലാവരോടും ഞാൻ മനസിൽ നന്ദി പറയുകയാണ്. ഒരു സിനിമ മോശമായാൽ നടന്റെ മേൽ മാത്രം അതിന്റെ കുറ്റം ആരോപിക്കപ്പെടുകയാണ്. ലയാളത്തിൽ മാത്രമാണ് ആ രീതി. ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ എന്റെ ഉത്തരവാദിത്തം കഴിഞ്ഞു. ഇനി ആ സിനിമ കാണുന്നവരുടെ ഉത്തരവാദിത്തമാണ്.’- മോഹൻലാൽ പറയുന്നു.
പ്രേക്ഷകരുടെ ഉത്തരവാദിത്തമാണ് ആ സിനിമയെ സ്വീകരിക്കണോ വേണ്ടയോ എന്നത്. എനിക്ക് എന്റെ അടുത്ത സിനിമയെ കുറിച്ചേ ഇനി ചിന്തിക്കാൻ പറ്റുള്ളൂ. സിനിമ റിലീസായി കഴിഞ്ഞാൽ പിന്നെ ഒരു കറക്ഷനും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ ആ ഉത്തരവാദിത്തങ്ങൾ നമ്മൾ ഷെയർ ചെയ്തു എന്നും താരം പറയുന്നു.
തിരക്കഥാകൃത്ത് സംവിധായകർ ഒരുപാട് പേർ ചേർന്ന വലിയൊരു കോൺഗ്രസാണ് സിനിമ. മലയാളത്തിൽ ആയിരിക്കാം ഒരു ആക്ടറുടെ പേരിൽ സിനിമയുടെ പരാജയം ആരോപിക്കപ്പെടുന്നത്. ശരിക്കും സംവിധായകന്റെ പേരിലാണ് വേറെ സ്ഥലങ്ങളിലൊക്കെ ആരോപിക്കപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ALSO READ-’16 വർഷത്തെ ആ ബന്ധം ഉപേക്ഷിക്കുന്നു’; കുറിപ്പുമായി അഹാന കൃഷ്ണ; വിശദമായി വീഡിയോയും
എന്റെ ഉത്തരവാദിത്തം എന്ന് പറയുന്നത് എനിക്ക് തന്നിരിക്കുന്ന റോൾ ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുക എന്നതാണ്. അത് മാത്രമല്ല ആ സിനിമയുടെ ടോട്ടാലിറ്റിയിലും കൂടെ സഞ്ചരിക്കണം. അതേസമയം, നേര് നല്ല സിനിമയാണെന്നും കാലികപ്രസക്തമായ സിനിമയാണെന്നും അറിഞ്ഞുകൊണ്ടാണ് താൻ ഈ സിനിമയിൽ അഭിനയിച്ചതെന്നും ലാൽ വ്യക്തമാക്കി.
താൻ അഭിനയിച്ചു, ആ സിനിമ കണ്ടു. അതൊരു നല്ല സിനിമയാണ് എന്ന് ഞാൻ നിങ്ങളോട് പറയണമെങ്കിൽ അതിൽ ഒരു സത്യസന്ധത വേണം. നേര് ഞങ്ങൾ വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയാണ്. ആ സിനിമ മോശമാണെന്ന് പറയാനുള്ള എല്ലാ അധികാരവും നിങ്ങൾക്കുണ്ട്. പക്ഷേ ഒരു നല്ല സിനിമയെ മോശം എന്ന് പറയണോ എന്ന് തീരുമാനിക്കേണ്ടതും നിങ്ങളാണെന്നും അദ്ദേഹം പറയുന്നു.