കഥ കേട്ടപ്പോള്‍ ഒരു സംവിധായകനും സിനിമാ കമ്പനിയും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ഏറ്റെടുത്ത് ചെയ്തത് രാജസേനന്‍, പിറന്നത് മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്ന്, മെക്കാര്‍ട്ടിന്‍ പറയുന്നു

256

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജയറാം. അദ്ദേഹത്തിന്റെ ലളിതമായ അഭിനയമികവ് കൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയൊരു കൂട്ടം ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടുണ്ട്.

Advertisements

ജയറാമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ രാജസേനന്‍ ഒരുക്കിയ ചിത്രമായിരുന്നു അനിയന്‍ ബാവ ചേട്ടന്‍ ബാവ. ഒരു ത്രികോണ പ്രണയ കഥ പറയുന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് റാഫി- മെക്കാര്‍ട്ടിന്‍ ടീം ആയിരുന്നു.

Also Read: ആദ്യ കാഴ്ചയിലേ അവളെന്നെ വീഴ്ത്തി, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയത്തില്‍ ഉറച്ച് നിന്ന് വിവാഹം, ഭാര്യക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അല്ലു അര്‍ജുന്‍

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മെക്കാര്‍ട്ടിന്‍. തങ്ങള്‍ ആദ്യം ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഒരു സംവിധായകനും സിനിമാ കമ്പനിയും ഇത് നിരസിച്ചിരുന്നുവെന്നും ഒരു നിമിത്തം പോലെയാണ് രാജസേനനിലേക്ക് എത്തിയതെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു.

ഈ ചിത്രത്തിന്റെ കഥ എഴുതി കഴിഞ്ഞപ്പോള്‍ ഇത് ചെയ്യാന്‍ പറ്റിയ സംവിധായകന്‍ രാജസേനനാണെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നു. പക്ഷേ അദ്ദേഹം ചെയ്യുമോ എന്നറിയില്ലായിരുന്നുവെന്നും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴായിരുന്നു സംവിധായകന്‍ സാജനെ കണ്ടുമുട്ടിയതെന്നും അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ ഒരു സെന്റിമെന്റ്‌സ് പോലുമില്ലാത്ത സിനിമ തനിക്ക് ചെയ്യാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും മെക്കാര്‍ട്ടിന്‍ പറഞ്ഞു.

Also Read: എന്റെ സിനിമയിലെ നായകനും, പ്രൊഡക്ഷനിൽ ഉള്ളവരും കഴിക്കുന്നത് ഒരേ ഫുഡാണ്; പ്രൊഡ്യൂസറിനെ വിളിക്കുകയോ പ്രൊഡ്യൂസർ വിളിച്ചാൽ ഫോൺ എടുക്കുകയോ ചെയ്യാത്തയാളാണ് ആസിഫ് അലി; മണിയൻപിള്ള രാജുവിന് പറയാനുള്ളത് ഇങ്ങനെ

അപ്പോള്‍ വിഷമം തോന്നി. പിന്നീട് ഒരു സിനിമാ കമ്പനിയിലും പോയി കഥ പറഞ്ഞു. അവരും നിരസിച്ചുവെന്നും അങ്ങനെ ഒരിക്കല്‍ രാജസേനനെ അപ്രതീക്ഷിതമായി കാണാന്‍ സാഹചര്യമുണ്ടായി എന്നു അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ ചെയ്യാമെന്ന് ഏറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement